ഡ്രൈവിംങ്ങ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറി; മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ

പത്തനാപുരം ; ഡ്രൈവിംങ്ങ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് ഒളിവിൽ കഴിഞ്ഞ
മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം ജോയിൻറ് ആർടിഒ ഓഫീസിലെ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കുണ്ടറ സ്വദേശി വിനോദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്രൈവിംങ്ങ് ടെസ്റ്റിൻറെ ഭാഗമായി പട്ടാഴി ചെളിക്കുഴി എന്ന പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച്
വാഹനം ഓടിച്ച് കാണിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി.
പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് വിനോദ് കുമാറിനേ ജോലിയിൽ നിന്ന് നേരത്തെ സസ്പെൻറ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടർന്ന് പുനലൂർ ഡിവൈഎസ്‌പി ക്ക് മുന്നിൽ ഹാജരാവുകയായിരുന്നു. പത്തനാപുരത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ചെളിക്കുഴി ഭാഗത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ റിമാൻറ് ചെയ്തു.

Advertisement