ക്രിക്കറ്റ് ലോകകപ്പ്: ഓസ്ട്രേലിയക്കെതിരെ200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച

Advertisement

ചെന്നൈ:
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 200 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിന് എല്ലാവരും പുറത്തായി. 46 നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. രണ്ട് ഓവറിനിടെ മൂന്നു പ്രധാന ബാറ്റർമാരെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. പത്തിൽ ആറു വിക്കറ്റും സ്പിന്നര്‍മാരാണ് സ്വന്തമാക്കിയത്.
തുടർ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് റൺസിനിടെ 3 വിക്കറ്റ് തെറിച്ചു. രോഹിത്തും, ഇഷാനും, ശ്രേയസ്സും റൺ ഒന്നും എടുക്കാതെ പുറത്തായി.

Advertisement