കൊൽക്കത്ത: ദുർഗാപൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വടക്കൻ കൊൽക്കത്തയിലെ ചിത്തരഞ്ജൻ അവന്യൂവിന് സമീപമുള്ള ചോർബഗാൻ കമ്മ്യൂണിറ്റി ദുർഗാപൂജാ പന്തലിൽ അപകടമുണ്ടായത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് മരണവിവരം അറിയിച്ചത്.
മഴ പെയ്യാൻ തുടങ്ങിയതോടെ പന്തലിന് പുറത്ത് കാത്തുനിന്നിരുന്ന ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ടു കുതിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ സംഘാടകരുടെ ചില അറിയിപ്പുകളും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തിരക്കിൽപ്പെട്ട് ചിലർ റോഡിലേക്ക് വീണതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയും കൂടുതൽ പേർ തിക്കിലും തിരക്കിലും പെടുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പരുക്കേറ്റവരെ ഉടൻ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി, ചീഫ് സെക്രട്ടറി മനോജ് അഗർവാൾ, ആരോഗ്യ മന്ത്രി ശരദ്വത് മുഖർജി എന്നിവർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടസ്ഥലത്ത് ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
Home News Breaking News കൊൽക്കത്തയിൽ ദുർഗാപൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 19 മരണം; 25 പേർക്ക് പരുക്ക്


























