Home Blog Page 332

ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി,മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തി,പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം

കണ്ണൂർ. ജില്ലയില്‍ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

സ്‌കൂളിൽ മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തുന്നതും, ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി വന്നതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. ഈ കാര്യം പറഞ്ഞ് പ്രതികൾ നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ വിദ്യാർത്ഥി വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയുടെ മുകൾഭാഗത്ത് തുന്നലിടുകയും ചെയ്തു. സംഭവത്തിൽ ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. മേഖലയിൽ ജാഗ്രതാ സമിതികൾ സജീവമാണെങ്കിലും അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ റാഗിങ് ആവർത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ട്രാഫിക് നിയമലംഘനങ്ങൾക്ക് പൂട്ടിട്ട് ഗതാഗത വകുപ്പിൻ്റെ പുതിയ നടപടി

തിരുവനന്തപുരം.ട്രാഫിക് നിയമലംഘനങ്ങൾക്ക് പൂട്ടിട്ട് ഗതാഗത വകുപ്പിൻ്റെ പുതിയ നടപടി.24×7 നിരീക്ഷണം ഏർപ്പെടുത്താൻ ഗതാഗത വകുപ്പ്.ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന.കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും

അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ 24 മണിക്കൂറും ഏഴ് ദിവസവും തുടർച്ചയായ എൻഫോഴ്സ്മെന്റ് സംവിധാനം

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുൻഗണന

23 വർഷങ്ങൾ ,മുത്തങ്ങ കേസിൽ വിധി ജൂലൈ 31 ന്

വയനാട്.മുത്തങ്ങ കേസിൽ വിധി ജൂലൈ 31 ന് വാദം പൂർത്തിയായി. കൽപറ്റ സെഷൻസ് കോടതി വിധി പറയുന്നത് 23 വർഷങ്ങൾക്ക് ശേഷം. സംഭവം നടന്നത്. 2003 ഫെബ്രുവരി 19-ന്

കേസിൽ എം. ഗീതാനന്ദൻ അടക്കം 57 പ്രതികൾ വിചാരണക്കാലയളവിനിടെ 15 പ്രതികൾ മരിച്ചു. സിബിഐ അന്വേഷിച്ച കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിൽ നിന്ന് ഹൈക്കോടതി ഉത്തരവുപ്രകാരം കൽപറ്റയിലേക്ക് മാറ്റുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയത് 103 രേഖകളും 13 തൊണ്ടിമുതലുകളും

വിസ്തരിച്ചത് 47 സാക്ഷികളെ.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം

ഇന്നത്തെ(28-7-2026) സ്ത്രീശക്തി ലോട്ടറി ഫലം

ജി ശങ്കരപ്പിള്ളയുടെ പേരിൽ നാടക ഗവേഷണ പഠന കേന്ദ്രവും വെറ്റ്ലാൻ്റ് ലേണിംഗ് സെൻ്ററും സ്ഥാപിക്കും:
മന്ത്രി പിസി വിഷ്ണുനാഥ്

ശാസ്താംകോട്ട : നാടകാചാര്യൻ
ജി. ശങ്കരപ്പിള്ളയുടെ പേരിൽ നാടക പഠന  ഗവേഷണ കേന്ദ്രവും വെറ്റ്ലാൻ്റെ ലേണിംഗ് സെൻ്ററും  സ്ഥാപിക്കുമെന്ന് സാംസ്കാരിക ടൂറിസം  വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു.

കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മന്ത്രിക്കു പൂർവ്വ വിദ്യാർത്ഥി സംഘടനയും, കോളേജും ചേർന്ന് ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  റംസാർ സൈറ്റ് ആയതിനാൽ ശാസ്‌താംകോട്ട കോളേജിന്   വെറ്റ്ലാൻ്റ് ലേണിംഗ് സെൻ്റർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

  ചടങ്ങ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ രാജു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ (ഡോ.) കെ എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയായ സി ആർ മഹേഷ് എംഎൽഎ, കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ  എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആനുമോദിച്ചു.


കേരള സർവകലാശാല സെനറ്റ് അംഗം ഡോ. അജേഷ് എസ് ആർ, പിടിഎ വൈസ് പ്രസിഡണ്ട് പി ചന്ദ്രഹാസൻ, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. ആശാ രാധാകൃഷ്ണൻ, അലുംമ്നി അസോസിയഷൻ സെക്രട്ടറി ഡോ. പ്രീത ജി പ്രസാദ്, റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എൻ സുരേഷ് കുമാർ, ഓഫീസ് സൂപ്രണ്ട് ആർ ശ്രീജ, പൂർവ്വ വിദ്യാർത്ഥി സിജി ജയചന്ദ്രൻ,  കാസ് മുൻ പ്രസിഡൻറ് സി ആർ ജി നായർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
അലുംമിനി അസോസിയേഷൻ  പ്രസിഡണ്ട് കെ വി രാമാനുജൻ തമ്പി സ്വാഗതവും വൈസ് പ്രസിഡണ്ട്
ആർ ഗിരികുമാർ നന്ദിയും രേഖപ്പെടുത്തി.

എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി;ഹർജി തള്ളി സി എ റ്റി

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടിയിൽ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജി തള്ളി സി എ റ്റി. അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രെബ്യൂണൽ തള്ളിയത് അജിത് കുമാറിന് തിരിച്ചടിയായി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ച
ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി എടുത്തത്.

അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31ന് വിരമിക്കുമ്പോള്‍ അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ഡല്‍ഹി എകെജി ഭവനില്‍ പൊലീസ് സംഘം

ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമവുമായി ഡൽഹി പൊലീസ് എകെജി സെന്ററിലെത്തി. എന്നാൽ പൊലീസ് നടപടിയെ സിപിഎം നേതാക്കൾ ചോദ്യം ചെയ്തതോടെ സ്ഥലത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി.

രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിൽ മുൻകൂർ അനുമതിയില്ലാതെ പൊലീസിന് പ്രവേശിക്കാനാകില്ലെന്ന് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. നെയിം പ്ലേറ്റില്ലാതെയും യൂണിഫോം ധരിക്കാതെയുമാണ് പൊലീസ് എത്തിയതെന്നും ഇത് ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് വനിതാ പൊലീസുകാർ മടങ്ങിയെന്നാണ് വിവരം.

2021-ൽ ബംഗള ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. ഈ കേസ് ജൂലൈ 30-ന് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. സംഭവത്തിൽ കൂടുതൽ നിയമനടപടികൾക്കായി കാത്തിരിക്കുകയാണ്.

അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ മറ്റൊരു അധ്യാപിക കൂടി അറസ്റ്റില്‍

വടകര: പേരമ്പ്ര ബിആർസിയിലെ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. കുട്ടോത്ത് സ്വദേശിനിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30)യെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്.

നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയിലും കാവ്യയിലും നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് വടകര റൂറൽ എസ്.പി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്‌ഐടിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ആവശ്യക്കാരെ നേരിൽ കാണാതെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുടെ ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ലഹരി ശൃംഖലയുടെ വ്യാപ്തി എത്രത്തോളമാണെന്നും പൊലീസ് അന്വേഷണം തുടരുകയാണ്.

 പി.എസ്.സി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( കാറ്റഗറി നം. 211/2025 (ജനറല്‍), 213/2025 (ബൈട്രാന്‍സ്ഫര്‍), 214/2025(ബൈട്രാന്‍സ്ഫര്‍), 251/2025(എന്‍.സി.എ-വി), 252/2025(എന്‍.സി.എ-എം), 254/2025 (എന്‍.സി.എ-ഇ/ടി/ബി), 256/2025(എന്‍സിഎ-ഹിന്ദു നാടാര്‍) തസ്തികകളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളില്‍ രാവിലെ 5.30 മുതല്‍ കൊട്ടിയം ഡോണ്‍ബോസ്‌കോ കോളേജ് ഗ്രൗണ്ടില്‍ നടത്തും. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രമാണ പരിശോധന അന്നേ ദിവസം നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍, നിശ്ചിത മാതൃകയിലുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തതിനു ശേഷം ആയത് സഹിതം ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ആഫീസുമായി ബന്ധപ്പെടാം. ജനറല്‍, ബൈ-ട്രാന്‍സ്ഫര്‍, എന്‍. സി. എ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട പൊതു ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനറല്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കുന്നവേദിയില്‍ പങ്കെടുക്കുന്നതിനുള്ള (രണ്ട് കാറ്റഗറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള) പ്രവേശന ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 04742743624.

അഖിൽ മാരാർ ട്വന്റി 20 വിട്ടു

സംവിധായകനും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 വിട്ടു. സാബു എം ജേക്കബുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് അഖിൽ ട്വന്റി 20 വിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അഖിൽ മാരാർ.


പാർട്ടി വിട്ടതിന് പിന്നാലെ സാബു എം. ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖിൽ ഉന്നയിച്ചത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം സാബു എം.ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല. കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ‌ പറഞ്ഞു.