സീറ്റ് ലഭിക്കാത്തതിനെ ചൊല്ലി മധ്യപ്രദേശ് ബിജെപിയിൽ കലഹം; ആറ് നേതാക്കൾ രാജിവെച്ചു

മധ്യപ്രദേശ്:
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ വൻ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആറ് ബിജെപി നേതാക്കൾ രാജിവെച്ചു. സീറ്റിനെ ചൊല്ലി ദിവസങ്ങളായി മധ്യപ്രദേശിൽ പ്രതിഷേധം തുടരുകയാണ്. നിലവിൽ 20ലധികം മണ്ഡലങ്ങളിലാണ് സീറ്റ് കിട്ടാത്തതിനെ തുടർന്ന് കലഹം തുടരുന്നത്. 92 സീറ്റുകളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കലഹം പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു

നേരത്തെ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രിയെ വളഞ്ഞ ബിജെപി പ്രവർത്തകർ സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പട്ടികയിൽ മൂന്ന് മന്ത്രിമാരടക്കം 29 എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. ബിജെപിയിൽ മാത്രമല്ല, കോൺഗ്രസിലും തർക്കം മുറുകുകയാണ്. കോൺഗ്രസിൽ നാൽപതോളം മണ്ഡലങ്ങളിൽ തർക്കം ശക്തമായി. തർക്കത്തെ തുടർന്ന് അഞ്ച് നേതാക്കൾ പാർട്ടി വിട്ടതായാണ് റിപ്പോർട്ട്.

Advertisement