Home Blog Page 455

മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ യാഷ് വാന്റെ വൃക്ക തിരുവനന്തപുരത്ത് നിന്നും റോഡുമാർഗം കോഴിക്കോടെത്തി

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ യാഷ് വാന്റെ വൃക്ക തിരുവനന്തപുരത്ത് നിന്നും റോഡുമാർഗം കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്നും രാവിലെ 11 മണിക്ക് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് അഞ്ചോടെ കോഴിക്കോട് ഇക്ര ആശുപത്രയിലെത്തി. കണ്ണൂർ സ്വദേശിയായ 17കാരനാണ് വൃക്ക സ്വീകരിക്കുന്നത്. സമയബന്ധിതമായി അവയവം എത്തിക്കുന്നതിനായി യാത്രയിലുടനീളം പൊലീസ് പ്രത്യേക ‘ഗ്രീൻ കോറിഡോർ’ സൗകര്യം ഒരുക്കിയിരുന്നു. KL 16 W 424 രജിസ്ട്രേഷൻ നമ്പരുള്ള ആംബുലൻസിലാണ് വൃക്ക കോഴിക്കോട് എത്തിച്ചത്.


റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ഓടെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. യാഷ് വാന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, കോർണിയ എന്നീ അവയവങ്ങളാണ് വിവിധ രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. ഒരു വൃക്ക കോഴിക്കോട്ടുള്ള രോഗിക്കും ബാക്കി അവയവങ്ങളെല്ലാം തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലുമാണ് മാറ്റിവയ്ക്കുന്നത്. കോട്ടയം വിജയപുരം സ്വദേശിയായ നാലു വയസുകാരിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത്.


സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചാണ് യാഷ് വാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ലോകിനേനി രഘു. അമ്മ: സൗമ്യ പാപ്പറാവു.

ശ്രീലങ്കയിലെ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, 23- പേർ കൊല്ലപ്പെട്ടു

കൊളംമ്പോ : ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിമൂന്നു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലധികം പേർക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.


കൊളംമ്പോയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരത്തിലുള്ള നെഗോംബോയിലെ ജയിലിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണം തടയാൻ ശ്രമിച്ച നാല് ജയിൽ ഗാർഡുകളും കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘങ്ങളിലുൾപ്പെട്ടിരുന്ന രണ്ട് ഗ്രൂപ്പിലുള്ള തടവുകാർ തമ്മിലുണ്ടായ തർക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കെത്തിയത്. സംഘർഷം രൂക്ഷമായതിനിടെ വനിതാ സെല്ലിലെ തടവുകാർ മേൽക്കൂരയ്ക്ക് മുകളിൽ കയറി നിന്ന് തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് നിരവധി സ്ത്രീകൾക്കും പരിക്കേറ്റു.


ഏറ്റുമുട്ടലിലേക്കെത്തിയതിനുള്ള പ്രേരണയെന്തായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ തടവുകാരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ തടിച്ചുകൂടി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്

ഫോളറിൻ ബലോഗുന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്ത്.


തീരുമാനത്തെ “അപൂർവ്വവും, മനസ്സിലാക്കാൻ കഴിയാത്തതും, ഒട്ടും ന്യായീകരിക്കാനാവാത്തതും” എന്ന് യുവേഫ വിശേഷിപ്പിച്ചു. ബോസ്നിയയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച യുഎസ് താരം ബലോഗുന് ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരം നഷ്ടമാകേണ്ടതായിരുന്നു.


എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ഫോണിൽ വിളിച്ചതിന് പിന്നാലെ വിലക്ക് മരവിപ്പിക്കുകയായിരുന്നു.

സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി

കോഴിക്കോട് .മാവൂർ റോഡിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ആണ് ഇടിച്ചുകയറിയത്. നാല് ഇലക്ട്രിക്കൽ സ്‌കൂട്ടറുകളും ഒരു ബൈക്കും തകർന്നു. ഇലക്‌ട്രിക്കൽ സ്‌കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ എത്തിയ വാഹനങ്ങളാണ് തകർന്നത്

മഴയിൽ റോഡിൽ തെന്നിയാണ് ബസിൻ്റെ നിയന്ത്രണം വിട്ടതെന്ന് നിഗമനം. രാവിലെ 11 മണിയോടെയാണ് അപകടം

പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി

തിരുവനന്തപുരം. പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. വിദ്യാർത്ഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കും. കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്യും. വയനാട്ടിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് പിരിക്കുന്നത് അംഗീകരിക്കാൻ ആവില്ല

പത്തുവർഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാൻ LDF സർക്കാർ ഒന്നും ചെയ്തില്ല. നികുതി ഇളവ് UDF സർക്കാർ ആണ് പ്രഖ്പിച്ചത്

ഭീമൻ കടന്നൽകൂട് കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി

തൃശൂര്‍. ഭീമൻ കടന്നൽകൂട് കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. കുന്നംകുളം വടുതല ഗവൺമെന്റ് യുപി സ്കൂളിലാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തിയപ്പോഴാണ് കടന്നൽകൂട് കണ്ടെത്തിയത്

ഇന്ന് രാത്രിയോടെ കടൽ കൂട് നീക്കം ചെയ്തേക്കും

വേങ്ങ അയണിവിളയിൽ സരസമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട. വേങ്ങ അയണിവിളയിൽ പരേതനായ രാമദാസൻ പിള്ളയുടെ ഭാര്യ സരസമ്മയമ്മ (85) നിര്യാതയായി.
മരണാനന്തര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക്.
മക്കൾ :രാജേന്ദ്രൻ പിള്ള (Late), രാധാകൃഷ്ണപിള്ള (Late), രാമകൃഷ്ണപിള്ള
മരുമക്കൾ: ഷൈലജ, വിജയലഷ്മി,
സുശീല കുമാരി
സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിൻ്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെയാളും മരിച്ചു; സ്വർണം കൈവശപ്പെടുത്തിയ സിന്ധു അറസ്റ്റിൽ

വിഴിഞ്ഞത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ തട്ടിപ്പിൻ്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെയാളും മരിച്ചു; മരിച്ചത് വെങ്ങാനൂർ സ്വദേശി,സ്വർണം കൈവശപ്പെടുത്തിയ സിന്ധു അറസ്റ്റിൽ.  തലസ്ഥാനത്തെ വെങ്ങാനൂരിലുള്ള സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വെണ്ണിയൂര്‍ സ്വദേശി അഞ്ജു (28) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ചതിയുടെയും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിന്റെയും വിവരങ്ങളാണ് പുറത്തായത്.
സ്ഥാപന ഉടമ അറിയാതെ ജീവനക്കാരികള്‍ ഇടപാട് നടത്തി, ജീവനക്കാരികളെ വിശ്വസ്തയായ കൂട്ടുകാരിയും പറ്റിച്ചു. ഒടുവില്‍ കെണിയില്‍ അകപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതികള്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിഴിഞ്ഞം പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. കഴിഞ്ഞ മുപ്പതാം തീയതിയാണ് അഞ്ജുവും മറ്റൊരു ജീവനക്കാരിയായ മുപ്പത്തിരണ്ടുകാരിയും ചേര്‍ന്ന് ഷാര്‍ജ ഷെയ്ക്ക് ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ചത്. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ മരണത്തോട് മല്ലിടുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ജു മരണത്തിന് കീഴടങ്ങിയത്. ഒപ്പം വിഷം കഴിച്ച വെങ്ങാനൂര്‍ അമരിവിള ശാഖയിലെ ജീവനക്കാരി ഇന്ന് മരിച്ചു.


പോലീസ് അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇവരുടെ ആത്മഹത്യാ ശ്രമത്തിന് സ്വര്‍ണ്ണം സംബന്ധിച്ച ഇടപാടാണ്. സൂര്യ ഫിനാന്‍സിന്റെ വിഴിഞ്ഞം, അമരിവിള ശാഖകളില്‍ പണയമിരുന്ന യഥാര്‍ത്ഥ ഉടമകളുടെ സ്വര്‍ണം ഈ ജീവനക്കാരികള്‍ ചേര്‍ന്ന് തങ്ങളുടെ അടുത്ത കൂട്ടുകാരിയായ സിന്ധു എന്ന സ്ത്രീക്ക് മറിച്ച് നല്‍കുകയായിരുന്നു. ഒന്നും രണ്ടുമല്ല, 70 പവന്‍ സ്വര്‍ണമാണ് ഇത്തരത്തില്‍ ബാങ്കില്‍ നിന്നും ഇവര്‍ പുറത്തേക്ക് കടത്തിയത്.

ബാങ്കിലെ സ്വര്‍ണം സിന്ധുവിന് കൊടുത്ത് പുറത്തുള്ള മറ്റ് സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തുകയ്ക്ക് പണയം വെപ്പിക്കുന്നതിലൂടെ ഈ ജീവനക്കാരികള്‍ക്ക് വന്‍ തുക കമ്മീഷനായി ലഭിച്ചിരുന്നു എന്നാണ് വിവരം. കുറച്ചു നാളായി ഈ ‘ബിസിനസ്’ സുഗമമായി നടന്നു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ പണം തിരികെ നല്‍കി സ്വര്‍ണം വീണ്ടെടുക്കാനായി സൂര്യ ഫിനാന്‍സില്‍ എത്തിയതോടെയാണ് കഥ മാറിയത്.

കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തിൽ സ്കൂട്ടര്‍ ഓടിച്ച വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

എറണാകുളം. പെരുവംമൂഴിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുൽ എസ്. ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയാണ് രാഹുൽ. രാഹുലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫിന് സാരമായി പരിക്കേറ്റു.

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, മുൻപിലുണ്ടായിരുന്ന കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറിയിറങ്ങി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം

നിയമസഭയിലെ നിർമാണ പ്രവൃത്തികളിൽ ഊരാളുങ്കലിനെ വെട്ടി സ്പീക്കർ

തിരുവനന്തപുരം.നിയമസഭയിലെ നിർമാണ പ്രവൃത്തികളിൽ ഊരാളുങ്കലിനെ വെട്ടി സ്പീക്കർ. പണം അനുവദിച്ച ഉത്തരവുകളും റദ്ദാക്കി. ഡേറ്റാ സെന്ററിന്റെ വാർഷിക പരിപാലന ചുമതലയിൽ നിന്നും ഊരാളിനെ നീക്കി പകരം കെൽട്രോണിന് ചുമതലയും നൽകി

ഊരാളുങ്കലിന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ക്ളീൻ ചിറ്റ് കൊടുക്കുകയും അതിനു പിന്നാലെ ടെൻഡർ ഇല്ലാതെ സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുക്കുന്നതിനുള്ള ഊരാളുങ്കലിന്റെ അവകാശം ധനവകുപ്പ് പുതുക്കി നൽകുകയും ചെയ്തിരുന്നു. അപ്പോഴാണ് ചെയ്ത പ്രവൃത്തികളിലും ഏല്പിച്ച പരിപാലനത്തിലും വീഴ്ച ഉണ്ടെന്ന് ബോധ്യപ്പെട്ട് നിയമസഭയിൽ നിന്നും ഊരാളുങ്കലിന് സ്പീക്കറുടെ വെട്ട് വന്നത്.

സഭയിലെ നിർമാണ പ്രവൃത്തികളിൽ നിന്ന്
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി. ഊരാളുങ്കലിന് കരാർ നൽകിയതിൽ അടക്കം വലിയ അഴിമതി നടന്നിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതേ തുടർന്നാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തീരുമാനം. സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാൻ അനുവദിച്ച 7.5കോടി രൂപയുടെ കരാറും റദ്ദാക്കി. 10 ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ശങ്കരൻ നാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതല ഊരാളുങ്കലിൻ ആയിരുന്നു എന്നാൽ അതിൽ വീഴ്ചവരുത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ തകരാർ പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും അവർ തന്നെ വഹിക്കണമെന്ന് തീരുമാനമായിട്ടുണ്ട്. അടുത്തമാസം 31 മുതൽ പരിപാലന ചുമതല പിഡബ്ല്യുഡി യ്ക്ക് ആയിരിക്കും.

10 ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ഈ ഹാൾ 7.5 കോടി രൂപ നൽകേണ്ടതില്ലെന്ന ധനവകുപ്പിന്റെ എതിർപ്പിനെ പോലും അവഗണിച്ചാണ് കഴിഞ്ഞ സർക്കാർ കരാർ നൽകിയത്. കേരളസഭയിൽ പങ്കെടുത്ത അതിഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന ഡൈനിങ് ഹാളിൽ എസി സ്ഥാപിച്ചതിന് അടക്കം 35 ലക്ഷം രൂപയുടെ ബിൽ നൽകിയതിലും അന്വേഷണം ഉണ്ടാകും.
നിയമസഭയിലെ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിൽ നേരത്തെ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു.