Home Blog Page 531

പെൺകുഞ്ഞിനെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചു

ബംഗളൂരു. കർണാടകയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു
കൊപ്ലയിലെ ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്
ക്ഷേത്ര ദർശനത്തിന് എത്തിയവരാണ് കുട്ടിയെ കണ്ടത്

ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ കുഞ്ഞിന് ആശുപത്രിയിൽ എത്തിച്ചു

കുഞ്ഞ് അപകടനില തരണം ചെയ്തു

പെൺകുഞ്ഞ് ആയതിനാൽ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം

വയോധികൻ ഓടിക്കവേ നിയന്ത്രണം വിട്ട കാർ കടയിലും മതിലിലും ഇടിച്ചു

കോഴഞ്ചേരി. നിയന്ത്രണം വിട്ട കാർ കടയിലും മതിലിലും ഇടിച്ചു

മൂന്ന് ദിവസം മുൻപ് പത്തനംതിട്ട കോഴഞ്ചേരിയിലെ പഴയ തെരുവിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

86 കാരനാണ് വാഹനം ഓടിച്ചത്. സ്റ്റെപ്പ് കടന്ന് കടയിലേക്ക് ഇടിച്ചുകയറിയ വാഹനം പിന്നീട് റിവേഴ്സ് ഗിയറിൽ തിരക്കേറിയ റോഡിലേക്കിറങ്ങി. ആ സമയം ആളോ വാഹനങ്ങളോ തട്ടാതിരുന്നത് ഭാഗ്യമായി. പിന്നീട് റിവേഴ്സിൽ തന്നെ വട്ടം കറങ്ങി കാർ സമീപത്തെ വീടിൻ്റെ മതിലിൽ ഇടിക്കുകയായിരുന്നു. വയോധികനെ നാട്ടുകാർ പാടുപെട്ട് കാറിൽ നിന്നും ഇറക്കി

വിനീഷ് തേടി വരും, അവന് ഒരു മാനസിക രോഗവും ഇല്ല , ദൃശ്യയുടെ അമ്മ

മലപ്പുറം. പെരിന്തൽമണ്ണ ദൃശ്യ വധകേസ് പ്രതി വിനീഷ് രക്ഷപ്പെട്ട സംഭവം

  വിങ്ങിപ്പൊട്ടി ദൃശ്യയുടെ അമ്മ ദീപ പറഞ്ഞു.
താൻ കടുത്ത ആശങ്കയിൽ ആണ്
എങ്ങനെയാണ് കട നടത്തി ജീവിക്കാൻ കഴിയുക
അവന് ഒരു മാനസിക രോഗവും ഇല്ല
വിനീഷ് കരുത്തനായ പ്രതിയാണ്

‘അവൻ മൂന്നാം തവണയാണ് ജയിൽ ചാടുന്നത്
.അധികൃതരുടെ വീഴ്ചയാണ് ഉണ്ടായത് വിനീഷ് നേരത്തേ ജയിലിൽ കൊതുകുതിരി തിന്ന് മരിക്കാൻ ശ്രമിച്ചിരുന്ന.

സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവത്സരാഘോഷം റദ്ദാക്കി

ഉത്തർ പ്രദേശിൽ സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവത്സരാഘോഷം റദ്ദാക്കി

സന്യാസിമാരുടെയും, മതസംഘടനകളുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി

മഥുരയിലാണ് പരിപാടി തീരുമാനിച്ചിരുന്നത്

മതപരവും സാംസ്കാരികവുമായ വികാരങ്ങളെ മാനിച്ചാണ് നടപടിയെന്ന് സംഘാടകർ

എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു; അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ വധിച്ച കേസിൽ പ്രതികളായ 19 പേരെയും കോടതി വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.


തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വിട്ടയക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2012 ജൂലൈ 16-നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എബിവിപി യൂണിറ്റ് പ്രസിഡന്റായിരുന്ന വിശാൽ ആക്രമിക്കപ്പെട്ടത്.


ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ വിശാൽ തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 20 പേരെയാണ് പ്രതിചേർത്തിരുന്നത്.


ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. ബാക്കി 19 പ്രതികളെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടത്. കോടതി വിധി നിരാശാജനകമാണെന്ന് പ്രോസിക്യൂട്ടർ പ്രതികരിച്ചു.


കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും കോടതിയിൽ ഹാജരാക്കിയിരുന്നുവെന്നും വിധിപ്പകർപ്പ് ലഭിച്ച ശേഷം വിശദമായി പരിശോധിച്ച് എത്രയും വേഗം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു. 13 വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്.

സ്വർണ്ണക്കൊള്ളയിൽ SIT ക്ക് ഇന്ന് നിർണ്ണായകം

തിരുവനന്തപുരം.  ശബരിമലക്കൊള്ളയിലെ രാജ്യാന്തര ബന്ധത്തിൻ്റെ കണ്ണിയെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡിണ്ടിഗൽ സ്വദേശി ഡി.മണിയെ  എസ്ഐടി ഇന്ന് ചോദ്യം ചെയ്യും.

നോട്ടിസ് നൽകി വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യൽ. മണിയുടെ സഹായികൾ എന്ന് സംശയിക്കുന്ന ബാലമുരുകനും ശ്രീകൃഷ്ണനും ഇന്ന് തന്നെ ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.. ഇവരുടെ പേരിലുള്ള മൊബൈൽ നമ്പർ ഡിമണി ഉപയോഗിച്ചിരുന്നതായും SIT കണ്ടെത്തിയിട്ടുണ്ട്.. ഉണ്ണികൃഷ്ണൻ പോറ്റി വഴി ശബരിമലയിലേതടക്കം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മണി നിയന്ത്രിക്കുന്ന സംഘം രാജ്യാന്തര കള്ളകടത്ത് സംഘത്തിന് വിറ്റുവെന്നാണ് പത്തനംതിട്ട സ്വദേശിയായ വ്യവസായിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യും. തെളിവ് ലഭിച്ചാൽ സ്വർണ്ണക്കൊള്ളയിൽ മൂന്നാമത്തെ എഫ്എആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും…പ്രവാസി വ്യവസായിയേ  സാക്ഷിയുമാക്കിയേക്കും… അതേസമയം സ്വർണ്ണക്കൊള്ള കേസിൽ ഒടുവിൽ പിടിയിലായ  പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് SIT നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും..

ചിക്കൻ നിരോധനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ. ചിക്കൻ നിരോധനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിടും.  പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ നിരോധിക്കാനുള്ള തീരുമാനം അശാസ്ത്രീയമെന്നാണ്  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. ഫ്രോസൺ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഹോട്ടൽ ഉടമകൾ  കളക്ടറെ കണ്ടിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു.   വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ അടക്കം 1500ലധികം  ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകും.
ചിക്കൻ വിഭവങ്ങളുടെ നിരോധനത്തിന്റെ ആദ്യഘട്ടം നാളെയാണ് അവസാനിക്കുക

ശബരിമല സ്വർണ്ണകൊള്ള
അന്വേഷണത്തിന്
കൂടുതൽ ഉദ്യോഗസ്ഥരെ വേണം   SIT

കൊച്ചി. ശബരിമല സ്വർണ്ണകൊള്ള
അന്വേഷണത്തിന്
കൂടുതൽ ഉദ്യോഗസ്ഥരെ വേണം എന്നാവശ്യപ്പെട്ട്   SIT ഹൈക്കോടതിൽ പ്രത്യേക അപേക്ഷ നൽകി

രണ്ട് സി ഐ മാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണം
ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നു

ഹർജി അടിയന്തരമായി പരിഗണിക്കണം എന്നും ആവശ്യം

SIT അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ഇന്ന് ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും.

മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം ഭക്തര്‍ക്കു പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. നട തുറക്കുമ്പോള്‍ യോഗദണ്ഡും രുദ്രാക്ഷ മാലയുമണിഞ്ഞ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ കണ്ട് തൊഴാം.

ഇന്ന് പൂജകളില്ല. രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കും. മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് ശുചീകരണമടക്കമുള്ളവ പൂര്‍ത്തിയാക്കി.

ചൊവ്വാഴ്ച വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം 30,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ നെയ്യഭിഷേകവും പതിവു പൂജകളും തുടരും. ജനുവരി 14നാണ് മകര വിളക്ക്.

സിനിമാപറമ്പിൽ ലോറി ഇടിച്ചു യുവതി മരിച്ചു

ശാസ്താംകോട്ട. സിനിമാപറമ്പിൽ ലോറി ഇടിച്ചു യുവതി മരിച്ചു . കോട്ടാത്തല ശിവഗംഗയിൽ ശ്രീകുമാറിൻ്റെ ഭാര്യ സുലജ (39) ആണ് ടോറസ് കയറി ദാരുണമായി മരിച്ചത്. രാവിലെ ഏഴരക്കാണ് സംഭവം

ശ്രീകുമാർ വിദേശത്താണ് മക്കൾ . ആദിത്യ ആര്യൻ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

കൊട്ടാരക്കര – ശാസ്താംകോട്ട, അടൂർ – ചവറ റോഡുകൾ സംഗമിക്കുന്ന സിനിമാ പറമ്പിൽ നിരന്തരം അപകടമുണ്ടാകുന്നുണ്ട്. വലിയ വാഹനങ്ങളുടെ പരക്കം പാച്ചിലിൽ ചെറിയ വാഹനങ്ങളിലെ യാത്രക്കാരുടെ ജീവിതം എപ്പോഴും അപകട മുനമ്പിലാണ് .

നിർമ്മാണ മേഖലയിലേക്കുള്ള വാഹനങ്ങൾ പെരുകിയതും ബസുകളുടെ പാച്ചിലും മനുഷ്യജീവൻ പന്താടിയിട്ടും നടപടിയില്ല