26.7 C
Kollam
Sunday 18th October, 2026 | 08:52:04 AM
Home News Breaking News ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു

ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈകി ഷീതള മാതാ ക്ഷേത്രത്തിന് സമീപമാണ് അപകടം. പൊലീസ് ബാരിക്കേഡുകൾ തകർത്തെത്തിയ ട്രക്ക് ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്.
ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടമെന്ന് ഗ്വാളിയോർ പൊലീസ് അറിയിച്ചു. ചിനോർ ഭാഗത്തുനിന്ന് നെല്ല് കയറ്റിവന്ന ട്രക്ക് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലുണ്ടായിരുന്ന ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള പാതയിലാണ് അപകടമുണ്ടായത്.
അപകടത്തെത്തുടർന്ന് 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇവരിൽ 12 പേർ മരിച്ചു. അഞ്ചോ ആറോ പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here