Home Blog Page 333

ഹരിപ്പാട് ഒറ്റമുറിക്കട ഗുണ്ടായിസത്തിലൂടെ തകർത്ത സംഭവം, പ്രതിക്കുസ്റ്റേഷന്‍ ജാമ്യം, ഹരിപ്പാട് പോലീസിന്റെ വഴിവിട്ട ഇടപെടൽ

ആലപ്പുഴ.ഹരിപ്പാട് ശ്രീവൽസം മാനേജ്മെൻറ് ഒറ്റമുറിക്കട ഗുണ്ടായിസത്തിലൂടെ തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്കുവേണ്ടി ഹരിപ്പാട് പോലീസിന്റെ വഴിവിട്ട ഇടപെടൽ.പൊതുമുതൽ നശീകരണ നിയമപ്രകാരം എടുത്ത കേസിൽ പ്രതി ചെറായി ഷാജിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.രാഷ്ട്രീയ സമ്മർദമാണ് ജാമ്യം നൽകിയതിന് പിന്നിലെന്നാണ് സൂചന.അതേസമയം കട പൊളിക്കപ്പെട്ട അശോകന്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി.എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു എന്ന് അശോകൻ.തനിക്ക് താൽക്കാലിക കട വേണ്ട എന്നും സ്ഥിരം കട ഒരു മാസത്തിനകം പൂർത്തീകരിച്ച് തരണമെന്നും അശോകനും പറഞ്ഞു.

സ്വന്തം കടയ്ക്ക് മുന്നിൽ പാർക്കിംഗ് ലഭിക്കുന്നതിനു വേണ്ടിയാണ് ഒറ്റമുറിക്കടയിൽ കച്ചവടം ചെയ്തിരുന്ന അശോകന്റെ ജീവനോപാധി ഹരിപ്പാട് ശ്രീവത്സം ടെക്സ്റ്റൈൽസ് ഉടമകൾ ഇടിച്ചു നിരത്തിയത്.പ്രതിഷേധം ശക്തമായതോടെ കടയുടമയ്ക്കെതിരെയും, കടയിടിച്ച് നിരത്തിയ ചെറായി ഷാജിക്കെതിരെയും ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു.ഹരിപ്പാട് നഗരസഭയുടെ കൈവരി തകർത്തതിന് പൊതുമുതൽ നശിപ്പിച്ചതിന് ആയിരുന്നു കേസ്.ഈ കേസിലാണ് സ്റ്റേഷന്‍ ജാമ്യം നൽകി ഷാജിയെ പോലീസ് വെറുതെ വിട്ടത്. പൊതുമുതൽ നശിപ്പിച്ചയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നഗരസഭാ വൈസ് ചെയർമാനും പ്രതികരിച്ചു. പ്രതിഷേധങ്ങൾക്കിടെ കയറു പൊട്ടിയാൽ പോലും പിഡിപി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ റിമാൻഡ് ചെയ്യുന്ന പോലീസ് ആണ് ചെറായി ഷാജിക്ക് വേണ്ടി ഒത്തു കളിച്ചത്

അതേസമയം,സ്വന്തം കടയിൽ നിന്ന് ഒഴിഞ്ഞു പോകാൻ അശോകന് ഹരിപ്പാട് നഗരസഭാ സെക്രട്ടറി നൽകിയ നോട്ടീസും വിവാദം ആവുകയാണ്.ഈ നോട്ടീസ് ഇന്ന് ഉച്ചയ്ക്ക് ചേരുന്ന നഗരസഭായോഗത്തിലും ചർച്ചയാവും.ഇന്നലെ നടന്ന ചർച്ചയുടെ ഭാഗമായി താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ചു നൽകാമെന്ന് ശ്രീവത്സംകാർ പറഞ്ഞിരുന്നുവെങ്കിലും താൽക്കാലിക സംവിധാനം വേണ്ട എന്നാണ് അശോകന്റെ അഭിപ്രായം.

അശോകന് കടപൂർണ്ണമായും നിർമ്മിച്ചു നൽകുന്നതുവരെ ദിവസവും നഷ്ടപരിഹാരം നൽകാനും ശ്രീവത്സം മാനേജ്മെൻറ് സമ്മതിച്ചിട്ടുണ്ട്.അതിനിടെ അശോകൻ ഉണ്ടായ ദുരനുഭവത്തിൽ പ്രതിഷേധിച്ച് ശ്രീ വത്സത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ലോൺ ആപ്പ് വഴി കോടികൾ തട്ടി, മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

തിരുവനന്തപുരം.ലോൺ ആപ്പ് വഴി കോടികൾ തട്ടിയ ഉത്തരേന്ത്യൻ സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. ഗുജറാത്ത്‌ സ്വദേശി കബീൽ ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. കേസിൽ ഇതുവരെ 18 പേര് അറസ്റ്റിലായി. സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ ആകാശ് ദീപി ചൗധരിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്.


പ്രതികൾ താമസിച്ചിരുന്ന വീടുകളിൽ പോലീസ് പരിശോധന നടത്തും. നിലവിൽ തെളിവായി കൂടുതൽ ഹാർഡ് ഡിസ്ക്കുകൾ പോലീസ് പിടിച്ചെടുത്തിട്ട് ഉണ്ട്.ഓൺലൈൻ ലോൺ തട്ടിപ്പ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് SHRIDHAR CONVOTECH എന്ന സ്ഥാപനത്തിന്റെ മറവിലാണ്.ഗുജറാത്ത്‌ ആസ്ഥാനമായുള്ളതാണ് ഈ സ്ഥാപനം കൺസൾട്ടൻസി സർവീസസ്, സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്, ഹാർഡ്വെയർ മാന്യുഫാക്ചറിങ് എന്നിവ മറയാക്കിയാണ് ലോൺ തട്ടിപ്പ് നടത്തി വന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.തൂഫാൻ ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത് .

കോൾ സെന്റർ മാതൃകയിൽ രാത്രി മാത്രമായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം . ഉത്തർപ്രദേശ് സ്വദേശികളാണ് പിടിയിലായവരിൽ കൂടുതലും . ഗുജറാത്ത് സ്വദേശി ആകാശദീപ് ചൗധരിയുടെ പേരിൽ പോങ്ങുംമൂട്ടിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനത്തിരാണ് ഇവർ . ആകാശദീപിന് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് . വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച ശേഷം പലരെയും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത് . നേരത്തെ ഉള്ളൂരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഒന്നരമാസം മുൻപാണ് പോങ്ങുട്ടിലേക്ക് മാറ്റിയത്. കമ്പനിയുടെ ശാഖ കൂടുതൽ സ്ഥലങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ് .

എക്സൈസ് ഉദ്യോഗസ്ഥർ കേസ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു ബാർ ഉടമകളുടെ പരാതി

തിരുവനന്തപുരം. ബാർ ഉടമകൾ തന്നോട് പരാതി പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥർ കേസ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു എന്നാണ് പരാതിയെന്ന് എക്സൈസ് മന്ത്രി എം ലിജു. മേൽ തട്ടിലുള്ളവരും താഴെത്തട്ടിൽ ഉള്ളവരും മദ്യം ആവശ്യപ്പെടുന്നു. അനധികൃതമായ ഒരു സമ്മാനങ്ങളും നമുക്കാവശ്യമില്ല. നിയമപരമായ കാര്യങ്ങൾ നടത്തിക്കൊണ്ടു പോവുക എന്നതാണ് ആവശ്യം

ഇത്ര കേസ് അങ്ങ് എത്തിച്ചേക്ക് എന്ന് പറയുന്ന ഇടപാട് ഈ സർക്കാരിൻറെ കാലത്ത് നടക്കില്ല. ബട്ടൻ ക്യാമറ വെച്ച് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തോളാൻ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ എക്സൈസ് വകുപ്പ് തന്നെ ക്യാമറയും നൽകാം

എക് സൈസിന് ആകെയുള്ള പദ്ധതി വിഹിതം 28 കോടിമെന്നും ലഹരിമുക്ത പരിപാടിക്കായി ഇത്തവണ അഞ്ച് കോടി അധികം കിട്ടിയെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് കാര്യമില്ല

മറ്റ് വകുപ്പുകൾക്ക് പ്രചാരണത്തിന് ലഭിക്കുന്ന ഫണ്ട് പോലും എക്സൈസിന് ഇല്ല. പതിനാല് ലഹരി മുക്ത കേന്ദ്രങ്ങളിലും മനശാസ്‌ത്ര വിദഗ്ധരില്ല

മുട്ടന്‍ പണി വരുന്നു,പാറക്കല്ലുകള്‍, എംസാന്റ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ പുറത്ത് കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട്

ചെ്‌ന്നൈ: അയല്‍ സംസ്ഥാനങ്ങളിലേക്ക് പാറക്കല്ലുകള്‍, എംസാന്റ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നലെ മുതല്‍ മൂന്ന് മാസത്തേക്ക് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ദേശീയ പാത നിര്‍മാണം, വിഴിഞ്ഞം വികസനം തുടങ്ങി നിരവധി പദ്ധതികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

തമിഴ്‌നാട്ടില്‍ നിന്നുള്ള എം സാന്റിനെ ആശ്രിക്കുന്ന കേരളം, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ വിലക്ക് കാര്യമായി ബാധിക്കും. ഖനനവകുപ്പ് മന്ത്രിയും ജിയോളജി ഉദ്യോഗസ്ഥന്‍മാരുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.

അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരോടും പൊലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ എല്ലാവകുപ്പുകളലെയും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ തമിഴ്‌നാട് പ്രിവന്‍ഷന്‍ ഓഫ് ഇല്‍ലീഗല്‍ മൈനിങ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സ്‌റ്റോറേജ് ഓഫ് മിനറല്‍സ് ഡീലേഴ്‌സ് നിയമപ്രകാരം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്ടില്‍ ത്വരിതവേഗത്തില്‍ നഗരവത്കരണവും അടിസ്ഥാന വികസനവും നടക്കുന്നുണ്ടെന്നും ഇത് പാറക്കല്ലകള്‍, മറ്റ് നിര്‍മാണ വസ്തുക്കളുടെ ഉയര്‍ന്ന ആവശ്യകതയ്ക്ക് കാരണമാകുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു

ഡോറിൻ്റെ ഭാഗത്ത് നിൽക്കുമ്പോൾ തലകറങ്ങി ,ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

കോഴിക്കോട്. വെള്ളയിൽ ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്.പയ്യോളി സ്വദേശിയായ ഇരുപതുകാരി ദിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ട്രെയിനിൻ്റെ ഡോറിൻ്റെ ഭാഗത്ത് നിൽക്കുമ്പോൾ തലകറങ്ങി വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന 2 സ്ത്രീകൾ ഉടനടി കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. വീണത് പാളത്തിന് പുറത്തേക്ക് ആയതിനാൽ പരിക്ക് അതീവ ഗുരുതരമായില്ല

കൊച്ചിയിൽ ട്രാഫിക്ക് ASI ക്ക് ബൈക്ക് യാത്രികന്റെ മർദ്ദനം

കൊച്ചി. ട്രാഫിക്ക് ASI ക്ക് ബൈക്ക് യാത്രികന്റെ മർദ്ദനം. ഹെൽമെറ്റ്‌ ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യം പുറത്ത്. മർദ്ദനം ഏറ്റത് ട്രാഫിക് എസ് ഐ ഉത്തംകുമാറിന്. കാസർഗോഡ് സ്വദേശി അജേഷാണ് മർദിച്ചത്. ഇയാളെ പിടികൂടി

അജേഷ് ബൈക്ക് മറ്റൊരു വാഹനത്തിന് കുറുകെ വെച്ചത് ചോദ്ദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചത്. എറണാകുളം എംജി റോഡ് പരിസരത്ത് ആയിരുന്നു ആക്രമണ

ചക്കുവള്ളി ചിറയിൽ കാണാതായ പള്ളിമുറി സ്വദേശിയുടെ മൃതദ്ദേഹം കണ്ടെടുത്തു

ശാസ്താംകോട്ട:കുളിക്കുന്നതിനിടയിൽ
ചക്കുവള്ളി ചിറയിൽ കാണാതായ പള്ളിമുറി സ്വദേശിയുടെ മൃതദ്ദേഹം കണ്ടെടുത്തു.പോരുവഴി പള്ളിമുറി ചിറയുടെ തെക്കതിൽ ബാബു സി.സി(51)യുടെ മൃതദേഹമാണ് കണ്ടെടുത്തത്.മൂന്ന് ദിവസമായി ശാസ്താംകോട്ട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.ചൊവ്വാഴ്ച ശാസ്‌താംകോട്ട,കൊല്ലം ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ 6.45ഓടെ
ചിറയുടെ തെക്ക് കിഴക്കു ഭാഗത്ത് നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.തിരച്ചിൽ നടത്തുന്നതിനായി എൻഡിആർ സേനയും സ്ഥലത്ത് എത്തിയിരുന്നു.ശൂരനാട് പൊലീസിൻ്റെ നേതൃത്വത്തിൽ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശാസ്‌താംകോട്ട ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വേണുവിൻ്റെ നേതൃത്വത്തിൽ കൊല്ലം സ്കൂബ ടീം അംഗങ്ങളായ വിജേഷ്.വി,ശരത്.എസ്,സുരേകുമാർ.ജെ,അഖിൽ.വി,വിവേക്.എസ്.കുമാർ,വിജിൻ.ബി,ശാസ്താംകോട്ട സ്കൂബ ടീം അംഗങ്ങളായ ഗോപകുമാർ.വി.ആർ,ഷാനവാസ്.എസ്, ഹോംഗാർഡ്മാരായ ബിജുകുമാർ.വി,പ്രദീപ്.ജി എന്നിവർ പങ്കെടുത്തു.

തൃക്കാക്കരയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഭീകരമായി ആക്രമിച്ച കേസിൽ പിടിയിലായ മൂന്ന് അക്രമികളെയും ഗുരുതര വകുപ്പുകളോടെ പൊലീസ് പൂട്ടും

എറണാകുളം. തൃക്കാക്കരയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ മൂന്ന് അക്രമികളെയും ഗുരുതര വകുപ്പുകളോടെ പൊലീസ് പൂട്ടും. ഇത്തരം മൃഗീയ ആക്രമണം നടത്തിയാലും ഉന്നതതല സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന പതിവ് ഇത്തവണ ഉണ്ടാവില്ലെന്നാണ് സൂചന. കാരണം അതിക്രൂരമായ ആക്രമണം നാടിനെ അത്രമാത്രം നടുക്കത്തിലാഴ്ത്തിയിരുന്നു.

കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി (വിദീഷ്) എന്നിവരെയാണ് കോഴിക്കോട് നിന്ന് തൃക്കാക്കര പോലീസ് പിടികൂടിയത്.

ഇവർ പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ നേതാവ് അനസിന്റെ പ്രധാന സഹായികളാണെന്ന് പോലീസ് വ്യക്തമാക്കി.

സൈഡ് നൽകിയില്ലെന്നാരോപിച്ച് ആണ് നടുറോഡിൽ ചോരമരവിപ്പിക്കുന്ന ആക്രമണം നടത്തിയത്

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ തൃക്കാക്കര എൻ.ജി.ഒ. ക്വാർട്ടേഴ്സ് ജംഗ്ഷന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഴക്കാല സ്വദേശികളായ പ്രവീൺ കുമാർ, മുഹമ്മദ് ഷാഫി, നിസാം എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് പ്രതികളുടെ കാറിന് സൈഡ് നൽകിയില്ലെന്ന നിസ്സാര കാരണം പറഞ്ഞാണ് ഇവർ തർക്കമുണ്ടായത്.

തുടർന്ന് കാറിൽ നിന്നിറങ്ങിയ പ്രതികൾ ഇടിവള (Brass Knuckles) ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയും നിലത്തിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീൺ കുമാറിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടാവുകയും തലച്ചോറിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ  ചികിത്സയിലാണ്.

ഒപ്പം ആക്രമിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുൻവശത്തെ നാല് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിയത്.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് വളഞ്ഞുവീഴ്ത്തിയത്.

പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും, ഒളിവിലുളള മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി, സംഘടനാ സംവിധാനത്തിൽ വൻ അഴിച്ചു പണിയുമായി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ അഴിച്ചു പണിയുമായി യുഡിഎഫ് സർക്കാർ. നേരത്തെയുണ്ടായിരുന്ന മൂന്ന് അസോസിയേഷനുകൾക്ക് പകരം ഇനി മുതൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും പൊലീസിൽ ഔദ്യോഗികമായി പ്രവർത്തിക്കുക. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഇനി ഉണ്ടാകുക. ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കി.

പുതിയ ഭേദഗതി വന്നതോടെ സി.ആർ. ബിജു പ്രസിഡന്റും ആർ. പ്രശാന്ത് ജനറൽ സെക്രട്ടറിയുമായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ അംഗങ്ങളെ മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം. പുതിയ ക്രമീകരണമനുസരിച്ച് സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്ഐ, എഎസ്ഐ വരെയുള്ള ഉദ്യോഗസ്ഥർ കേരള പൊലീസ് അസോസിയേഷന്റെ ഭാഗമാകും.

എസ്‌ഐ മുതല്‍ നോണ്‍ ഐപിഎസ് എസ് പി വരെയുള്ളവർ പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനിലായിരിക്കും ഉൾപ്പെടുക.

നിലവിലുള്ള കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, മറ്റ് അവകാശങ്ങളും ബാധ്യതകളും എന്നിവയെല്ലാം നിയമാനുസൃത നടപടിക്രമം പാലിച്ച് കേരള പൊലീസ് അസോസിയേഷനിലേക്ക് 60 ശതമാനവും കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് 40 ശതമാനവും കൈമാറുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. 65 വയസ്സായിരുന്നു.

ചെയര്‍മാനായി രമേശന്‍ ചുമതലയേറ്റത് 1995ലാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ രമേശന്‍ പാലേരിയുടെ മുത്തച്ഛനായിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍ ഇദ്ദേഹത്തിന്റെ പിതാവും. 100 വര്‍ഷത്തിനിടയില്‍ 80 വര്‍ഷവും സൊസൈറ്റിയെ നയിക്കാനുള്ള ഭാഗ്യം ഇവരുടെ കുടുംബത്തിനുണ്ടായി. പിതാവിന്റെ വഴിയെ രമേശനും 32 വര്‍ഷം സൊസൈറ്റിയുടെ ചെയര്‍മാനായി.

ഫെബ്രുവരി 13-നാണ് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ സംഘം രജിസ്റ്റര്‍ചെയ്യുന്നത്. മൂലധനം 36 പൈസ. വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരായ 14 പേരായിരുന്നു പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങള്‍. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൂലിവേലക്കാരുടെ പരസ്പരസഹായസംഘമായി ചെറിയരൂപത്തില്‍ തുടക്കമിട്ട് ലോകത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ലേബര്‍ സൊസൈറ്റി എന്ന പദവിയിലേക്കുയര്‍ന്നു.