ഷോപ്പിംങ് മാളിലെ അക്രമം വൈറലായി, സംഘത്തിനും ‘പോസ്റ്റുമാനും’ കേസ്

റാസല്‍ഖൈമ .ഷോപ്പിംങ് മാളില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. ഒരു ഷോപ്പിംങ് മാളില്‍ നടക്കുന്ന അടികലശല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ആയി വന്നതിനെതുടര്‍ന്നാണ് നടപടി.
റാസല്‍ഖൈമയിലെ മാളിലാണ് ഒരു സംഘം വാഗ്വാദത്തിലും പിന്നീട് പോരാട്ടത്തിലുമേര്‍പ്പെടുന്നതായി ദൃശ്യങ്ങളിലുള്ളത്. ഇത് ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ചയാളെയും അറസ്റ്റുചെയ്തു. തുടര്‍നടപടികള്‍ക്കായി ഇവരെ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി

Advertisement