Home Blog Page 442

ക്ഷേത്രോത്സവത്തിലെ ഭക്തിഗാന സുധയിൽ ഗണഗീതം, ചോദിച്ച സിപിഎം നേതാവിന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം

തിരുവനന്തപുരം.ക്ഷേത്രോത്സവത്തിലെ ഭക്തിഗാന സുധയിൽ ഗണഗീതം ചോദ്യം ചെയ്ത പ്രാദേശിക സിപിഐഎം നേതാവിന് ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. പാലോട് ഇലവുപാലത്ത് ഇന്നലെ രാത്രിയാണ് സംഭവം

സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിന് ഗുരുതരപരിക്ക്. ഷാനിന് കൈക്ക് പൊട്ടൽ ഏറ്റു, തലയ്ക്ക് ഗുരുതര പരിക്ക്. കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പരാതി. ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. 6 ബിജെപി -ആർഎസ്എസ് പ്രവർത്തകർ പാലോട് പോലീസ് കസ്റ്റഡിയിൽ

രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്

ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്

യുവതിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം. പേയാട് യുവതിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി.വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ ( 26 വയസ് ) ആണ് മരിച്ചത്.രണ്ടാം ഭർത്താവ് പേയാട്,അരുവിപ്പുറം സ്വദേശി രതീഷ് വിളപ്പിൽശാല പോലീസിൻറെ കസ്റ്റഡിയിൽ. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു മർദ്ദനം

നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പോലീസ് എത്തി നോക്കുമ്പോൾ വിദ്യ ചന്ദ്രൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിദ്യ ചന്ദ്രന് രണ്ടു മക്കൾ ഉണ്ട്

കഴിഞ്ഞ രണ്ടു വർഷമായി ആദ്യ ഭർത്താവിനോട് പിണങ്ങി രതീഷിനോടൊപ്പം താമസിച്ച് വരികയായിരുന്നു

എസ്.ഐ.ആർ രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി

ന്യൂഡെല്‍ഹി. എസ്.ഐ.ആർ രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി.രേഖകൾ ഹാജരാക്കേണ്ടത് 37 ലക്ഷത്തോളം പേർ.19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ERO മാർ നോട്ടീസ് അയച്ചത് 37 ലക്ഷത്തോളം പേർക്ക്. നോട്ടീസ് നേരിട്ട് ലഭിച്ചത് 13.5 ലക്ഷം വോട്ടർമാർക്ക് മാത്രം

ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും എന്ന് ആശങ്ക. ഹിയറിങ് നടത്തി രേഖകൾ കൃത്യമാക്കാനുള്ള സമയപരിധി ഫെബ്രുവരി 14. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്

കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

നെയ്യാറ്റിൻകര. കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ആറാലുംമൂടാണ് അപകടം. അപകടത്തിൽ എട്ടുപേർക്ക് പരിക്ക്. രാവിലെ 5:45 ഓടെ ആയിരുന്നു അപകടം

ഡ്രൈവറെ ഏറെ പണിപ്പെട്ട് പുറത്തെടുത്തു. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ബസ്സിലെ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

രാത്രി അടച്ചിട്ട വ്യാപാരസ്ഥാപനത്തില്‍ അഗ്നിബാധ

കടയ്ക്കൽ. രാത്രി അടച്ചിട്ട വ്യാപാരസ്ഥാപനത്തില്‍ അഗ്നിബാധ . കടയ്ക്കൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വീണ ഫാൻസി എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

ചെരുപ്പും പ്ലാസ്റ്റിക്ക് സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. തീ പൂര്‍ണമായും അണച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം. 2024  ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.. സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാദരയ്ക്ക് സമ്മാനിച്ചു. മലയാളി പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മികച്ച നടൻ മമ്മൂട്ടി.


പ്രൗഢവും താര നിബിഡവുമായ ചടങ്ങിൽ
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ദാനിയേൽ അവാർഡ് നടി ശാരദയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു

5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ജെ സി ഡാനിയൽ അവാർഡ്.വെള്ളിത്തിരയിൽ വിസ്മയം തീർത്ത അഭിനയപ്രതിഭയെ ആദരിക്കുമ്പോൾ മലയാള സിനിമയുടെ സമ്പന്ന ചരിത്രത്തെ തന്നെയാണ് ആദരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.


ഇങ്ങനെ മുന്നിൽ നിൽക്കാൻ കാരണക്കാർ പ്രേക്ഷകരെന്ന് ശാരദ.



ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി മാറിയ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു.
അതിനിടെ മമ്മൂട്ടിക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചത് ഇരട്ടിമധുരമായി..

ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസ,പ്രത്യേക ജൂറി പരാമർശം നേടിയ ടോവിനോ തോമസ്,ആസിഫ് അലി, ജ്യോതിർമയി ,മികച്ച സ്വഭാവനടൻമാരായ  സൗബിൻ ഷാഹിർ,സിദ്ധാർത്ഥ് ഭരതൻ, സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ട ലിജോ മോൾ
ജോസ് എന്നിവരും മുഖ്യമന്ത്രിയിൽനിന്ന് പുരസ്കാരം സ്വീകരിച്ചു. മികച്ച ചിത്രം, സംവിധായകൻ, തിരക്കഥാകൃത്ത്, തുടങ്ങി പത്തോളം പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് നേടി.

വേദിയെ ഇളക്കിമറിച്ച് വേടനും, സുഷിൻ ശ്യാമും, കെഎസ് ഹരിശങ്കറും,സെബ ടോമിയും,പ്രേമലു ടീമും..


കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചിത്രങ്ങൾ ഉണ്ടാകാത്തതിൽ ചലച്ചിത്ര പ്രവർത്തകർ ആത്മ പരിശോധന നടത്തണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
കുട്ടികളുടെ സിനിമകൾക്കായി സമയം മാറ്റിവെക്കണമെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജും പറഞ്ഞു.


കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീ കത്തി…രണ്ട് പേർ വെന്ത് മരിച്ചു

കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീ കത്തി രണ്ട് പേർ വെന്ത് മരിച്ചു. ഇന്ന് രാത്രിയിൽ ആണ് ദാരുണ ദുരന്തമുണ്ടായത്. അപകടത്തിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

വലിയപാടം മരിയാപുരം കാട്ടുവിളയിൽ മേരിക്കുട്ടി  നിര്യാതയായി

പടിഞ്ഞാറേ കല്ലട. വലിയ പാടം മരിയാപുരം കാട്ടുവിളയിൽ തോമസ് പീറ്ററിൻ്റെ ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി.

സംസ്കാരം  26 ന് 3.30 ന് മരിയാംബികാ ദേവാലയത്തിൽ

മക്കൾ. അജി തോമസ് (അധ്യാപകൻ,പാലക്കാട്), അജിത, അനിത കാനഡ ) മരുമക്കൾ ലിസി (ആരോഗ്യവകുപ്പ്, പാലക്കാട്), മനോജ് തോബിയാസ് (കെ എസ് ഇ ബി മൈനാഗപ്പള്ളി ) , റോബിൻസൺ (കാനഡ)

മക്കളുമായി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

നെടുമങ്ങാട്. അമ്മയും മക്കളും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കാറിടിച്ച് അപകടം അമ്മ മരിച്ചു.

കുട്ടികൾ പരിക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ

അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40) ആണ് മരിച്ചത്

മക്കളായ ഷംന(16),റംസാന(7) എന്നിവരാണ്  പരിക്കേറ്റ ചികിത്സയിലുള്ളത്

നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപ്   വൈകിട്ട് 5.30 യോടെ അപകടം.

റംസാനയെ ആശുപത്രിയിൽ കാണിച്ചശേഷം ആക്ടീവ സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുംവഴി പഴകുറ്റിയിലെ പമ്പിൽ നിന്നും പെട്രോൾ അടിച്ചശേഷം റോഡിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു  അപകടം.

കരകുളം ഭാഗത്തു നിന്നും പാഞ്ഞുവന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

മൂവരെയും നാട്ടുകാർ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
ഹസീന മരിച്ചു.

ഷംനയുടെയും റംസാനയുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഹസീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

ഇന്ത്യക്ക് 8 വിക്കറ്റ് വിജയം… വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ

ഗുവാഹത്തി: ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ടി ട്വന്റിയിൽ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം. അഭിഷേക് ശർമയുടെയും ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെയും അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്. അതേസമയം സഞ്ജു നിരാശപ്പെടുത്തി.
വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേതടക്കം ഇന്ത്യൻ ടീമിലെ നിലനിൽപ്പിനു തന്നെ നിർണായകമാകുന്ന സഞ്ജു സാംസൺ നിരാശ നിറഞ്ഞ പ്രകടനം ആണ് പുറത്തെടുത്തത്. ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട സഞ്ജു ഇത്തവണ ഗോൾഡൻ ഡക്കായാണ് മടങ്ങിയത്. മൂന്നാം ട്വന്റി20 മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഓപ്പണറായി ഇറങ്ങിയ സഞ്ജു പുറത്തായി. ആദ്യ രണ്ട്‌ കളിയിൽ 10, 6 എന്നിങ്ങനെയായിരുന്നു സ്‌കോർ.


കിവീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്താൻ ആദ്യമെത്തിയ സഞ്ജു പേസർ മാറ്റ് ഹെൻറിയുടെ പന്തിൽ സ‍ഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണറായി പരാജയപ്പെട്ട സഞ്ജുവിന്റെ ഇന്നിങ്സ് പ്രതീക്ഷിച്ച ആരാധകർക്ക് താരത്തിന്റെ പുറത്താക്കൽ നിരാശയായി.


വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നതോടെ ട്വന്റി20 ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനം സംശയത്തിലാവും. സഞ്ജു സാംസൺ ലോകകപ്പിൽ ഇന്ത്യൻ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. കിവീസിനെതിരായ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും മൂന്നാം മത്സരത്തിൽ 13 പന്തിൽ നിന്ന് 28 റൺസുമെടുത്ത് ഫോമിൽ കളിക്കുന്ന ഇഷാൻ കിഷന് ഇതോടെ സാധ്യത ഏറി.