തമിഴ്നാട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന കൊല്ലം സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: തമിഴ്നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് വന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പൂതക്കുളം സ്വദേശി രാകേഷ് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് രാകേഷ് തിരിപ്പൂർ സ്വദേശിയായ 14 കാരനെ തട്ടിക്കൊണ്ട് വന്നത്. മാതാപിതാക്കളുമായി സാമ്പത്തിക ഇടപാടുകളിലുള്ള തർക്കത്തെ തുടർന്നാണ് യുവാവ് കുട്ടിയെ കടത്തിക്കൊണ്ടു വന്നത്. കുട്ടി രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റി.

Advertisement