ചൈനയുടെ അന്തർവാഹിനിയിലുണ്ടായ അപകടത്തിൽ 55 സൈനികർ മരിച്ചതായി റിപ്പോർട്ട്

ബീജിം​ഗ്: ചൈനയുടെ ആണവ അന്തർവാഹിനിയിലുണ്ടായ അപകടത്തിൽ 55 സൈനികർ മരിച്ചതായി റിപ്പോർട്ട്. ഏതാനും മാസം മുമ്പ് അപകടത്തെ കുറിച്ച് യുകെ രഹസ്യാന്വേഷണ ഏജൻസികൾ തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് വിദേശമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്തർവാഹനിയുടെ ഓക്‌സിജൻ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാർ കാരണമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ

ചൈനയുടെ പിഎൽഎ നേവി സബ് മൈറൻ 093-417 എന്ന അന്തർവാഹിനിയിലാണ് സംഭവം. ക്യാപ്റ്റനായ കേണൽ സു യോങ് പെങ്ങും 21 ഓഫീസർമാരും ഉൾപ്പെടെയുള്ളവരാണ് മരിച്ചതെന്നും ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. ഇന്റലിജൻസ് വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 21നാണ് അപകടമുണ്ടായത്.

22 ഓഫീസർമാരും ഏഴ് ഓഫീസർ കേഡറ്റുകളും ഒമ്പത് പെറ്റി ഓഫീസർമാരും 17 നാവികരും മരിച്ചെന്നാണ് കണക്ക്. ഓക്‌സിജൻ സംവിധാനത്തിന്റെ തകരാർ കാരണം ശ്വസിക്കാനാവശ്യമായ ഓക്‌സിജൻ ലഭിക്കാതെ ശ്വാസം മുട്ടിയാണ് ഇവർ മരിച്ചതെന്നും റിപ്പോർട്ട് പറയുന്നു.’

Advertisement