അബുദാബിയിൽ കേരളോത്സവം നവംബർ 24 മുതൽ

അബൂദബി : കേരള സോഷ്യൽ സെന്റർ കേരളോത്സവം 2023 നവംബർ 24 മുതൽ 26 വരെ നടക്കും. പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ടി ആർ വിജയകുമാർ നിർവഹിച്ചു.

അമൽ വിജയകുമാർ, വിമൽ വിജയകുമാർ, സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ വർഗീസ്, ജനറൽ സെക്രട്ടറി കെ സത്യൻ, അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തീയേറ്റേഴ്സ് പ്രസിഡന്റ് ടി കെ മനോജ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം ആക്ടിംഗ് കൺവീനർമാരായ ചിത്രാ ശ്രീവത്സൻ, ഷൽമ സുരേഷ്, കേരള സോഷ്യൽ സെന്റർ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, യുവകലാസാഹിതി പ്രസിഡണ്ട് ആർ ശങ്കർ, ഫ്രണ്ട്സ് എടിഎം എസ് ജനറൽ സെക്രട്ടറി ഫസലുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Advertisement