സൂര്യൻ മകരം രാശിയിൽ ഈ രാശിക്കാർക്ക് ഭാഗ്യം തെളിയും

വ്യാഴത്തിന്റെ രാശി വിട്ട് സൂര്യൻ മകരം രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ ഈ ആറ് രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ ലഭിക്കും. ഫെബ്രുവരി 13 വരെ സൂര്യൻ ഇവിടെ തുടരും.സൂര്യൻ ഉത്തരായനത്തിലെത്തുന്നതോടെ ഈ രാശിക്കാർക്ക് സൂര്യന്റെ സംക്രമത്തിൽ നിന്ന് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാർ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ഈ രാശിക്കാർക്ക് ഇത് വളരെ നല്ല സമയമായിരിക്കും. സൂര്യൻ മേട രാശിയുടെ പത്താം ഭാവത്തിൽ പ്രവേശിക്കുന്നതോടെ ജോലി, ബിസിനസ്സ് എന്നിവയ്ക്ക് പുതിയ ഊർജ്ജം ലഭിക്കും. ഈ ഒരു മാസം മുഴുവനും ബിസിനസിന് വളരെ മികച്ചതായിരിക്കും. രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് അനുയോജ്യമായ സമയം ആയിരിക്കും. സർക്കാർ ജോലിക്കാർക്ക് ഈ സമയം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ സ്ഥാനക്കയറ്റത്തിനും സാധ്യത. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച നേട്ടം.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സൂര്യന്റെ പിന്തുണ നിങ്ങളുടെ ഭാഗ്യം വർധിപ്പിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. സുഹൃത്തുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. തൊഴിൽ രംഗത്തും ബിസിനിസിലും ഉയർച്ച . സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ചിങ്ങം – ( മകം, പൂരം, ഉത്രം 1/4)

പ്രതിസന്ധികളെ അതി ജീവിക്കും. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. രോഗികൾക്ക് ചികിത്സയിൽ നിന്നും അപ്രതീക്ഷിത ഫലപ്രാപ്തി ലഭിക്കും. സാമ്പത്തിക ജീവിതം കൂടുതൽ സന്തോഷകര മായിരിക്കും. സ്ഥിരവരുമാനക്കാരായ ആളുകൾക്ക് സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള നല്ല വാർത്തകൾ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കും. ബിസിനസ്സിൽ കുടുങ്ങിയ പണം തിരികെ ലഭിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ കാലയളവിൽ പരീക്ഷയിൽ വിജയം നേടാനാകും.

തുലാം (ചിത്തിര1/2,ചോതി, വിശാഖം) : ഈ രാശിക്കാർക്ക് വരുന്ന ദിവസങ്ങളിൽ നേട്ടങ്ങൾ ലഭിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും വിജയിക്കും. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ ലാഭം ഉണ്ടാകും. സഹോദരസ്ഥാനത്തുള്ളവർക്ക് പുരോഗതിക്കുള്ള സമയമാണ്. സഹോദരന് സർക്കാർ ജോലി ലഭിച്ചേക്കാം.

വൃശ്ചികം – വിശാഖത്തിന്റെ അവസാന 1/4, അനിഴം തൃക്കേട്ട)

വ്യാപാരത്തിൽ നിന്നും നേട്ടം വർധിക്കും. പൊതുവിൽ വരുമാന വർധന പ്രതീക്ഷിക്കാം.
വർധിച്ച ചിലവുകൾ നിയന്ത്രിക്കാൻ കഴിയും. അപ്രതീക്ഷിത സഹായങ്ങൾ ലഭ്യമാകും.രോഗങ്ങൾക്ക് ശമനം ലഭിക്കും. അടുത്ത
ബന്ധുജനങ്ങളുടെ അനാരോഗ്യത്തെ കുറിച്ച് ഉണ്ടായിരുന്ന ആകാംക്ഷകൾ അകലും. സ്ഥാനമാനാദികൾ വർധിക്കും. മനസ്സിന്
സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.

മീനം – (പൂരൂരുട്ടാതി അവസാന 1/4 ഉത്രട്ടാതി, രേവതി )

തടസ്സപ്പെട്ട ധനവും ആനുകൂല്യങ്ങളും അനുഭവത്തിൽ വരും. സർക്കാർ ജോലിക്കാർക്ക് വിചാരിച്ച പരിവർത്തനങ്ങൾ
ജോലിയിൽ ഉണ്ടാകും. മേലധികാരികൾ അനുകൂലമായി പെരുമാറും. മംഗള കർമങ്ങളിൽ പങ്കെടുക്കും.
ഭാഗ്യാനുഭവങ്ങൾക്ക് സാധ്യത. കുടുംബ സാഹചര്യങ്ങൾ അനുകൂലമായി ഭവിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും
വിജയിക്കും.

Advertisement