30.1 C
Kollam
Tuesday 20th October, 2026 | 04:09:27 PM
Home News Breaking News ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം: മകൾക്കൊപ്പമുള്ള...

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്നും സഹോദരി ഭരണം പിടിച്ചെന്നും പ്രചാരണം: മകൾക്കൊപ്പമുള്ള പുതിയ ചിത്രം പുറത്തുവിട്ട് കൊറിയൻ സർക്കാർ

പ്യോങ്‌യാങ്: ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ കോമയിലാണെന്നും സഹോദരി ഭരണം ഏറ്റെടുത്തെന്നുമുള്ള അഭ്യൂഹങ്ങൾ തള്ളി സർക്കാർ. കിം ജോങ് ഉൻ-ൻ്റെ ചിത്രങ്ങൾ ഉത്തര കൊറിയൻ സർക്കാർ പുറത്തുവിട്ടു. മകൾക്കൊപ്പം കുട്ടികളുടെ ഷൂസുകളുടെയും വസ്ത്രങ്ങളുടെയും പ്രദർശന മേള കിം ജോങ് ഉൻ നേരിട്ട് സന്ദർശിക്കുന്ന ചിത്രങ്ങളാണ് ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ടത്.

Also Read: കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളടക്കമുള്ള ഭക്ത സംഘത്തെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കിം ജോങ് ഉൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരിച്ചെന്നും കോമയിലാണെന്നും അടക്കം വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. ചൈനയിൽ നിന്നുള്ള വൈദ്യസംഘം കിം ജോങ് ഉന്നിനെ ചികിത്സിക്കുന്നുണ്ടെന്നും, സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുക്കാൻ പോകുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണകൂടം കിം ജോങ് ഉന്നിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. എൽഡർലി പീപ്പിൾസ് ഡേ അടക്കം ഒരാഴ്ചക്കിടെ നടന്ന പ്രധാന പരിപാടികളിലൊന്നും കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹം പ്രചരിക്കാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here