Home Blog Page 915

ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ ഇനി ശിക്ഷ ജീവപര്യന്തം

ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങളിൽ ശിക്ഷാ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. ഇത്തരം സംഭവങ്ങൾ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ആണ് റെയിൽവേയുടെ നീക്കം. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.



ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Also Read:

പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഹോർമുസ് കടലിടുക്ക് കടന്നാണ് കപ്പലുകൾ എത്തുന്നത്. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ രണ്ട് കപ്പലുകളാണ് വരുന്നത്. നിലവിലെ സ്ഥിതി ഉടൻ മറികടക്കാൻ സാധിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.


യുദ്ധഭീതി നിലനിൽക്കുന്ന പശ്ചിമേഷ്യൻ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് വരുന്നത്. 92,612.59 മെട്രിക് ടൺ എൽപിജിയാണ് രണ്ട് കപ്പലുകളിൽ ഉള്ളത്. 60 ഇന്ത്യൻ നാവികരാണ് കപ്പലിൽ. ഈ മാസം 26 നും 28 നും ഇടയിൽ ഇന്ത്യയിൽ എത്താനാണ് സാധ്യത. എൽപിജിയുമായി കഴിഞ്ഞ ദിവസവും രണ്ട് കപ്പലുകൾ എത്തിയിരുന്നു.

Also Read:

അഛൻ പോരാടി വിജയിക്കണം ഋതുവിൻ്റെ സ്നേഹ ചുംബനം

ശാസ്താംകോട്ട:കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ഉപവരണാധികാരിയായ തഹസീൽദാർ സമക്ഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പുറത്തേക്ക് വരുമ്പോൾ ഓടിവന്ന മകളുടെ വികാര നിർഭരമായ മുത്തം .

  ഉല്ലാസിനിത് മൂന്നാമൂഴമാണ്. ഏഴാം ക്ലാസുകാരിയാണ് മകൾ ഋതു. 15 വർഷമായി കോവൂർ കുഞ്ഞുമോൻ്റെ പ്രതിപക്ഷത്ത് സദാ ഉല്ലാസുണ്ട്. കല്യാണ വീട്ടിലും മരണ വീട്ടിലും യോഗങ്ങളിലും ഉല്ലാസിനും ഇലക്ഷൻ സമയത്തെ ഊരു ചുറ്റലല്ല. കോൺഗ്രസുകാർ എല്ലാ പരിപാടിയിലും ഉല്ലാസിനെ വിളിക്കും. ഉല്ലാസ് പ്ലസ് യൂത്ത് കോൺഗ്രസ് അതാണ് കുന്നത്തൂരിലെ യുഡി എഫ്. അതുകൊണ്ടു തന്നെ സീറ്റുമോഹവുമായി കോൺഗ്രസുകാർ ആരും ഇപ്പോഴില്ല, കുഞ്ഞു മോനെ മറിക്കാൻ കൊടിക്കുന്നിൽ വരുമെന്നൊരു ഫ്ലാഷ് ഇടയ്ക്കു കേട്ടു.  പക്ഷേ കുന്നത്തൂർ ആർ എസ് പി ക്ക് കൈമാറിയെന്നതിനാൽ പിന്നീട് ആ ചോദ്യം ഉയർന്നില്ല. കേരളത്തിൽ ഏറ്റവുമാദ്യം ഡിക്ലയർ ചെയ്ത സീറ്റും ഉല്ലാസിൻ്റേതാണ്. കുന്നത്തൂരെ കോൺഗ്രസുകാർക്ക് ഇപ്പോൾ ടെൻഷനില്ല, കുറച്ചു പേർ മഹേഷിനും കുറച്ചു പേർ വിഷ്ണുവിനുമൊപ്പം പോകും. ഇനി കുറച്ചു പേർ കുഞ്ഞുമോനൊപ്പവും പോകുമെന്ന അടക്കം പറച്ചിലും കേൾക്കാം. എന്തായാലും 15 വർഷമായി പ്രതിപക്ഷം എന്നാൽ ഉല്ലാസ് തന്നെ. പരിസ്ഥിതി , തടാകം, കല, തൊഴിൽ, വെള്ളം, റോഡ് എല്ലാം പഠിച്ചു പോയിട്ടുണ്ട്

കണ്ണട മാറ്റി മകൾക്കുമൊരു മുത്തം ഉല്ലാസും നൽകി.2021 ലെ തെരഞ്ഞെടുപ്പിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഋതു,പിതാവിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് പുറത്തിറങ്ങിയ വീഡിയോ ഏറെ വൈറലായിരുന്നു.മാതാപിതാക്കളായ തങ്കപ്പനും സുധർമ്മയും ഭാര്യ ആശയും പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിച്ച ശേഷമാണ് പത്രിക സമർപ്പിച്ചത്.

കോമരത്തിൻ്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്, കൊടുങ്ങല്ലൂർ ഭരണിക്കിടെ സംഘർഷമോ ?

കൊച്ചി: കോമരത്തിൻ്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്,വിവാദമായി കൊടുങ്ങല്ലൂർ ഭരണിക്കിടെ നടത്തിയ സിനിമാ ചിത്രീകരണം. കോമരത്തിന്റെ വേഷം കെട്ടിയവരും പോലീസും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ് വിവരം. സംഭവം സോഷ്യൽമീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിച്ചതോടെ പ്രതിഷേധമുയർന്നിരിക്കുകയാണ് . പലരും എന്താണ് കാര്യമെന്ന് പറയാതെ വീഡിയോ പ്രചരിപ്പിച്ചു.

വലിയ സിനിമയുടെ ചിത്രീകരണമല്ല നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ച് ഒരേ സമയം സംഘട്ടനരംഗം ചിത്രീകരിക്കുകയാണ് ചെയ്തത്. കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും പോലീസ് വേഷത്തിലെത്തിയവരും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. ആദ്യഘട്ടത്തിൽ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസ് യൂണിഫോമിലുള്ളവർ കോമരങ്ങളെ മർദിക്കുന്നത് കണ്ടപ്പോൾ ആശയക്കുഴപ്പമുണ്ടായി. പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്. എന്നാൽ അതിനകംതന്നെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു.

പോലീസിന്റെ അതിക്രമം എന്ന് പറഞ്ഞുകൊണ്ട് തെറ്റായരീതിയിലാണ് പല വീഡിയോയും പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയതെന്ന് വ്യക്തമാകുകയും ചെയ്തു. ആരാണ് ചിത്രീകണം നടത്തിയതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കൊളംബിയയില്‍ സൈനിക വിമാനം തകർന്ന് വീണ് നിരവധി പേർ മരിച്ചു

ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകർന്ന് വീണ് നിരവധി പേർ മരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്‌ത ഉടനെയാണ് അപകടം.

വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാർ മരിച്ചെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

സി-130 ഹെർക്കുലസ് ടാക്ടിക്കല്‍ ട്രാൻസ്പോർട്ട് എയർ ക്രാഫ്റ്റാണ് തകർന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കൊല്ലം ജില്ലയില്‍ നാലിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാർ

കൊല്ലം. ജില്ലയില്‍ നാലിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാർ.പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർഥിക്കും അപരൻ.ചവറയിൽ സുജിത്ത് വിജയൻപിള്ളയ്ക്ക് അപരനായി സുജിത്ത് ആർ ജെ.

കൊല്ലം തങ്കശേരി സ്വദേശിയാണ് സുജിത്ത് ആർ ജെ.ഇരവിപുരത്ത് എം നൗഷാദിന് അപരനായി നൗഷാദ് എ. മുഖത്തല സ്വദേശിയാണ് അപരൻ നൗഷാദ്.പത്തനാപുരത്ത് എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരന്മാർ

കെ ബി ഗണേഷ്‌കുമാറിന് അപരനായി തലവൂർ സ്വദേശി ഗണേഷ് കുമാർ. ജ്യോതി കുമാർ ചാമക്കാലയ്ക്ക് അപരനായി എം ജ്യോതികുമാർ.

also read:

ബേപ്പൂരിൽ പത്രിക നൽകി നാല് അൻവർമാർ,റിയാസിന് രണ്ട്

മലപ്പുറം.അപരന്മാർ ബേപ്പൂരിൽ. ബേപ്പൂരിൽ പത്രിക നൽകി നാല് അൻവർമാർ. മുഹമ്മദ്‌ റിയാസിന് രണ്ട് അപരന്മാർ. എലത്തൂരിൽ രണ്ട് ശശീന്ദ്രന്മാർ അപരന്മാർ. കുന്ദമംഗലം മണ്ഡലത്തിൽ റഹീമിന് രണ്ട് അപരന്മാർ

കൊടുവള്ളിയിൽ അപരന്മാരായി നാല് ഫിറോസുമാർ. തിരുവമ്പാടിയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് രണ്ട് അപരന്മാർ. കൊയിലാണ്ടിയിൽ പ്രവീൺകുമാറിന് രണ്ട് അപരന്മാർ. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയ്ക്കും കുഞ്ഞമ്മദ് കുട്ടിക്കും അപരന്മാർ. പേരാമ്പ്രയിൽ രണ്ട് ഫാത്തിമമാർ സ്വതന്ത്ര സ്ഥാനാർഥികൾ

നാദാപുരത്ത് രണ്ട് അഭിജിത്തുമാർ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി. രാജീവിനും അപരന്മാര്‍

കൊച്ചി.പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി. രാജീവിനും അപരന്മാരടക്കം എറണാകുളം ജില്ലയിൽ 118 സ്ഥാനാർഥികൾ. പറവൂരിൽ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക നൽകിയ കെ. ബി സതീശനാണ് പ്രതിപക്ഷ നേതാവിന്റെ അപരൻ.

കളമശ്ശേരിയിൽ മന്ത്രി പി. രാജീവിന്റെ അപരൻ സ്വാതന്ത്രനായ മറ്റൊരു രാജീവ്. തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ ഉണ്ണികൃഷ്ണന്, ഉണ്ണികൃഷ്ണൻ എന്ന പേരിലും തൃക്കാകരയിലെ എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസിന് പദ്മദാസ് എന്ന പേരിലും അപരന്മാരുണ്ട്.

കോതമംഗലത്തെ യുഡി എഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരിൽ രണ്ട് അപരന്മാർ കളത്തിലുണ്ട്. സൂക്ഷ്മ പരിശോധനയെ ഇതിൽ ആരൊക്കെ അതിജീവിക്കുമെന്നാണ് അറിയേണ്ടത്. മന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. പന്ത്രണ്ട് പേരാണ് നാമനിർദേശ പത്രിക സമർപ്പോച്ചിട്ടുള്ളത്.

ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂര്‍. ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നുമാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്

ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതാൻ ഭ്രൂണം സ്വയം വേർപ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നൽകി.

ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വർക്കലയിൽ വിദേശ വനിതയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവ എഞ്ചിനീയർ പിടിയിൽ

വർക്കല. വിദേശ വനിതയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവ എഞ്ചിനീയർ പിടിയിൽ. പിടിയിലായത് കോയമ്പത്തൂർ സ്വദേശി ആൻഡ്രു (27). ഇന്ന് പുലർച്ചയാണ് സംഭവം .

യുവതിയോടൊപ്പം ഉണ്ടായിരുന്നവർ പുറത്തേക്ക് പോയ സമയത്താണ് യുവാവ് മുറിയിൽ അതിക്രമിച്ചു കയറിയത്