അമ്മമനസ്സ് കൂട്ടായ്മ, മകൾക്കൊരു താലി 2022

Advertisement

നിർധനരായ ഏഴ് പെൺകുട്ടികളുടെ വിവാഹം അമ്മ മനസ് കൂട്ടായ്മയിൽ സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി നിയോജകമണ്ഡലം പരിധിയിലുള്ള സന്നദ്ധ പ്രവർത്തകരും അമ്മ മനസ്സുകളും ചേർന്ന് രൂപം കൊടുത്ത് കഴിഞ്ഞ രണ്ടുവർഷ മായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്കാരിക ജീവകാരുണ്യ നവോത്ഥാന സംഘടനയാണ് അമ്മ മനസ്സ് കൂട്ടായ്മ.

ഈ സംഘടനയുടെ നേതൃത്വത്തിൽ “ മകൾക്കൊരുതാലി ഏഴ് പെൺമക്കളുടെ സമൂഹവിവാഹം കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. അമ്മമനസ്സ് കൂട്ടായ്മയുടെ ചെയർപേഴ്സൺ മാര്യത്ത് ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം. പി പൊതുസമ്മേളനം ഉദ്ഘാടനവും വിവാഹ പുടവ വിതരണവും നിർവ്വഹിച്ചു. ഐഎന്‍ടിയുസി നേതാവ് ആര്‍ ച ന്ദ്രശേഖരൻ / ജില്ലാ പ്രസിഡൻ്റ പി രാജേന്ദ്രപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ഒരു പെൺകുട്ടിക്ക് 5 പവൻ്റെ ആഭരണവും ഒരു ലക്ഷം രൂപയും വിവാഹ ചെലവുമാണ് സംഘടന ഏറ്റെടുത്തത്.

Advertisement