സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം 98 ശതമാനമായി

ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവ ത്കരണം 98 ശതമാനമായെന്ന് സൗദി മാന വ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്‌മദ് അൽറാജ്ഹി പറഞ്ഞു. റിയാദിൽ കിങ് അബ്‌ദുൽ അസീസ് സെൻറർ ഫോർ കൾചറൽ കമ്യൂണിക്കേഷനുമായി സഹകരിച്ച് മന്ത്രാലയം ‘സർക്കാർ നിയമ നിർ മാണവും നയങ്ങളും – ദർശനങ്ങളും അഭിലാ ഷങ്ങളും’ എന്ന ശീർഷകത്തിൽ സംഘടിപ്പി ച്ച 13-ാമത് സോഷ്യൽ ഡയലോഗ് ഫോറത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.അവസരങ്ങളിൽ നിക്ഷേപിക്കുകയും വെല്ലു വിളികളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. ‘വിഷൻ 2030’ അനുസരിച്ച് തൊഴിൽ വിപണിയു ടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഊർ ജസ്വലവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും ദേശീയ സമ്പ ദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനും വിശി ഷ്ടമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കു ന്നതിനും ഉതകുന്ന തീരുമാനങ്ങൾ എടുക്ക ണം.തൊഴിൽ വിപണിയുടെ കാര്യക്ഷമതയും ആകർഷണീയതയും ഉയർത്താനും നയങ്ങളും നിയമനിർമാണങ്ങളും വികസിപ്പിക്കാനും ഈ മേഖലയുടെ ഭാവിദിശകൾ ചാർട്ട് ചെയ്യാനും ഏഴ്സംരംഭങ്ങൾ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയുടെ തന്ത്രപരമായ സംരംഭങ്ങളും കൈവരിച്ച നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് 4.9 ശതമാനം വളർച്ചാനിരക്കോടെ 2022ലെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയുടെ വളർച്ച നിരക്കിൽ ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം രാജ്യം നേടിയിട്ടുണ്ട്. ഡെവലപ്പർ നിതാഖാത്ത് പ്രോഗ്രാമിലൂ ടെ കഴിഞ്ഞ 12 മാസത്തിനിടെ 1,67,000 സ്വ ദേശികൾ സ്വകാര്യ മേഖലയിൽ തൊഴിൽ നേടി. പദ്ധതിയിലൂടെ ജോലി ലഭിച്ച സൗദികളുടെ എണ്ണം 4,80,000 ആയി.പ്രത്യേക പുനരധിവാസ തീരുമാനങ്ങളിൽനിന്ന് പ്രയോജനം നേടുന്ന സൗദികളുടെ നിരക്ക് ഉയർന്നതായും മന്ത്രി പറഞ്ഞു. 126 തൊ ഴിലുകളിലായി സ്വകാര്യ മേഖലയിലെ 3,22,000ലധികം ജീവനക്കാരെ പരിശീലിപ്പി ക്കാൻ ലക്ഷ്യമിട്ട് ‘സ്കിൽസ് ആക്സിലറേറ്റ ർ’, വ്യക്തികൾക്ക് നൽകുന്ന പരിശീലന വൗച്ചറുകൾ എന്നീ രണ്ട് സംരംഭങ്ങൾ ആരംഭിച്ചു. തൊഴിൽ വ്യവസ്ഥയുടെ നിയന്ത്രണങ്ങളും തീരുമാനങ്ങളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ പാലിക്കുന്നതിന്റെ നിരക്ക് 92 ശതമാനമായതായും മന്ത്രി പറഞ്ഞു. 50 ല ക്ഷത്തിലധികം കരാറുകളിലേക്കുള്ള പ്രവേ ശനം ഖിവ പ്ലാറ്റ്ഫോമിൽ ഡിജിറ്റലായി രേഖപ്പെടുത്തി. തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള നിരക്ക് 73 ശതമാനമായി വർധിച്ചു. ആധുനിക തൊഴിൽ രീതികളിലെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

Advertisement

1 COMMENT

  1. 98% എങ്കിൽ 100 പേരുള്ള സ്ഥാപനത്തിൽ 98 സൗദിയോ 😳
    എവിടെ 🤔

Comments are closed.