ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു


ബെയ്ജിങ്: ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ്(68) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതമുണ്ടാവുകയും ഇന്ന് പുലർച്ചയോടെ മരിക്കുകയുമായിന്നു.

2013 മുതലുള്ള പത്തു വർഷക്കാലം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ലിയുടെ നേതൃത്വത്തിൽ ചൈനയുടെ സാമ്പത്തിക വളർച്ച ഇരട്ടിയായിരുന്നു. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്.

Advertisement