കൃഷി തമിഴ്‌നാട്ടിൽ മതി കേരളത്തിൽ വേണ്ടെന്നത് പിണറായി സർക്കാരിന്റെ കാർഷിക സമീപനം :ഉല്ലാസ് കോവൂർ

കുന്നത്തൂർ : പിണറായി സർക്കാരിന്റെ കർഷകരോടുള്ള സമീപനത്തിന്റ നേർസാക്ഷ്യമാണ് തമിഴ്‌നാട്ടിൽ കൃഷി ഉണ്ടെങ്കിൽ കേരളത്തിൽ വേണ്ടെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മന്ത്രി നടത്തിയ നിരുത്തരവാദ പരാമർശം തള്ളിപ്പറയുന്നതിന് മുഖ്യമന്ത്രിയും, കൃഷിവകുപ്പ്
മന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല. തെറ്റ് തിരുത്താൻ മന്ത്രിയും. ഇടത് സർക്കാരിന്റെ വഞ്ചനപരമായ സമീപനത്തിനെതിരെ കർഷകർ ക്രിയാത്മകമായി പ്രതികരിക്കണമെന്നും
ആർ വൈ എഫ് സംസ്ഥാന അധ്യക്ഷൻ ഉല്ലാസ് കോവൂർ പറഞ്ഞു. ഇന്ത്യൻ കിസ്സാൻ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി നിലയ്ക്കൽ അംബേദ്കർ ഗ്രാമത്തിൽ നടന്ന കർഷക കൂട്ടായ്മ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യ്തു.
നിലയ്ക്കൽ സുരേന്ദ്രൻ അധ്യക്ഷനായി. ബിജു ലാൽ, ഏഴാംമൈൽ ശശിധരൻ, യേശു രാജ്, ബേബിജോൺ, പി ജി മോഹൻ, ചെല്ലപ്പൻ ഇരവി, സാബു, ഉണ്ണിത്താൻ, അജിത്, സേതു, സുശീല തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement