26.7 C
Kollam
Sunday 18th October, 2026 | 09:15:13 AM
Home News Breaking News കൊല്ലം പുനലൂരിൽ ൽ വീട്ടുമുറ്റത്ത് പുലി; കാറിനു മുകളിൽനിന്ന് പൂച്ചയെ പിടിച്ചുകൊണ്ടുപോയി

കൊല്ലം പുനലൂരിൽ ൽ വീട്ടുമുറ്റത്ത് പുലി; കാറിനു മുകളിൽനിന്ന് പൂച്ചയെ പിടിച്ചുകൊണ്ടുപോയി

പുനലൂർ: ഉറുകുന്നിൽ ജനവാസമേഖലയിൽ പുലിയിറങ്ങി. വീട്ടുമുറ്റത്ത് കാറിനു മുകളിൽ ഇരിക്കുകയായിരുന്ന പൂച്ചയെ പുലി പിടിച്ചുകൊണ്ടുപോയി. ഉറുകുന്ന് നേതാജി ആലുംതടത്തിൽ കുന്നിൽ പുത്തൻവീട്ടിൽ ജി. ബാബുവിന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.

ശബ്ദം കേട്ട് വീട്ടിലുള്ളവർ ലൈറ്റിട്ട് നോക്കിയപ്പോൾ ഒരു ജീവി ഓടിപ്പോകുന്നതാണ് കണ്ടത്. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയാണെന്ന് വ്യക്തമായത്. മൂന്നുദിവസം മുൻപ് നേതാജി പാറവിളവിള വീട്ടിൽ നജീബിന്റെ ആടിനെയും കാണാതായിരുന്നു. അടുത്തിടെ ഉറുകുന്നിലും പരിസരപ്രദേശങ്ങളിലും വളർത്തുനായകളെ കാണാതാകുന്ന സംഭവങ്ങളും പതിവായതോടെ നാട്ടുകാർ ആശങ്കയിലാണ്.

കഴിഞ്ഞമാസം തെന്മല പത്തേക്കറിൽ പുലിയിറങ്ങി ആടിനെ കൊന്നിരുന്നു. ദേശീയപാതയിൽ പത്തേക്കറിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിനുവും പുലിയുടെ മുന്നിൽ അകപ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.

ജനവാസമേഖലകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കാൻ വനംവകുപ്പ് അടിയന്തര പരിശോധന നടത്തണമെന്നും കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി നിരീക്ഷണ കാമറ സ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here