യുഎഇ ദേശീയ ദിനം; മൂന്നു ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് അബുദാബി

അബുദാബി: ദേശീയ ദിനം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും സർക്കാർ ഏജൻസികൾക്കും എമിറേറ്റിലെ കമ്പനികൾക്കും നീണ്ട വാരാന്ത്യ അവധി പ്രഖ്യാപിച്ച് അബുദാബി. ഡിസംബർ 2 മുതൽ 4 വരെ മൂന്നു ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക.

ഒന്നിന് ‘വിദൂര പ്രവൃത്തി ദിനം’ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

Advertisement