വിഷം കഴിച്ചെന്ന വിവരം മകനെ അറിയിച്ച ഉടൻ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കുന്നത്തൂർ:വിഷം കഴിച്ചെന്ന വിവരം മകനോട് പറഞ്ഞശേഷം കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.കുന്നത്തൂർ കിഴക്ക് ബൈജു ഭവനിൽ കുഞ്ഞുമോൻ ആണ് മരിച്ചത്.ഏതാനും ദിവസം മുമ്പായിരുന്നു സംഭവം.മൂത്ത മകനോട് താൻ വിഷം കഴിച്ചതായി അറിയിച്ച ഉടൻ തന്നെ കുത്തുമോൻ ശർദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നടക്കുന്നതിനിടയിൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു വയ്ക്കും.പിന്നീട് കുന്നത്തൂർ ശാലേം മാർത്തോമ ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കും.

Advertisement