Home Blog Page 999

ലോലന്‍റെ സൃഷ്ടാവ്,കാർട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം .പ്രേമലോലനായ ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ
(ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു.

ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു.

കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തൻ്റെ കഥാപാത്രം ചലിക്കുന്നത് കാണും മുൻപാണ് ചെല്ലൻ്റെ മടക്കം.

1948 ല്‍ പൗലോസിന്‍റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ 2002ല്‍ ഒരു കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പെയിന്‍ററായി വിരമിച്ചു. കോട്ടയം വടവാതൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രന്‍ സുരേഷ്.

സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ നടക്കും.

മുസ്ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണ്. അവര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ട് കൊടുക്കേണ്ടത്? അവരെ കൂട്ടുപിടിച്ച് നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടിവരും. നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടിവരും. പേരില്‍ തന്നെ മുസ്ലിം കൂട്ടായ്മ എന്നുണ്ട്. എന്നിട്ട് മതേതര കൂട്ടായ്മ എന്ന് പറയും. മുസ്ലിം അല്ലാത്ത ഒരു എംഎല്‍എ ലീഗില്‍ ഉണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഗണേഷ്‌കുമാര്‍ തറ മന്ത്രിയാണൈന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സുന്ദരമാക്കി വാഷിങ്ടണ്‍ സുന്ദര്‍….ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് ഓസീസ് പടുത്തുടര്‍ത്തിയത്. ഇന്ത്യ 18.3 ഓവറില്‍ 188 റണ്‍സടിച്ചാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.
ആറാമനായി ക്രീസിലെത്തിയ വാഷിങ്ടന്‍ സുന്ദറിന്റെ കിടിലന്‍ ബാറ്റിങാണ് ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കിയത്. 23 പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 49 റണ്‍സ് വാരി സുന്ദര്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ജിതേഷ് ശര്‍മയും കിട്ടിയ അവസരം മുതലാക്കി. താരം 13 പന്തില്‍ 22 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറിനെ പിന്തുണച്ചു. പുറത്താകാതെ ക്രീസില്‍ നിന്ന ജിതേഷാണ് വിജയ റണ്‍ നേടിയത്. താരം 3 ഫോറുകള്‍ തൂക്കി. ഫോറടിച്ചാണ് ജിതേഷ് ജയം ഉറപ്പാക്കിയത്.

അടൂരില്‍ വയോധികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,കൊലപാതകമെന്ന് സംശയം

അടൂർ. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ സ്വദേശി 77 വയസുള്ള രത്നമ്മയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹതയാരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.

ഇന്ന് രാവിലെ 10 മണിയോടെയാണ്
വീടിനോട് ചേർന്നുള്ള ഷെഡിൽ രത്നമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവു പോലെ സഹോദരി ശ്യാമള ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.ഇതോടെ സമീപവാസിയായ വീട്ടമ്മയെ വിളിച്ചറിയിച്ചു. ഇവർ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് രത്നമ്മയെ മരിച്ച നിലയിൽ കണ്ടത്

കൈ ഞരമ്പ് മുറിച്ച് കാലുകൾ നിലത്ത് മുട്ടി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാതിൽ പുറത്ത് നിന്നും കുറ്റിയിട്ടിരുന്നു. രത്നമ്മയുടെ സ്വർണ്ണാഭരണങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഈ ദുരൂഹതകളാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് നാട്ടുകാർ

അടൂർ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ്നായയെ എത്തിച്ചും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷംബന്ധുക്കൾക്ക് വിട്ടുനൽകും.

കായികമേളയിൽ പങ്കെടുത്ത കുട്ടികളിൽ മഞ്ഞപ്പിത്തബാധ

കൊല്ലം.കായികമേളയിൽ പങ്കെടുത്ത കുട്ടികളിൽ മഞ്ഞപ്പിത്തബാധ.കണ്ണൂരിൽ നടന്ന സംസ്ഥാനസ്കൂൾ ഗെയിംസിൽ പങ്കെടുത്തവർക്കാണ് രോഗബാധ.കൊല്ലത്ത് 7 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

ചിതറ ഹയർ സെക്കന്ററി സ്കൂളിലെ 6 കുട്ടികൾക്കും കടക്കൽ കുറ്റിക്കാട് സിപി സ്കൂളിലെ ഒരു കുട്ടിക്കുമാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്.തിരുവനന്തപുരം ജില്ലയിൽ 3 കുട്ടികൾക്കും രോഗബാധ. അഞ്ചുപേരെ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തെന്മല .കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ അപകടം.ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കായംകുളം സ്വദേശി ദീപക് ഹരി (20) ആണ് മരിച്ചത്.തെന്മല ക്ഷേത്രഗിരിയിലാണ് അപകടം. സ്ഥിരമായി അപകടം നടക്കുന്നമേഖലയാണ് ഇത്.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി

ഭാരത് ഇലക്ട്രോണിക്സിൽ വിവിധ വിഭാഗങ്ങളിൽ 340 ഒഴിവ്; ശമ്പളം 40,000 നും 1,40,000 നും ഇടയിൽ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനീയറുടെ 340 ഒഴിവ്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഹരിയാന, ഉത്താരാഖണ്ഡ്, മഹാരാഷ്ട്ര യൂണിറ്റുകളിലാണ് ഒഴിവ്. നവംബർ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ്/എഎംഐഇ/എഎംഐഇടിഇ/ജിഐഇടിഇ.

∙പ്രായപരിധി: 25.

∙ശമ്പളം: 40,000-1,40,000.

∙ഫീസ്: 1,180. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

47 ട്രെയിനി എൻജിനീയർ

ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്മാർട്ട് സിറ്റി ബിസിനസ്സിൽ ട്രെയിനി എൻജിനീയറുടെ 47 ഒഴിവ്. താൽക്കാലിക നിയമനം. നവംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ബിഇ/ബിടെക്/ബിഎസ്‌സി എൻജി./എംഇ/എംടെക്/എംസിഎ. ∙പ്രായപരിധി: 28.

∙ശമ്പളം: 30,000. www.bel-india.in

ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

അസാധാരണമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് അർബുദം അഥവാ ക്യാൻസർ. ഇത് ചുറ്റുമുള്ള കലകളെ ആക്രമിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. ജനിതക മ്യൂട്ടേഷനുകൾ, പുകവലി, ചില രാസവസ്തുക്കൾ തുടങ്ങിയ ഘടകങ്ങൾ ഇതിന് കാരണമാകാം. 100-ലധികം വ്യത്യസ്ത തരം കാൻസറുകളുണ്ട്. കാർസിനോമ, സാർക്കോമ, രക്താർബുദം, ലിംഫോമ എന്നിങ്ങനെ തരംതിരിക്കുന്നു.

വിവിധ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും. ഒരു ഭക്ഷണത്തിനും ക്യാൻസറിനെ തടയാൻ കഴിയില്ലെങ്കിലും, ചില ഭക്ഷണങ്ങളിൽ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ഒന്ന്

ക്യാൻസർ പ്രതിരോധത്തിന് ബെറിപ്പഴങ്ങൾ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ ഉയർന്ന അളവിലുള്ള ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദ​ഗതിയിലാക്കും.

രണ്ട്

തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള ചിലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്.

മൂന്ന്

സൾഫർ സംയുക്തങ്ങളും സൾഫോറാഫെയ്ൻ, ഇൻഡോൾ-3-കാർബിനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. സലാഡുകൾ, സൂപ്പുകൾ എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.

നാല്

ഇലക്കറികളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവയുടെ ആന്റി-ഇൻഫ്ലമേറ്ററി, വിഷവിമുക്തമാക്കൽ ഗുണങ്ങൾ കാരണം ചില അർബുദ സാധ്യത കുറയ്ക്കുകയും ചെയ്യും.

അഞ്ച്

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവ കൂടുതലാണ്. സിട്രസ് പഴങ്ങളിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അവ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ക്യാൻസർ പോലുള്ള ചില അർബുദ സാധ്യത കുറയ്ക്കാനും സഹായിക്കും.

ആറ്

വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള ഓർഗാനോസൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെ വിവിധതരം അർബുദ സാധ്യത കുറയ്ക്കുന്നു.

ഏഴ്

ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണ്ഡാശയ, വൻകുടൽ കാൻസർ ഉൾപ്പെടെയുള്ള ചില അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

വാടക വീട്ടിൽ എംബിഎ ബി​രുധധാരി മരിച്ച നിലയിൽ, മൃതദേഹം അഴുകിയ നിലയിൽ, വിഷാദം മൂലം ആത്മഹത്യ ചെയ്തതെന്ന് നിഗമനം

ബെം​ഗളൂരു: ബെം​ഗളൂരുവിൽ എംബിഎ ബിരുധധാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ദാവൻഗെരെ സ്വദേശിയായ എംബിഎ ബിരുദധാരിയായ യുവതി, നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. വടക്കൻ ബെംഗളൂരുവിലെ സുബ്രഹ്മണ്യനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടിന്റെ മൂന്നാം നിലയിലെ ഗായത്രി നഗറിലെ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒന്നര വർഷമായി വീട്ടിൽ നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യയാണെന്നും സ്ത്രീ വിഷാദരോഗത്തിന് അടിമയായിരുന്നെന്നും പൊലീസ് പറഞ്ഞു. ദിവസങ്ങളോളം ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുകാർ വീട്ടുടമസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ മരണ സമയം സ്ഥിരീകരിക്കൂവെങ്കിലും ദിവസങ്ങൾക്ക് മുമ്പ് അവർ മരിച്ചിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. മൊബൈൽ ഫോൺ വിശകലനത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

മന്ത്രി ​ഗണേഷ് കുമാറിനെ അധിക്ഷേപിച്ചും മുസ്ലിം ലീ​ഗിനെ വിമർശിച്ചും വെളളാപ്പള്ളി; ​’ഗണേഷ് തറ മന്ത്രി, ലീഗിന്‍റെ ഭരണം വന്നാല്‍ നാടുവിടേണ്ടി വരും’

കൊല്ലം: മുസ്ലീം ലീഗിനെതിരേയും മന്ത്രി ​ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗണേഷ് കുമാർ തറ മന്ത്രിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. കൊല്ലം പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ചൂടുകാലത്ത് കുടിക്കാൻ വെച്ച വെള്ളം ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ് ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീ​ഗുകാർക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുസ്ലീം ലീഗിന്‍റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരും. നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ മുസ്ലീം ലീഗില്‍ ഉണ്ടോയെന്നും അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു.