ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കില്‍; രാജ്യം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ?

ന്യൂഡല്‍ഹി: നോട്ടുകളും സമയവും തമ്മില്‍ ഏറെ ദുരൂഹമായ ബന്ധമാണ് ഉള്ളത് എണ്‍പതുകളില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് മുതല്‍ ഇരുപത് വരെയായിരുന്നു. ഇക്കാര്യം നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇക്കാര്യം ഓര്‍മ ഉണ്ടാകും. തൊണ്ണൂറുകളില്‍ ഇത് മുപ്പതിലെത്തി.

അതായത് ഒരു ഡോളറിന്റെ ഇന്ത്യന്‍ രൂപയിലെ മൂല്യം മുപ്പത് രൂപ ആയിരുന്നു. നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അത് 44ല്‍ എത്തി. ഇപ്പോഴിതാ ഇന്ന് ഒരു ഡോളറിന്റെ ഇന്ത്യന്‍ രൂപയുടെ മൂല്യം 80.14 രൂപയാണ്. അതായത് എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് ഇന്ത്യന്‍ രൂപയും അമേരിക്കന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഈ സര്‍വകാല തകര്‍ച്ച പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. എന്ത് കൊണ്ടാണ് രൂപ ഇത്ര പെട്ടെന്ന് ഇത്രയും വലിയൊരു തകര്‍ച്ചയിലേക്ക് എത്തിയത്.? ഇത് ഇന്ത്യന്‍ സമ്പദ് ഘടനയെ എങ്ങനെ ബാധിക്കും? എന്താണ് ആഗോളതലത്തില്‍ ഇതുയര്‍ത്തുന്ന വെല്ലുവിളികള്‍?

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് 8.8 ശതമാനം സാമ്പത്തിക മാന്ദ്യമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് 9.1 ശതമാനത്തിലെത്തി. അതായത് 44 വര്‍ഷത്തിനിടയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. ഇതോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇത് നേരിടുന്നതിനുള്ള നടപടികള്‍ ശക്തമാക്കി. ഇതോടെ ഡോളറിന്റെ മൂല്യം ഉയരാന്‍ തുടങ്ങി.

മറ്റൊരു കാരണം ഇന്ത്യയുടെ വാണിജ്യക്കമ്മിയാണ്. പത്ത് ഡോളറിന്റെ വസ്തുക്കള്‍ നമ്മള്‍ കയറ്റുമതി ചെയ്യുമ്പോള്‍ പതിനഞ്ച് ഡോളറിന്റെ ചരക്ക് നാം ഇറക്കുമതി ചെയ്യുന്നു. ഇത് രാജ്യത്തിന്റെ വാണിജ്യ സന്തുലനം അട്ടിമറിക്കുന്നു. അതായത് ഇത്തരത്തില്‍ നമ്മുടെ രാജ്യത്ത് ഉണ്ടാകുന്ന വാണിജ്യകമ്മി അഞ്ച് ഡോളറിന്റേതാണ്. ഇത്തരത്തില്‍ ഇന്ത്യയുടെ വാണിജ്യ കമ്മി വളരെ വര്‍ദ്ധിക്കുന്നു. ഇപ്പോള്‍ ഇത് ഏകദേശം 2400 കോടി ഡോളറാണ്. ഇത് എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇതിന് നമുക്ക് എണ്ണ വിലയെ പഴിക്കാം. ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങള്‍ എണ്ണയ്ക്ക് ഏറെ പണം ചെലവഴിക്കുന്നു. നമ്മുടെ രാജ്യം ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, എണ്ണ, ഇങ്ങനെ എന്തിനും ഏതിനും നാം വിദേശവിപണിയെ ആശ്രയിക്കുന്നു. ഡോളറിന്റെ വിനിമയ മൂല്യം ഉയരുമ്പോള്‍ ഇറക്കുമതിക്ക് നമ്മള്‍ ഏറെ പണം ചെലവഴിക്കേണ്ടി വരുന്നു.

ഇന്തോനേഷ്യന്‍ റുപ്യായെയും, ചെനീസ് യുവാനെയും ഒക്കെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ അത്ര മൂല്യം ഇവയ്‌ക്കൊന്നും കുറഞ്ഞിട്ടില്ല. എന്നാല്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ഇടിവ് ഉണ്ടായിട്ടുണ്ട്. 20 വര്‍ഷമായി അമേരിക്കന്‍ ഡോളറിനെക്കാള്‍ ഉയര്‍ന്ന മൂല്യമാണ് യൂറോയ്ക്ക് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ഇവ രണ്ടും ഏതാണ്ട് ഒരേ മൂല്യത്തിലെത്തി നില്‍ക്കുന്നു.

ഇതും വലിയൊരു ആഗോള പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതായത് ചരക്ക് വില വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് 55 ശതമാനം വില വര്‍ദ്ധന ഉണ്ടായിരിക്കുന്നു. എണ്ണവിലയില്‍ 40 ശതമാനമാണ് വര്‍ദ്ധന. ഭക്ഷ്യ- എണ്ണവിലയില്‍ ഉണ്ടായ വര്‍ദ്ധന വലിയ തോതിലാണ് ലോകത്തെ ബാധിച്ചിരിക്കുന്നത്. ഇത് ലോകത്തെ 710 ലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നുവെന്നും രാജ്യാന്തര നാണ്യ നിധിയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഈ വിലക്കയറ്റത്തെ നേരിടാന്‍ ഭരണകൂടങ്ങള്‍ എന്താണ് ചെയ്യുന്നത്.

ബ്രിട്ടനെ പോലെ ചില രാജ്യങ്ങള്‍ പണ കൈമാറ്റം ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടന്‍ 650 പൗണ്ട് 850 വസ്തുക്കളുടെ അമിത വില വര്‍ദ്ധന നേരിടാന്‍ നല്‍കിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്കും ഈ മാതൃക പിന്തുടരാവുന്നതാണ്.കൂടുതല്‍ പണം സമ്പദ്ഘടനയിലേക്ക് ഒഴുക്കുക വഴി വില വര്‍ദ്ധന നേരിടാനാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ മിക്ക രാജ്യങ്ങളും ഇതില്‍ നിന്ന് വിട്ടു നില്‍ക്കുന്നു.

അതേസമയം മറ്റ് ചില നടപടികള്‍ കൈക്കൊള്ളുന്നുമുണ്ട്. ബാങ്കുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നതാണ് ഒരു ഴി. ബാങ്ക് ഓഫ് കാനഡ ഒരു ശതമാനം പലിശ നിരക്ക് ഉയര്‍ത്തി. ന്യൂസിലാന്‍ഡ് റിസര്‍വ് ബാങ്ക് 0.5ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് കൊറിയയും 0.5ശതമാനം വര്‍ദ്ധന വരുത്തി.

ഇന്ത്യയിലെ റിസര്‍വ് ബാങ്കിന്റെ ധനനയ പ്രഖ്യാപനം ഇനി അടുത്ത മാസമേ ഉണ്ടാകുകയുള്ളൂ. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നാല്‍പ്പത് മുതല്‍ അന്‍പത് ശതമാനം വരെ ഉയര്‍ത്താന്‍ സാധ്യത ഉള്ളതായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നാണ് രാജ്യാന്തര നാണ്യ നിധി വിലയിരുത്തുന്നത്. 2023ല്‍ ഇതിനെക്കാള്‍ ഗുരുതരമാകും ലോകത്തെ സാമ്പത്തിക സ്ഥിതിയെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

അമേരിക്കയില്‍ ഈ വര്‍ഷം പകുതിയോടെ ചെറിയ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് ഫെഡറല്‍ റിസര്‍വ് വിലയിരുത്തുന്നു. അതേസമയം മൊത്ത ആഭ്യന്ത ഉത്പാദനത്തില്‍ വര്‍ധന ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

എണ്ണ വില മാര്‍ച്ചില്‍ വീപ്പയ്ക്ക് 128 ഡോളറിലെത്തിയിരിക്കുന്നു. എന്നാല്‍ ഈ മാസം ഇത് 99 ഡോളറിലെത്തി നില്‍ക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ കുറയുമ്പോള്‍ ഫാക്ടറികള്‍ ഉത്പാദനം കുറയ്ക്കും. ഇത് സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ്. ഇത് എണ്ണയുടെ ആവശ്യകത കുറയ്ക്കുന്നു. സ്വഭാവികമായി എണ്ണവിലയില്‍ ഇടിവുണ്ടാകുകയും ചെയ്യുന്നു.

ഈ മാന്ദ്യത്തെ നേരിടാന്‍ കൂട്ടായുള്ള പ്രവര്‍ത്തനമാണ് ആവശ്യം ബാലിയില്‍ നടക്കാന്‍ പോകുന്ന ജി7 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഇത്തരമൊരു നടപടിക്കാവണം ഊന്നല്‍ നല്‍കേണ്ടത്. ഭക്ഷ്യസാധനങ്ങളുടെയും എണ്ണയുടെയും വില പിടിച്ച് നിര്‍ത്താന്‍ നടപടികള്‍ കൈക്കൊള്ളണം. ഇത് മാത്രമാകും കടുത്ത ആഗോള സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ചെയ്യാനാകുക.

Advertisement