Home Blog Page 409

അടൂരിൽ ഭർതൃമതിയായ യുവതിദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

അടൂര്‍. ഭർതൃമതിയായ യുവതി യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണസമയം വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു

കൊല്ലത്ത് 15 ലക്ഷത്തിലധികം വിലമതിക്കുന്ന വേദനസംഹാരി ഗുളികളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

rep image

കൊല്ലം. 15 ലക്ഷത്തിലധികം വിലമതിക്കുന്ന വേദനസംഹാരി ഗുളികളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇരവിപുരം സ്വദേശി ടിന്റു സേവിയർ ആണ് അറസ്റ്റിലായത്. ടൈഡോൾ, നൈട്രാസെപാം എന്നീ ഗുളികകളുടെ വൻ ശേഖരമാണ് പിടികൂടിയത്.

6100 വേദന വേദനസംഹാരി ഗുളികകളുടെ വൻ ശേഖരമാണ് ഇരവിപുരത്ത് നിന്ന് എക്സ്സൈസ് സംഘം കണ്ടെത്തിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലം എക്സൈസ് ഇൻസ്പെക്ടർ പി ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരവിപുരം സ്വദേശിയായ ടിന്റു സേവിയറിനെയാണ് അറസ്റ്റ് ചെയ്തത്. ടൈഡോൾ, നൈട്രാസെപാം എന്നീ ഗുളികകളുടെ ശേഖരമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. വൻതോതിൽ ഗുളികകൾ നാട്ടിലെത്തിച്ച് ചില്ലറ കച്ചവടം നടത്തി വരികയായിരുന്നു പ്രതി. സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചായായിരുന്നു വില്പന. ഇയാൾക്ക് ഗുളികകൾ എത്തിച്ചു നൽകുന്ന ആളെ കുറിച്ചും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡോക്ടറുടെ കുറുപ്പടിയോടുകൂടി മാത്രം ലഭിക്കുന്ന വേദന സംഹാരീ ഗുളികകളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച് ലഹരിമരുന്നിനു പകരമായി ഉപയോഗിച്ച് വരുന്നത്. ഗുളികകൾ വെള്ളത്തിൽ ചാലിച്ച് സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിലേക്ക് കടത്തിവിട്ടും, മദ്യത്തിനൊപ്പവും മയക്കുമരുന്നിനൊപ്പവും ഉപയോഗിക്കുകയും ചെയ്യും. പിടിയിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തൂർ താലൂക്ക് യൂണിയൻ ഇടയ്ക്കാട് ശാഖ വാർഷിക സമ്മേളനം

പോരുവഴി.അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തൂർ താലൂക്ക് യൂണിയൻ ഇടയ്ക്കാട് ശാഖയുടെ വാർഷിക സമ്മേളനം 2026 ജൂലൈ 12 ഞായറാഴ്ച ഇടയ്ക്കാട് കൈരളി വായനശാലയിൽ വച്ച് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ മുരളി യുടെ അധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി രവീന്ദ്രൻ കല്ലട ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ യൂണിയൻ ട്രഷറർ വേലപ്പനാചാരി വിശ്വകർമ്മ സന്ദേശം നൽകി. ശാഖാ പ്രസിഡണ്ട് മുരളീധരൻ സ്വാഗതം ആശംസിച്ചു. യൂണിയൻ യുവജന സംഘടന സെക്രട്ടറി വിദ്യ വിശ്വം അനുശോചനം രേഖപ്പെടുത്തി.

യൂണിയൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ബാലജനസഖ്യം രൂപീകരിച്ചു. യൂണിയൻ ഭാരവാഹികളെയും ശാഖയിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും,മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു . കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ ശാഖ സെക്രട്ടറി ദിലീപ് കുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ശാഖ അംഗവും യൂണിയൻ മെമ്പറുമായ അശോക് കുമാർ, ശാഖ വനിതാ സമാജം പ്രസിഡണ്ട് ചന്ദ്രിക എന്നിവർ ആശംസകൾ അർപ്പിച്ചു. ശാഖ വനിതാ സമാജം സെക്രട്ടറി സുമ രതീഷ് കൃതജ്ഞത രേഖപ്പെടുത്തി ഉച്ച ഭക്ഷണത്തോടുകൂടി സമ്മേളന പരിപാടികൾ അവസാനിപ്പിച്ചു.

ഭരണിക്കാവിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിൻ്റെ ജനറേറ്ററിന് തീപിടിച്ച് കത്തിയമർന്നു

ശാസ്താംകോട്ട:ഭരണിക്കാവ്- പതാരം റോഡിൽ ഭരണിക്കാവിന് സമീപം ബിഎസ്എൻഎൽ മൊബൈൽ ടവറിൻ്റെ ജനറേറ്ററിന് തീപിടിച്ചു.ശാസ്താംകോട്ട പഞ്ചായത്ത് 21-ാം വാർഡിൽ സലി മുത്തുവിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ടവറിൻ്റെ ജനറേറ്ററിന് തീപിടിച്ചത്.തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.ഉടൻ തന്നെ ശാസ്‌താംകോട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

ഏകദേശം നാല് ലക്ഷം രൂപ വിലയുള്ള ജനറേറ്ററിന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.മറ്റ് അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സ്റ്റേഷൻ ഓഫീസർ വേണുന്റെ നേതൃത്വത്തിൽ.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ നിയസുദീൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജാതൻ,അരുൺ,ഷാനവാസ്‌, ഹരിപ്രസാദ്,ശ്രീകുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

ലഹരിയ്ക്കെതിരെ ഫിഫ ഫുട്ബോൾ ലഹരി ‘ എന്ന സന്ദേശമുയർത്തി ലൈവ് ക്വിസ്

കടമ്പനാട് . ലഹരിയ്ക്കെതിരെ ഫിഫ ഫുട്ബോൾ ലഹരി ‘ എന്ന സന്ദേശമുയർത്തി
‘ഫിഫ ‘ഫുട്ബോൾതാര വരയരങ്ങും ‘ ലൈവ് ഫുട്ബോൾ പ്രശ്നോത്തരിയും കടമ്പനാട് കെ. ആർ. കെ. പി. എം. ബി. എച്ച്. എസ്. എസിൽ സംഘടിപ്പിച്ചു. പള്ളിക്കൂടം ടി. വി, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, കെ. ആർ. കെ. പി. എം സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ആവേശത്തിലൂടെ ‘ ലഹരിക്കെതിരെ ഫിഫ വേൾഡ് കപ്പ് ലഹരി ‘ സംസ്ഥാനതല ഉദ്ഘാടനം അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള ഫുട്ബോൾ താരങ്ങളുടെ അതിവേഗരേഖാചിത്രം വരച്ചുകൊണ്ട് നിർവഹിച്ചു.

ലഹരിക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സ്കൂൾ മാനേജർ ശ്രീലക്ഷ്മി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കൂടം ടി. വി മാനേജിംഗ് ഡയറക്ടർ എൽ. സുഗതൻ, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മാസ്റ്റർ എം. അനീഷ്, ഷാലു തുടങ്ങിയവർ പ്രസംഗിച്ചു.

5 കിലോ മുർഷുണ്ടി കഞ്ചാവുമായി ഒഡീഷാ സ്വദേശി എക്സൈസ് പിടിയിൽ

തൃശ്ശൂർ.5 കിലോ മുർഷുണ്ടി കഞ്ചാവുമായി ഒഡീഷാ സ്വദേശി എക്സൈസ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തൃശ്ശൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തൃശൂർ പൂത്തോൾ P&T quarters ന് സമീപം വെച്ചാാണ് 5 കിലോ കഞ്ചാവുമായി സഞ്ജീബ് മഹാകൂർ എന്ന ഒഡീഷ സ്വദേശിയെ അറസ്റ്റിലായത്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ തൃശ്ശൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്തിരുന്നതായും വിവരം ലഭിച്ചു. ഓരോ തവണയും കഞ്ചാവ് കടത്തിക്കൊണ്ടു വരുമ്പോൾ പതിനായിരം രൂപ പ്രതിഫലം ലഭിക്കുമെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കണ്ടെടുത്ത
ഒറീയ മുർഷുണ്ടി എന്ന മുന്തിയഇനം കഞ്ചാവിന് മാർക്കറ്റിൽ 15 ലക്ഷം വിലവരുന്നതാണ് എന്ന് എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.

അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ കേസ്

പാലക്കാട്: പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികളെ അപമാനിച്ച മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട് മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിതിയനാണ് മുൻമന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്

പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുട്ടികളെ വേദിയില്‍ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരില്‍ പരസ്യമായി ശാസിക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭ 19, 20 ,22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീല്‍.

സദസിലിരുന്ന കുട്ടിയോട് എല്ലാവരും കേള്‍ക്കെയാണ് ‘നിനക്ക് അഡ്രസ് എഴുതാന്‍ അറിയില്ലേ’ എന്ന് വേദിയില്‍ നിന്ന് ജലീല്‍ വിളിച്ചുചോദിച്ചത്. ഹിന്ദിയില്‍ എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ജലീല്‍ വേദിയിലേക്ക് വിളിച്ചത്. ശേഷം ഹിന്ദിയില്‍ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടികള്‍ തെറ്റ് എഴുതിയപ്പോഴാണ് ജലീല്‍ അപമാനിച്ചത്. വായനാശീലം വര്‍ധിപ്പിക്കണമെന്നും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അറിവ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാകണമെന്ന് ഉപദേശിക്കുകയും ചെയ്തു.

സംസം എന്നാല്‍ എന്താണ് അര്‍ഥം? പാത്തുമ്മയുടെ ആടില്‍ എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും ജലീല്‍ കുട്ടികളോട് ചോദിക്കുന്നുണ്ട്. കുട്ടികളെ വേദിയില്‍വെച്ച് ചെവിയില്‍ നുള്ളുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്, സംഭവം വിവാദമായതോടെ കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അമീന്‍ റാഷിദ് പറഞ്ഞു. കായികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്നും അമീന്‍ പറഞ്ഞു

തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിച്ചതെന്ന് ഫേസ് ബുക്കില്‍ വിശദീകരണവുമായി കെ ടി ജലീൽ

ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുറിപ്പ്

ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല, എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ലെന്ന് കെ ടി ജലീൽ

‘ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റായി ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം‘പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ MSF മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്നും ജലീൽ

ഫേസ്ബുക്കിലാണ് ജലീലിന്റെ വിശദീകരണം

കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുട്യൂബർക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റവും അക്രമവും

പത്തനംതിട്ട :പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റവും അക്രമവും. പ്രതിയെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച രാത്രി അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് പ്രവർത്തകർ രാജനെ വളയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ പ്രവർത്തകരിൽ നിന്ന് രക്ഷപെടുത്തി സ്റ്റേഷനകത്തേക്ക് മാറ്റിയത്.

യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ സ്റ്റേഷനിൽ സംഘടിച്ചത്. പൊലീസിന്റെ രക്ഷാപ്രവർത്തനത്തിനിടയിലുണ്ടായ കയ്യാങ്കളിയിൽ പ്രതി രാജൻ ജോസഫ് നിലത്തുവീഴുകയും ചെയ്തു. രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന 20 പേർക്കെതിരേയാണ് അടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട അടൂർ റവന‍്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മർദിക്കാനായിരുന്നു ഇവരുടെ ശ്രമം. ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനും പരുക്കേറ്റു.

സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കുട്ടത്തിലും പ്രവർത്തകരും; എതിരെ സിപിഎമ്മും

യുട്യൂബറുടെ അറസ്റ്റിന് പിന്നാലെ ഞായറാഴ്ച അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയും ജനക്കൂട്ടവുമുണ്ടായി. ഞായറാഴ്ച രാവിലെ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കുട്ടത്തിലിന്റെ നേതൃത്വത്തിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സംഘടിച്ചു. ശ്രീനാദേവിയെ നിരന്തരം വ്യക്തിഹത്യ ചെയ്തയാൾക്കെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതേസമയം തന്നെ എതിർഭാഗത്ത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും വലിയ രീതിയിൽ സംഘടിച്ചെത്തി. ഇരുവിഭാഗവും നേർക്കുനേർ വന്ന് വലിയ മുദ്രാവാക്യം വിളികൾ ഉയർന്നുവെങ്കിലും പൊലീസ് കർശന സുരക്ഷയൊരുക്കിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളോ സംഘർഷങ്ങളോ ഉണ്ടായില്ല.

പൂട്ടിക്കിടന്ന ഫാക്ടറിയില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം: പൂട്ടിക്കിടന്ന കാഷ്യു ഫാക്ടറിയില്‍ മോഷണം നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം വില്ലേജിലെ ചേരിക്കോണം ചിറയില്‍ വീട്ടിലെ മാഹീന്‍ (25), ഷിബിലാല്‍ (28) എന്നിവരാണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. നല്ലിലയില്‍ പൂട്ടിക്കിടക്കുകയായിരുന്ന കാഷ്യു ഫാക്ടറിയിലെ അലൂമിനിയം റൂഫിങ്ങ് ഷീറ്റുകള്‍, കോപ്പര്‍ വയറുകള്‍, വാഴക്കുലകള്‍ എന്നിവ ഉള്‍പ്പെടെ ഒരുലക്ഷത്തി അമ്പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് മോഷണം നടത്തിയത്.
കഴിഞ്ഞ മാസം 20ന് കണ്ണനല്ലൂര്‍ പോലീസ് സ്റ്റഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. മാഹീന്‍ മോഷണവും അക്രമവുമടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കണ്ണനല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സ്വാതിയുടെ നേതൃത്വത്തില്‍ എസ്.ഐ റെനോകസ് സിപിഒമാരായ നജുമുദീന്‍, ജിഷ്ണു, അജിന്‍, പ്രമോദ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കണ്ണുകളിലെ മഞ്ഞനിറം മുതൽ കാലുകളിലെ വീക്കം വരെ; കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ

നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും അത്യാവശ്യമായ ഒന്നാണ് കരൾ. ചെറുകുടലിൽ കൊഴുപ്പും വിറ്റാമിനുകളും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്.

Also Read: ‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ

കൂടാതെ മദ്യം, മരുന്നുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന വിഷാംശങ്ങളെ രക്തത്തിൽ നിന്ന് അരിച്ചെടുത്ത് മാറ്റുന്നതും ഈ അവയവമാണ്. കരളിന്റെ ആരോഗ്യം മോശമാകുമ്പോൾ ശരീരം ചില ആദ്യകാല ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

  1. വിട്ടുമാറാത്ത കടുത്ത ക്ഷീണം

വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായ ക്ഷീണം. ഇത് കേവലം കരൾ എൻസൈമുകളുടെ വ്യതിയാനം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല, മറിച്ച് മസ്തിഷ്കത്തിലേക്കുള്ള സിഗ്നലുകളിലെ മാറ്റങ്ങൾ, ശരീരത്തിലെ വീക്കം, പേശികളുടെ നഷ്ടം, ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥ, വിളർച്ച എന്നിവ മൂലമാകാം ഇത്തരത്തിൽ കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.

  1. ഓക്കാനവും വിശപ്പില്ലായ്മയും
    കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളായതിനാൽ, കരൾ രോഗങ്ങൾ സാധാരണ ദഹനപ്രക്രിയയെ തകിടം മറിക്കും. വയറു വീർത്തു വരിക, ഭക്ഷണം ദഹിക്കാൻ താമസമെടുക്കുക, രുചി വ്യത്യാസം, വിശപ്പില്ലായ്മ എന്നിവയെല്ലാം കരളിലെ വീക്കത്തിന്റെ ലക്ഷണങ്ങളാണ്. ഇത് കാരണമാണ് അടിക്കടി ഓക്കാനവും വിശപ്പില്ലായ്മയും ഉണ്ടാകുന്നത്.
  2. കണ്ണുകളിലും ചർമ്മത്തിലും കാണുന്ന മഞ്ഞനിറം

കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം കാണപ്പെടുന്നത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. കരളിൽ ബിലിറൂബിൻ എന്ന പദാർത്ഥം ശരിയായ രീതിയിൽ സംസ്കരിക്കപ്പെടാതെ വരുമ്പോഴോ അല്ലെങ്കിൽ പുറന്തള്ളാൻ കഴിയാതെ വരുമ്പോഴോ ആണ് ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്നത്. കരൾ രോഗങ്ങൾ, ചുവന്ന രക്താണുക്കൾ ഇല്ലാതാവുക, അല്ലെങ്കിൽ പിത്തനാളിയിലെ തടസ്സം എന്നിവയൊക്കെ ഇതിന് കാരണമാകാം.

  1. പെട്ടെന്ന് ചതവുകൾ ഉണ്ടാകുക

രക്തം കട്ടപിടിക്കാൻ ആവശ്യമായ പല പ്രോട്ടീനുകളും നിർമ്മിക്കുന്നത് കരളാണ്. കൂടാതെ പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിൽ പെട്ടെന്ന് ചതവുകൾ വരാനും അസാധാരണമായ രക്തസ്രാവം ഉണ്ടാകാനും സാധ്യതയേറുന്നു. മൂക്കിൽ നിന്നും പല്ലിന്റെ ഇടയിൽ നിന്നും ചോര വരിക, കറുത്ത നിറത്തിൽ മലം പോവുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

  1. കാലുകളിലും വയറ്റിലും ഉണ്ടാകുന്ന വീക്കം

കരളിന് ഉണ്ടാകുന്ന ക്ഷതങ്ങൾ രക്തചംക്രമണത്തിലെ സമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനും വയറ്റിലും കാലുകളിലും വീക്കം ഉണ്ടാകുന്നതിനും കാരണമാകുന്നു. രക്തക്കുഴലുകൾക്കുള്ളിൽ ദ്രാവകം നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനായ അൽബുമിൻ ശരീരത്തിൽ കുറയുന്നത് ഈ വീക്കം കൂടുതൽ ഗുരുതരമാക്കും.