ഖത്തറിൽ 8 ഇന്ത്യൻ പൗരൻ മാരുടെ വധ ശിക്ഷ :ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

ന്യൂഡെല്‍ഹി. ഖത്തറിൽ 8 ഇന്ത്യൻ പൗരൻ മാരുടെ വധ ശിക്ഷ : നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു ഇന്ത്യ.ഉന്നത തലത്തിൽ ഇടപെടൽ നടത്താനാണ് നീക്കം.പ്രധാന മന്ത്രി തലത്തിൽ ആശയവിനിമയം നടത്തിയേക്കും.

ഖത്തറിലെ ഇന്ത്യൻ അംബാസിഡർ 8 ഇന്ത്യക്കാരെയും ജയിലിൽ കണ്ടു.

യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമ പരമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ എന്നും തടവിൽ ഉള്ളവർ അംബാസിഡറെ അറിയിച്ചു.തിരുവനന്തപുരം സ്വദേശി അടക്കം എട്ടുപേരാണ് ഖത്തറില്‍ തടവിലാക്കപ്പെട്ടിരുന്നത്.

ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാന്‍ഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍.റില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. ഒരു വര്‍ഷം മുമ്പാണ് ഖത്തര്‍ ഇന്റലിജന്‍സ് ഇവരെ കസ്റ്റഡിയിലെടുത്തത്. അല്‍ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവര്‍. ഏകാന്ത തടവിലായിരുന്നു എട്ടുപേരും.

വധശിക്ഷ വിധിച്ചു എന്നത് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നത്തേക്ക് ആണ് വധശിക്ഷ നടപ്പാക്കുക എന്നതൊന്നും അറിവായിട്ടില്ല. ചാരവൃത്തി ആരോപിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. ഏത് സാഹചര്യത്തില്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് എന്നതൊന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരെ യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ല. സാധാരണഗതിയില്‍ വിദേശപൗരന്മാരെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ മാതൃരാജ്യത്തെ അറിയിക്കേണ്ടതാണ്.

ഇന്ത്യക്കാരെ കുടുക്കിയതിന് പിന്നിൽ പാക് പങ്കെന്ന് സംശയം.ഇക്കാര്യവും ഇന്ത്യ പരിശോധിക്കും.

Advertisement