25.5 C
Kollam
Monday 28th September, 2026 | 06:00:21 AM
Home News Breaking News സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം… രാവിലെ കൂടി… ഉച്ചയ്ക്ക് തിരിച്ചിറക്കം

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം… രാവിലെ കൂടി… ഉച്ചയ്ക്ക് തിരിച്ചിറക്കം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രാവിലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് തിരിച്ചിറങ്ങി. ഗ്രാമിന് 540 രൂപ കുറഞ്ഞ് 14,850 രൂപയും പവന്‍ വില 4,320 രൂപ കുറഞ്ഞ് 1,18,800 രൂപയിലുമെത്തി. സ്വര്‍ണ ഇറക്കുമതി തീരുവ ആറില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചത്.
രാവിലെ പവന് 10,200 രൂപ വര്‍ധിച്ചിരുന്നു. ഒറ്റദിവസത്തില്‍ ഇത്രയും വില കൂടുന്നത് ഇതാദ്യമാണെന്ന് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരം ചാഞ്ചാട്ടങ്ങള്‍ സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:


സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ വിലയ്ക്ക് പുറമെ പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, അതിന് 18 ശതമാനം ജിഎസ്ടി എന്നിവയാണ് നല്‍കേണ്ടത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ മാറ്റമുണ്ടാകും.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ നിലവിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.