അധോവായുവിനെ ദീര്‍ഘനേരം പിടിച്ച് നിര്‍ത്തി; ബ്രസീലിയന്‍ താരം ആശുപത്രിയില്‍

അധോവായുവിനെ ദീര്‍ഘനേരം പിടിച്ച് നിര്‍ത്തി; ബ്രസീലിയന്‍ താരം ആശുപത്രിയില്‍
ബ്രസീലിയ: അധോവായുവിനെ ദീര്‍ഘനേരം പിടിച്ച് നിര്‍ത്തുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇപ്പോല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിന് വഴി മരുന്നിട്ടിരിക്കുന്നതാകട്ടെ ബ്രസീലിയന്‍ താരസുന്ദരിയുടെ ഒരു അനുഭവവും.

വില്‍ഹ് ട്യൂബ് എന്ന താരമാണ് ആശുപത്രിയിലായിരിക്കുന്നത്. അധോവായുവിനെ ദീര്‍ഘനേരം നിയന്ത്രിച്ചത് മൂലം കടുത്ത വയറുവേദനയുമായാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.

21കാരിയായ വില്‍ഹ് ട്യൂബിന്റെ യഥാര്‍ത്ഥ പേര്‍ വിക്ടോറിയ ഡി ഫെലിസ് മൊറെയ്‌സ് എന്നാണ്. 2022ലെ പോര്‍ച്ചുഗല്‍ സംഗീതോത്സവത്തില്‍ കാമുകനുമൊത്ത് പങ്കെടുക്കുന്നതിനിടെ ആയിരുന്നു. ഇവര്‍ക്ക് വേദന തുടങ്ങിയത്. കാമുകന് മുന്നില്‍ വച്ച് അധോവായു പുറത്ത് പോകുന്നതിലുള്ള നാണക്കേട് കാരണമാണ് ഇവര്‍ അത് നിയന്ത്രിച്ചത്.

താരം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചത്. ഈ പോസ്റ്റില്‍ ബ്രസീലിയന്‍ ഗായിക പോകായെയും ടാഗ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കും ഈപ്രശ്‌നം ഉണ്ടായിരുന്നു. അധോവായു ഗൗരവകരമായ കാര്യമാണെന്നാണ് വില്‍ഹ് ട്യൂബിനോട് എളുപ്പം സുഖമാകാന്‍ ആശംസിച്ച് ഇവര്‍ പ്രതികരിച്ചത്.

അധോവായുവിനെ ദീര്‍ഘനേരം ഇത്തരത്തില്‍ തടുത്ത് നിര്‍ത്തുന്നത് മാരകമാണെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.

Advertisement