കൊച്ചി. ദീക്ഷിതയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ലന്ന് പൊലീസ്. അപകടം ഉണ്ടാക്കിയത് വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാർ. വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് സുഭാഷ് നഗർ സ്വദേശി രാജി. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും രാജി. രാജിയെ അറസ്റ്റ് ചെയ്ത് എളമക്കര പൊലീസ്. അപകടമുണ്ടാക്കിയ ഈക്കോ കാറും പൊലീസ് കസ്റ്റഡിയിൽ. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ദീക്ഷിത ആശുപത്രിയില്‍ അബോധനിലയില്‍ തുടരുകയാണ്.
പടനീക്കത്തില്‍ പതറിയോ സതീശന്‍, അതോ സമുദായമേലാളന്മാരുടെ ആയുധം ബൂമറാംങ് ആയോ
തിരുവനന്തപുരം. സമുദായ നേതാക്കളുടെ വിമർശനത്തിൽ പാർട്ടിയിൽ നിന്ന് പിന്തുണയില്ലെങ്കിലും
നിലപാടിൽ ഉറച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമൂഹമാധ്യമങ്ങളില്‍ സതീശന് വന്‍ പിന്തുണ
സമുദായനേതാക്കളെ ക്കുറിച്ച് മോശമായി പറയില്ലെന്ന് പ്രതികരിച്ച വി ഡി സതീശൻ, എന്നാൽ വർഗീയതയ്ക്കെതിരെ
പോരാടുമെന്നും വ്യക്തമാക്കി. വ്യക്തിപരമായി രാഷ്ട്രീയ ജീവിതത്തിൽ എന്ത് നഷ്ടം വന്നാലും
പ്രശ്നമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സമുദായ നേതാക്കളുമായി സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്നാണ് സണ്ണിജോസഫിൻെറ പ്രതികരണം.
പ്രബല സമുദായ സംഘടനാ നേതാക്കൾ വാൾ എടുത്ത് നിൽക്കുമ്പോഴും പ്രതിപക്ഷ നേതാവ്
വിഡി സതീശന് കുലുക്കമില്ല.വർഗീയതയോട് സന്ധിയില്ലെന്ന് പ്രഖ്യാപിക്കുന്ന സതീശൻ
ഏതാക്രമണവും കുന്തമുനയും നേരിടാൻ തയ്യാറെന്നാണ് പറയുന്നത്. വർഗീയതയോട്
ഏറ്റുമുട്ടി തോറ്റ് നിലത്തുവീണാൽ അത് വിരോചിത ചരമമായിരിക്കും. താൻ പറഞ്ഞത് കോൺഗ്രസിന്റെയും UDFന്റെയും നിലപാട് ആണെന്നും സതീശൻ വ്യക്തമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം
ശേഷിക്കെ പ്രബല ഹൈന്ദവ സമുദായങ്ങളുമായി
കൊമ്പുകോർക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.അതുകൊണ്ടാണ് വി.ഡി
സതീശന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവരാൻ നേതാക്കൾ മടിക്കുന്നത്.അനുനയ നീക്കത്തിൻെറ
ഭാഗമായി ഇന്നലെ എൻ.എസ്.എസ് ആസ്ഥാനത്ത് പോയ കൊടിക്കുന്നിൽ സുരേഷും, യുഡിഎഫ്
കൺവീനർ അടൂർ പ്രകാശ് എന്നിവർ ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നുതന്നെ ഒഴിഞ്ഞു
മാറി.പ്രതികരിച്ച KPCC അധ്യക്ഷൻ ആകട്ടെ കരുതലോടെയാണ് മറുപടി പറഞ്ഞത്
പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ ചെന്നിത്തലയുടെ പ്രതികരണവും
കരുതലോടെ തന്നെ .കെ.മുരളീധരൻ മാത്രമാണ് സതീശനെ പിന്തുണച്ചത്.
പ്രബലസമുദായനേതാക്കള്‍ ഒറ്റയടിക്ക് മുന്നോട്ടുവന്നതിനെ ആരോ ട്യൂണ്‍ ചെയ്തുവിട്ടതാണെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ശബരിമലയില്‍ ഇത്രയും പ്രശ്നംങ്ങള്‍ ഉണ്ടായിട്ടും വാതുറക്കാത്തവര്‍ സതീശനെതിരെ വന്നതിന്‍റെ ലക്ഷ്യം ഇടതുപക്ഷത്തെ വിജയിപ്പിക്കുക എന്നത് മാത്രമാണെന്ന് ചിലര്‍ വിലയിരുത്തുന്നു. പിണറായിയും സതീശനും ഒക്കെ പോയാലും കേരളം നിലനില്‍ക്കും എന്ന സതീശന്‍റെ പ്രസ്ഥാവനയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ സതീശന് വച്ചത് തിരിച്ച് വെള്ളാപ്പള്ളിക്കും സുകുമാരന്‍നായര്‍ക്കും കൊള്ളുമെന്ന മട്ടിലാണ് പ്രതികരണങ്ങള്‍ ഉള്ളത്. സതീശന് എതിരെ പറയുമ്പോള്‍ കോണ്‍ഗ്രസ് അതേറ്റുപിടിക്കുകയും വ്യാപകമായി സമുദായനേതാക്കളെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിന് ഗുണമായി വരുമെന്നുമാണത്രേ ഈനീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉന്നം. രമേശ് ചെന്നിത്തലയെ പുകഴ്ത്തിയതും വേണ്ട ഗുണം ചെയ്തില്ല. മൊത്തത്തില്‍ ആയുധം ലക്ഷ്യം തെറ്റിയെന്ന വിവരമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. മൗനമെന്ന കോണ്‍ഗ്രസ് വജ്രായുധത്തിന്‍റെ ശക്തി ഈ നേതാക്കള്‍ അറിയുകയും ചെയ്യും.
വെള്ളാപ്പള്ളിയെ അറിയുന്നവര്‍ ഇത്തരം അങ്കപ്പുറപ്പാടുകളെ ഗൗനിക്കില്ലെങ്കിലും ഒരു കാര്യവുമില്ലാതെ അടിയന്‍ലച്ചിപ്പോം മട്ടില്‍ ചാടിവീണ ജി സുകുമാരന്‍നായരുടെ നിലപാടിന് വ്യാപകമായ അതൃപ്തി സമുദായത്തിലുണ്ടായിട്ടുണ്ട്. ഇടതുഭരണത്തില്‍ നായര്‍ക്ക് എന്തുനേട്ടമുണ്ടായെന്ന മട്ടിലുള്ള ചോദ്യങ്ങള്‍ വ്യാപകമാണ്. വ്യക്തിപരമായി നേട്ടങ്ങളുടെ സൂചനകളും സമൂഹമാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നു.
ഓഫീസിനകത്ത് സ്ത്രീകളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചു… കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ
ബെംഗളൂരു: ഓഫീസിനകത്ത് സ്ത്രീകളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി ഡോ കെ രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു.മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം യൂണിഫോം ധരിച്ച് ഓഫീസ് സമയത്ത് ഒന്നിലധികം സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പുറത്തെത്തി.സോഷ്യൽ മീഡിയയിൽ ക്ലിപ്പുകൾ വൈറലായി.സംഭവവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പും പുറത്തു വന്നവയിൽ ഉൾപ്പെടുന്നു.
ഇതോടെ കര്‍ണ്ണാടക ആഭ്യന്തര വകുപ്പും സമ്മര്‍ദ്ദത്തിലായി.വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സസ്പെൻഷൻ.വീഡിയോ ക്ലിപ്പുകളുടെ ആധികാരികത ഇനിയും ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡിജിപിയുടെ ഓഫീസിനുള്ളിൽ സമ്മതമില്ലാതെ സ്ത്രീകൾ സന്ദർശിക്കുന്നതും,ഔദ്യോഗിക ജോലികൾ നടക്കുമ്പോൾ റാവു അവരുമായി ഇടപഴകുന്നതും പുറത്തു വന്ന വീഡിയോയിൽ ഉൾപ്പെടുന്നു.
സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് വിഭാഗം ഡിജിപിയായ രാമചന്ദ്ര റാവുവിന് വിരമിക്കാൻ നാലുമാസം മാത്രമാണ് ബാക്കിയുള്ളത്.1993 ബാച്ച് ഉദ്യോഗസ്ഥനാണ്. എട്ട് വര്‍ഷം പഴയ ദൃശ്യമാണെന്ന് പറഞ്ഞാണ് ഡിജിപി രക്ഷപെടാൻ ശ്രമിച്ചത്. തുടക്കത്തിൽ സംസ്ഥാന ഭരണകൂടവും നടപടി നീട്ടിക്കൊണ്ടു പോയി എങ്കിലും വീഡിയോകൾ വളരെ പെട്ടെന്ന് വൈറലായി.
2023 സെപ്റ്റംബറിലാണ് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. ഇതിനിടെ അഡ്മിനിസ്ട്രേറ്റീവ് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട് നിർബന്ധിത അവധിയിൽ പോയിരുന്നു. 2025 ഓഗസ്റ്റിൽ നിലവിലെ തസ്തികയിൽ വീണ്ടും തിരിച്ചെത്തി. 2014-ൽ മൈസൂരുവിൽ നടന്ന പണപ്പിരിവ് വിവാദത്തിലും റാവുവിന് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാലും യാതൊരു അന്വേഷണവും ഉണ്ടായില്ല.
ബെംഗളൂരു മെട്രോപൊളിറ്റൻ ടാസ്‌ക് ഫോഴ്‌സിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി), സതേൺ റേഞ്ചിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി), കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വീഡിയോ പുറത്ത് വന്നതോടെ തന്നെ ഇദ്ദേഹം ആഭ്യന്തരമന്ത്രി ജി പരമേശ്വരയെ കാണാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പക്ഷെ അപ്പോഴേക്കും ദൃശ്യങ്ങൾ ലോകം മുഴുവൻ പരന്നിരുന്നു.
കന്നഡ നടി ഹർഷവർധിനി രണ്യ എന്ന രണ്യ റാവുവിന്റെ രണ്ടാനച്ഛനാണ് റാവു.ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 12.56കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് ഇവര്‍.ദുബായിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 14.8കിലോഗ്രാം സ്വർണ്ണവുമായി 2025മാർച്ച് 3ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്യ പടിയിലായത്.
കൊല്ലം സഹോദയ കിഡ്സ് ഫെസ്റ്റ് : ചാമ്പ്യന്മാരായി ബ്രൂക്ക് ഇന്റർനാഷണൽ
കടമ്പനാട്: തുവയൂർ ഇൻഫെന്റ് ജീസസ് സ്കൂളിൽ വെച്ചു നടന്ന കൊല്ലം സഹോദയ കിഡ്സ് ഫെസ്റ്റിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ കാറ്റഗറി 1 (KG 1,KG 2)ലും കാറ്റഗറി 2 (STD I & II ) ലും ഒന്നാം സ്ഥാനത്തോടെ 397 പോയിന്റുമായാണ് ചാമ്പ്യന്മാരായത്.കായംകുളം ഗായത്രി സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും വാളകം സെന്റ്. മേരീസ് മൂന്നാം സ്ഥാനവും നേടി.
വിവാദ പരാമര്‍ശം സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഎം
തിരുവനന്തപുരം.വിവാദ പരാമര്‍ശം സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഐഎം .പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരുത്തൽ ആവശ്യപ്പെടും.
വർഗീയത കലർന്ന പരാമര്‍ശം പാർട്ടിയുടെ മതനിരപേക്ഷ പ്രതിഛായക്ക് ദോഷം ഉണ്ടാക്കിയെന്ന് വിലയിരുത്തല്‍. വിവാദ പ്രസ്താവനയിൽ സിപിഎം പിബിയും ഇടപെടുന്നു
സജി ചെറിയാന്‍റെ പരാമര്‍ശങ്ങള്‍ കേന്ദ്രനേതൃത്വത്തിനും വിയോജിപ്പ്. ഇടതുപക്ഷത്തെ ദുര്‍ബലമാക്കുന്നതായി പരാര്‍ശമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം . നിരന്തരം സജി ചെറിയാന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.വിവാദം മൂർച്ഛിച്ച ശേഷവും വീണ്ടും ന്യായീകരിച്ചതും വീഴ്ചയെന്ന് സിപിഐഎം.ജനറൽ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പരാമർശത്തെ ന്യായീകരിച്ചിരുന്നു
ആവേശം തിടമ്പേറും, ഇന്ന് ആനയടിപ്പൂരം
ശൂരനാട്. ചരിത്ര പ്രസിദ്ധമായ ആനയടി നരസിംഹ ക്ഷേത്രത്തിലെ ഗജമേള വൈകിട്ട് നടക്കും. കൊല്ലം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലുള്ള സൂരനാട് ആനയടി ഗ്രാമത്തിൽ നാൽപതിലേറെ കരിവീരൻമാർ അണിനിരക്കുന്ന ഗജ മേളയ്ക്ക്, ജനസഹസ്രങ്ങൾ സാക്ഷിയാകും.

ഇന്ന് രാവിലെ 8നു ഭാഗവതപാരായണം. വൈകിട്ട് 3ന് ദേവന്റെ ഗ്രാമ പ്രദക്ഷിണവും കെട്ടുകാഴ്ച ഉത്സവവും 5ന് അൻപതോ
ഉം കരിവീരൻമാർ അണിനിരക്കുന്ന ഗജമേള, പെരുവനം സതീശൻ മാരാർ നയിക്കുന്ന പാണ്ടിമേളം, നരസിംഹ പ്രിയ ആനയടി ദേവസ്വം അപ്പു ന്റെ തിടമ്പേറ്റും 7.30ന് കൊടിയിറക്ക്, വലിയ കാണിക്ക, ആറാട്ട് എഴുന്നള്ളത്ത്, 8ന് നാദസ്വരക്കച്ചേരി. 9.45നു ആറാട്ട് വരവ്, സേവ, 10നു നാടകം എന്നിവ നടക്കും
ജമാ അത്തെ ഇസ്ലാമി പരിപാടിയുടെ ഉദ്ഘാടകനായി മന്ത്രി വി അബ്ദുറഹ്മാൻ
മലപ്പുറം.ജമാ അത്തെ ഇസ്ലാമിയുടെ പരിപാടിയുടെ ഉദ്ഘാടകനായി മന്ത്രി വി അബ്ദുറഹ്മാൻ.ജമാത്തെ ഇസ്ലാമിയുടെ ബൈത്തു സക്കാത്ത് പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി എത്തിയത്. താനൂർ പുത്തെൻതെരുവിൽ നടന്ന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്.ജമാ അത്തെ ബന്ധത്തിന്റെ പേരിൽ യു ഡി എഫിനെ എൽ ഡി എഫ് കടന്നാക്രമിക്കുമ്പോഴാണ് മന്ത്രി ജമാ അത്തെ വേദിയിലെത്തുന്നത്.ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് വേദിയിൽ മന്ത്രി പറഞ്ഞു.
സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ട്രംപ്
വാഷിംങ്ടണ്‍.സമാധാനപാതയില്ലെന്ന് ട്രംപ്. സമാധാനത്തിനുള്ള നോബേൽ ലഭിക്കാത്തതിനാൽ സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് ട്രംപ്.നോർവെ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിലാണ് ട്രംപിന്റെ പരാമർശം.ഗ്രീൻലണ്ട് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഗ്രീൻലണ്ട് വിഷയത്തിൽ കരാറിലെത്താത്തപക്ഷം എട്ട് രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന് പ്രസ്താവനയിൽ ഉറച്ചുനിൽക്കുമെന്നും ട്രംപ്.ട്രംപിന്റെ സമ്മർദ്ദത്തിന് വിധേയരാകില്ലെന്ന് ഗ്രിൻലണ്ട് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി.ഗ്രീൻലണ്ടിന്റെ ഭാവി ഗ്രീൻലണ്ടിലെ ജനതയുടെയും ഡെന്മാർക്കിന്റെയും മാത്രമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ പറഞ്ഞു.
കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
കാബൂള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചൈനീസ് ഭരണകൂടം സിൻജിയാങ് പ്രവിശ്യയിൽ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെ നടത്തുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതികരണമെന്ന് പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി. അഫ്ഘാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചൈനീസ് റസ്റ്റോറന്റിൽ നടന്ന ഇന്നലെ നടന്ന സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാബൂളിലെ വാണിജ്യ മേഖലയായ ഷഹർ ഇ നൗവിലാണ് സ്‌ഫോടനമുണ്ടായത്.



































