Home Blog Page 334

ബത്തേരിയിൽ വഴിയരികിലെ അടിക്കാട് വെട്ടിയതിന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ വനംവകുപ്പ് കേസ്

വയനാട്. ബത്തേരിയിൽ വഴിയരികിലെ അടിക്കാട് വെട്ടിയതിന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് വനംവകുപ്പ്.ബത്തേരി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ സി ശശീന്ദ്രനെതിരെയാണ് കേസ്.റോഡരികിലെ കാഴ്ച മറച്ചും വന്യജീവികൾ വന്നാൽ കാണാൻ കഴിയാത്ത വിധവും വളർന്നുനിൽക്കുന്ന കാടാണ് വെട്ടി മാറ്റിയത്

കേസെടുത്തതിൽ പ്രതിഷേധിച്ച് കർഷകസംഘം ഇന്ന് റേഞ്ച് ഓഫീസ് മാർച്ച് നടത്തും.മുത്തങ്ങ ആലത്തൂർ റോഡിൽ മന്മഥ മൂലയിലാണ് സംഭവം

ലക്ഷ്മിപ്രിയക്ക് എതിരായ കേസിൽ അൻസിബക്ക് തിരിച്ചടി,കേസ് ഹൈക്കോടതിയിലേക്ക്

കൊച്ചി.ലക്ഷ്മിപ്രിയക്ക് എതിരായ കേസിൽ അൻസിബക്ക് തിരിച്ചടി,FIR ഇട്ട് അന്വേഷിക്കേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് കോടതി.സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.പരാതി എസ്.എച്ച്.ഒയ്ക്ക് കൈമാറി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാമെന്ന് കോടതി.അൻസിബ ഹസനോട് കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകാൻ നിർദേശം.അക്ഷ്മിപ്രിയ യൂട്യൂബ് അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി.കേസെടുക്കാനാവില്ല എന്ന് പാലാരിവട്ടം പോലീസും കോടതിയിൽ നിലപാട് എടുത്തിരുന്നു

നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരായ പരാതിയില്‍ അൻസിബ ഹസൻ ഹൈക്കോടതിയിലേക്ക് നീങ്ങുന്നു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കും. സ്ത്രീത്വത്തെ അവഹേളിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യം. മാനനഷ്ടക്കേസായി മാത്രം പരിഗണിച്ച മജിസ്ട്രേറ്റ് നടപടിയെ ചോദ്യം ചെയ്ത് ഹരജി നൽകും

താൻ നൽകിയത് സ്ത്രീത്വത്തെ അവഹേളിച്ചതുമായി ബന്ധപ്പെട്ട പരാതിയാണെന്ന് അൻസിബ. ഇത് അവഗണിച്ച് മാനനഷ്ടക്കേസായി മാത്രം പരിഗണിച്ചത് നിയമവിരുദ്ധം. മജിസ്ട്രേറ്റ് ഉത്തരവ് നീതിനിഷേധമാണെന്നും അൻസിബ

യൂട്യൂബ് അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്നതാണ് പരാതി. ആദ്യം പാലാരിവട്ടം പോലീസിനെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്

എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. ഇത് പരിഗണിച്ച കോടതി, മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട സ്വകാര്യ പരാതിയിലേക്ക് കടക്കുകയായിരുന്നു

മാനനഷ്ടക്കേസിന്റെ നടപടികളുടെ ഭാഗമായി നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകാൻ ഇന്ന് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ഹൈക്കോടതിയിൽ ഹരജി നൽകും

ഹെപ്പറ്റൈറ്റിസ് ; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത 10 പ്രാരംഭ ലക്ഷണങ്ങൾ

എല്ലാ വർഷവും ജൂലൈ 28-ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ച് വരുന്നു. കരളിന് വീക്കം ഉണ്ടാക്കുന്നതും ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്നതുമായ രോ​ഗമാണ് ഹെപ്പറ്റൈറ്റിസ്. വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഈ ദിനം ആചരിക്കുന്നു.

Also Read: പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, യുവാവിന്‍റെ മരണത്തിൽ ദുരൂഹത, കണ്ടെത്തിയത് മുറിയിൽ മരിച്ച നിലയിൽ

ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടെത്തുകയും അത് തിരിച്ചറിയാനുള്ള പരിശോധനാ രീതിയും വാക്സിനും വികസിപ്പിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞൻ ഡോ. ബാരൂക്ക് സാമുവൽ ബ്ലംബെർഗിന്റെ ജന്മദിനമാണ് ഈ ദിവസം. രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാരുകളെയും ആരോഗ്യപ്രവർത്തകരെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന (WHO) ഈ ദിനാചരണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്.

“ഹെപ്പറ്റൈറ്റിസ്: തടസ്സങ്ങൾ നീക്കാം”എന്നത് ഈ വർഷത്തെ പ്രമേയം. രോഗത്തെക്കുറിച്ചുള്ള അവബോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ തടസ്സങ്ങൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെ എടുത്തുപറയുന്നു. വൈറൽ ഹെപ്പറ്റൈറ്റിസ് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങളില്ലാതെയോ നേരിയ ലക്ഷണങ്ങളോടെയോ നിശബ്ദമായാണ് വളരുന്നത്.

കരളിനുണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. വൈറസ് ബാധ, അമിതമായ മദ്യപാനം, ചില മരുന്നുകൾ, സ്വയം പ്രതിരോധ രോഗങ്ങൾ (autoimmune diseases) അല്ലെങ്കിൽ വിഷവസ്തുക്കളുമായുള്ള സമ്പർക്കം എന്നിവ മൂലം ഇത് ഉണ്ടാകാം. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിവയാണ് ഇതിന്റെ ഏറ്റവും സാധാരണമായ വൈറൽ വകഭേദങ്ങൾ.

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് പടരുന്നത്. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ പ്രധാനമായും രോഗബാധയുള്ള രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് പകരുന്നത്.

ഹെപ്പറ്റൈറ്റിസ് ; ലക്ഷണങ്ങൾ എന്തെല്ലാം?

വിട്ടുമാറാത്ത ക്ഷീണം

വ്യക്തമായ കാരണമില്ലാതെ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന അസാധാരണമായ ക്ഷീണം ഹെപ്പറ്റൈറ്റിസിന്റെ പ്രാരംഭ ലക്ഷണമാകാം. കരളിനുണ്ടാകുന്ന വീക്കം നിരന്തരമായ ക്ഷീണത്തിലേക്ക് നയിച്ചേക്കാം.

വിശപ്പില്ലായ്മ

ഭക്ഷണത്തോടുള്ള താൽപ്പര്യം പെട്ടെന്ന് നഷ്ടപ്പെടുന്നത് പ്രത്യേകിച്ച് ക്ഷീണമോ ഓക്കാനമോ കൂടെയുണ്ടെങ്കിൽ – കരൾ സമ്മർദ്ദത്തിലാണെന്നതിന്റെ സൂചനയാകാം.

ഓക്കാനവും ഛർദ്ദിയും

വൈറൽ ഹെപ്പറ്റൈറ്റിസിന്റെ പ്രാരംഭ ഘട്ടത്തിൽ പലർക്കും ദഹനസംബന്ധമായ അസ്വസ്ഥകൾ അനുഭവപ്പെടാറുണ്ട്.

പനി

മറ്റ് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ്, പ്രത്യേകിച്ച് തീവ്രമായ ഹെപ്പറ്റൈറ്റിസ് (acute hepatitis) ബാധിക്കുമ്പോൾ, നേരിയ പനി അനുഭവപ്പെട്ടേക്കാം.

വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക

കരൾ സ്ഥിതി ചെയ്യുന്നത് വയറിന്റെ മുകൾഭാഗത്ത് വലതുവശത്താണ്. വീക്കം കാരണം ഈ ഭാഗത്ത് സ്പർശിക്കുമ്പോൾ വേദനയോ അസ്വസ്ഥതയോ അല്ലെങ്കിൽ വിട്ടുമാറാത്ത നേരിയ വേദനയോ അനുഭവപ്പെടാം.

കടുംനിറത്തിലുള്ള മൂത്രം

ബിലിറൂബിന്റെ അളവ് വർധിക്കുന്നതുമൂലം മൂത്രം കടും മഞ്ഞയോ തവിട്ടുനിറമോ ആയി മാറുന്നത് ഏറ്റവും പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്.

വിളറിയതോ കളിമണ്ണിന്റെ നിറത്തിലുള്ളതോ ആയ മലം

കുടലിലെത്തുന്ന പിത്തരസത്തിന്റെ (bile) അളവ് കുറയുന്നത് മലത്തിന് വിളറിയതോ ചാരനിറമോ കളിമണ്ണിന്റെ നിറമോ ഉണ്ടാകാൻ കാരണമായേക്കാം.

ചർമ്മവും കണ്ണുകളും മഞ്ഞനിറമാകുക (മഞ്ഞപ്പിത്തം)

ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മഞ്ഞപ്പിത്തം; ഇതിന് അടിയന്തര വൈദ്യപരിശോധന ആവശ്യമാണ്.

ചർമ്മത്തിലെ ചൊറിച്ചിൽ

ചർമ്മത്തിനടിയിൽ പിത്തരസ ലവണങ്ങൾ (bile salts) അടിഞ്ഞുകൂടുന്നതുമൂലം ചിലർക്ക് വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു.

സന്ധിവേദനയും പേശിവേദനയും

പ്രത്യേകിച്ച് തീവ്രമായ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിക്കുമ്പോൾ ശരീരവേദനയും സന്ധിവേദനയും അനുഭവപ്പെട്ടേക്കാം.

കൊല്ലത്തെ വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനെതിരായ പരാതി,പൊലീസിനെതിരെ കോടതി

കൊല്ലം. കൊല്ലത്തെ വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനെതിരായ പരാതി;ഇരവിപുരം SHOയുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയുടെ വിമർശനം.ശരിയായ അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഹൈക്കോടതി. ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗൗരവത്തോടെ വിഷയം പരിശോധിച്ചില്ലെന്ന് കോടതിയുടെ വിമർശനം

വിഷയം അടിയന്തരമായി പരിശോധിക്കാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം. നിയമലംഘനം കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. സ്ഥാപനത്തിന് കൊല്ലം കോർപ്പറേഷൻ ലൈസൻസ് ചൂണ്ടിക്കാട്ടിയ പൊലീസ് റിപ്പോർട്ട് കോടതി തള്ളി. ഇമിഗ്രേഷൻ ആക്ട് പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് ലൈസൻസ് നൽകാൻ കോർപ്പറേഷന് അധികാരമില്ലെന്ന് കോടതി

ഇരവിപുരം ആസ്ഥാനമായ AM Consultancyക്കെതിരായ ഹർജിയിലാണ് ഹൈക്കോടതി നടപടി.ഡി.സി.സി സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിനോട് റിപ്പോർട്ട് തേടി

കേസ് ഓഗസ്റ്റ് 31ന് വീണ്ടും പരിഗണിക്കും

പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത് സുഹൃത്ത്, യുവാവിന്‍റെ മരണത്തിൽ ദുരൂഹത, കണ്ടെത്തിയത് മുറിയിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷരീഖ് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് പോയ ശേഷം ഇയാൾ തിരികെ എത്തിയിരുന്നില്ല. മുണ്ടുപാലത്തെ വീട്ടിൽ യുവാവ് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Also Readകുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും

പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. സഹോദരൻ എന്ന് പറഞ്ഞാണ് ഒരാൾ മരണ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഷരീഫിന്‍റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് എന്നയാളായിരുന്നു ഇത്. യുവാവിന്‍റെ മരണില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദനം എസ് പി അന്വേഷിക്കും

കുണ്ടറ. കസ്റ്റഡി മർദ്ദന കൊലപാതകമെന്ന പരാതി കൊല്ലം റൂറൽ എസ് പി അന്വേഷിക്കുമെന്ന് ഡി ജി പി. കസ്റ്റഡി മർദനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. മരണകാരണം മർദനമല്ലന്ന് പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്

സിയാദിനെ കസ്റ്റഡയിൽ എടുത്ത് വിട്ടത് ജൂൺ 17 ന്. പിന്നീട് ആഴ്ചകൾക്ക് ശേഷമാണ് ചികിത്സ് തേടിയത്. മരണകാരണം മഞ്ഞപിത്തമെന്ന് പോസ്‌റ്റുമോർട്ടം റിപോർട്ടുണ്ടനും പൊലീസ്.
പൊലീസ് സിയാദിനെ തൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചെന്നായിരുന്നു
പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസ് വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

യുവാവിനെ സുഹൃത്ത് തലക്കടിച്ചുകൊന്നു

കോഴിക്കോട്. മുണ്ടുപാലത്ത് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഖ് ആണ് മരിച്ചത്. താൻ തലക്കടിച്ച് കൊന്നതെന്ന് ഷെരീഖിന്റെ സുഹൃത്ത് മുഹമ്മദ് അഷ്റഫ്. ഇയാൾ തന്നെയാണ് മൃതദേഹം മുണ്ടുപാലത്തെ വീട്ടിലുള്ളത് പോലീസിനെ അറിയിച്ചതും

രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്ന് പോയ ശേഷം ഇയാൾ തിരികെ എത്തിയിരുന്നില്ല. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. മുണ്ടുപാലത്തെ വീട്ടിൽ യുവാവ് എങ്ങനെ എത്തിയെന്നതിൽ വ്യക്തതയില്ല

കുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകും

കൊല്ലം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ഗുരുതര ആരോപണത്തിൽ ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. സിയാദിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക വാദം. എന്നാൽ ഈ വാദം തള്ളിക്കൊണ്ടുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Also Read: പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ല, ശൈലജയുടെ മണ്ഡലം മാറ്റിയതും പാളി; കുറ്റസമ്മതവുമായി കേന്ദ്രകമ്മിറ്റി റിപ്പോർട്ട്

സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സിയാദിനെ മർദിക്കുമ്പോൾ ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.

സഹോദരനെ കാണാനില്ലെന്ന പെൺകുട്ടിയുടെ പരാതിയിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16-ന് കസ്റ്റഡിയിലെടുത്ത് 17-ന് പൊലീസ് വിട്ടയച്ച സിയാദ്, ജൂലൈ 25-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മരണകാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു.

പിണറായി വിജയന് കുരുക്കായി വീണയുടെ മൊഴിയും

കൊച്ചി.സിഎംആർഎൽ എക്സാലോജിക് കള്ളപ്പണമിടപാട് കേസ്,പിണറായി വിജയന് കുരുക്കായി വീണയുടെ മൊഴിയും

ഇഡിയുടെ പല ചോദ്യങ്ങൾക്കും വീണയുടെ മറുപടി ‘അച്ഛനെ അറിയൂ’. പിണറായി-കർത്ത ബന്ധത്തിലും വീണ നൽകിയത് ഇതേ മറുപടി. സിഎംആർഎൽ- എക്സാലോജിക് ഇടപാട് സംബന്ധിച്ച ചോദ്യങ്ങൾക്കും പിണറായിയെ പരാമർശിച്ച് വീണ. പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഉറച്ച് ഇ ഡി. സിഎംആർഎൽ- എക്സാലോജിക് ഇടപാട് പിണറായിയുടെ അറിവോടെയെന്ന നിഗമനത്തിൽ ഇഡി. പിണറായിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നൽകിയതെന്ന് കർത്ത മൊഴി നൽകിയിരുന്നു. കുറിപ്പടിയിലെ ‘പിവി’ യും പിണറായിക്ക് കുരുക്ക് ആയിരുന്നു.

പിണറായിയിൽ കേന്ദ്രീകരിച്ചത് തെറ്റ്, ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ല, ശൈലജയുടെ മണ്ഡലം മാറ്റിയതും പാളി; കുറ്റസമ്മതവുമായി കേന്ദ്രകമ്മിറ്റി റിപ്പോർട്ട്

ന്യൂഡൽഹി: പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണം ഉണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. റിപ്പോർട്ട് ഇന്നലെ രാത്രി പാർട്ടി ഔദ്യോഗികമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ പ്രചാരണം പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കാൻ എതിരാളികളെ സഹായിച്ചുവെന്നും, കെ.കെ ശൈലജയുടെ മണ്ഡലം മാറ്റിയത് തെറ്റായ സന്ദേശം നൽകിയെന്നും പാർട്ടി റിപ്പോർട്ടിൽ പറയുന്നു. പിണറായി സർക്കാരിന്‍റെ അവസാന അഞ്ച് വർഷത്തെ ഭരണത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും വിമർശനങ്ങളും ശരിവെക്കുന്നതാണ് അവലോകന റിപ്പോർട്ട്.

Also Read: വന്ദേഭാരതിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ പശയുടെ ട്യൂബ്, യാത്രക്കാരന്റെ ചുണ്ടിൽ പറ്റിപ്പിടിച്ച് പരിപ്പുവട, പരാതി

പാർട്ടിക്കും പിണറായി സർക്കാരിനും ഇടയിൽ ഏകോപനം ഉണ്ടായില്ലെന്നും മന്ത്രിമാർ പ്രവർത്തകരിൽ നിന്ന് അകന്നുവെന്നും നേതാക്കളുടെ ആഢംബര ജീവിതവും തിരിച്ചടിയായെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മിക്കതും പരിഹരിച്ച ഭരണമായിരുന്നുവെന്ന മുൻപത്തെ അവകാശവാദം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ തള്ളുന്നുണ്ട്. ലെനിൻറെയും പി കൃഷ്ണപിള്ളയുടെയും വാക്കുകൾ ചൂണ്ടിക്കാട്ടി സ്വയം വിമർശനം വേണമെന്നും തെറ്റ് ഏറ്റ് പറയാൻ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തെ ഉപദേശിക്കുന്നുണ്ട്.

പിണറായി വിജയനിൽ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തിൽ പാളിച്ചയുണ്ടായി. ഒരാളിൽ എല്ലാം കേന്ദ്രീകരിക്കുന്നു എന്ന തെറ്റായ പ്രചാരണത്തിന് ഇതിന് കാരണമായി. ഇത് യുഡിഎഫിന് പിണറായി വിജയന് നേരെ ആക്രമിക്കാനുള്ള അവസരം നൽകി. കോൺഗ്രസിനെ തിരിച്ച് ആക്രമിക്കാനുള്ള അവസരം ഇല്ലാതായി. പാർട്ടിയുടെ യുവജന സംഘടനകൾക്ക് സാധാരണക്കാരുടെ വിഷയത്തിൽ ഇടപെടാനായില്ല. ഭരണവും സമരവും ഒരുമിച്ച് കൊണ്ടുപോവുക എന്ന നേരത്തെയുള്ള നിലപാടിൽ പാളിച്ച സംഭവിച്ചു. കെകെ ശൈലജയുടെ മണ്ഡലം മാറ്റിയതിൽ വീഴ്ച സംഭവിച്ചു. ഇതും പാർട്ടിക്കെതിരായ പ്രചാരണത്തിന് കാരണമായി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ കമ്മറ്റികൾക്ക് വീഴ്ച പറ്റിയെന്നും ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു.