ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിച്ചു

മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ക്ക് നിരോധനം. ഇലക്ട്രോണിക് സിഗരറ്റുകളും ശീഷകളും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് നിരോധിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

നിയമലംഘനത്തിന് ആദ്യം 1000 റിയാലില്‍ കൂടാത്ത പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ തുക ഇരട്ടിയാക്കും. തുടര്‍ച്ചയായി നിയമം പാലിക്കാത്ത കേസുകളില്‍ പ്രതിദിനം 50 റിയാല്‍ പിഴ ചുമത്തും. പിടിച്ചെടുക്കുന്ന ഇ സിഗരറ്റുകള്‍, ഇ ഹുക്കകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യും.

Advertisement