ദുബായിൽ ട്രാഫിക് നിയന്ത്രിക്കാൻ പുതിയ ‘സാലിക് ഗേറ്റുകൾ വരുന്നു; യാത്രകൾക്ക് 4 ദിർഹം കൂടി

ദുബായ്: നഗരത്തിൽ പുതിയ സാലിക് ഗേറ്റുകൾ കൂടി വരുന്നതായി റിപ്പോർട്ട്. നഗരത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നതിൽ ടോൾ ഗേറ്റുകൾ പ്രധാന പങ്ക് വഹിക്കുന്നതിനാൽ പുതിയ സാലിക് ഗേറ്റുകളുടെ ആവശ്യമുണ്ടെന്ന് സാലിക് കമ്പനിയുടെ സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് പറഞ്ഞു. എങ്കിലും പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനം ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടേതാണെന്നും ദുബായിലെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ അനുമതിയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാരിന്റെ പുതിയ വരുമാന സ്രോതസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി 2007-ൽ ആർടിഎയാണ് ടോൾ ഗേറ്റുകൾ കൊണ്ടുവന്നത്. നഗരത്തിലെ പ്രധാന ഇടനാഴികളിലായി എട്ട് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡിലടക്കം ഇതുവഴി ഈ വർഷം ആദ്യ പകുതിയിൽ 293 ദശലക്ഷം യാത്രകൾ രേഖപ്പെടുത്തി. 2022 ജനുവരി-ജൂൺ കാലയളവിൽ 9.8 ശതമാനം വർധനവ്. ടോൾ ഗേറ്റിലൂടെയുള്ള ഓരോ യാത്രയ്ക്കും നാല് ദിർഹമാണ് നിരക്ക്.

Advertisement