Home Blog Page 318

പിഎം ശ്രീ‌യിൽ നിന്നും പിന്മാറാനാകില്ലന്ന വാദം തെറ്റ് ; ലീഗ് എംപി അബ്ദുൾ വാഹാബിനും മറുപടി നൽകി കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാകില്ലെന്ന യുഡിഎഫ് സർക്കാരിന്റെ പ്രചരണംവും പൊളിയുന്നു. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടുകയോ ചെയ്യാത്ത സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മാത്രമാണ് പ്രശ്നമെന്ന് കേന്ദ്രം പറയുന്നു. മുസ്ലീം ലീ​ഗ് എംപി അബ്ദുൾ വാഹാബിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത്‌ ച‍ൗധ്‌രിയാണ് മറുപടി നൽകിയത്. കേരളം സ്കൂളുകളുടെ പട്ടിക ഇതുവരെ നൽകിയിട്ടില്ലെന്നും ജയന്ത് ചൗധരി വ്യക്തമാക്കി. കേരളത്തിൽ പിഎം ശ്രീ പദ്ധതിയുടെ പേരിൽ കോൺഗ്രസും യുഡിഎഫും നടത്തുന്ന നുണപ്രചരണം പൊളിക്കുന്നതാണ്‌ രാജ്യസഭയിൽ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള മറുപടി.

കേരളത്തിൽ എൽഡിഎഫ്‌ സർക്കാരാണ്‌ പിഎം ശ്രീ നടപ്പാക്കിയതെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നുണപ്രചരണവും പൊളിഞ്ഞിരുന്നു. സംസ്ഥാനത്ത്‌ പിഎം ശ്രീ പദ്ധതിയിൽ ഒറ്റ സ്‌കൂൾ പോലും തെരഞ്ഞെടുത്തിട്ടില്ലെന്ന്‌ ജെബിമേത്തർ എംപിയുടെ ചോദ്യത്തിന്‌ ജയന്ത്‌ ച‍ൗധ്‌രി മറുപടി നൽകി. 35 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 13,902 സ്‌കൂളുകളെ പിഎം സ്‌കൂളുകളായി തെരഞ്ഞെടുത്തിട്ടുണ്ട്‌. കേരളത്തിൽ ഒറ്റ സർക്കാർ സ്‌കൂളിനെ പോലും പിഎം ശ്രീ സ്‌കൂളായി തെരഞ്ഞെടുത്തിട്ടില്ല. പിഎം ശ്രീ സ്‌കൂളുകളായി തെരഞ്ഞെടുക്കപ്പെട്ട 47 സ്‌കൂളുകളും കേന്ദ്രസർക്കാരിന്‌ കീഴിലുള്ളവയാണെന്നും കേന്ദ്രസർക്കാർ കോൺഗ്രസ്‌ എംപിയെ അറിയിച്ചു.

നേപ്പാളിൽ വർഗീയ കലാപം, മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി ജില്ലകളിൽ സംഘർഷം,സാമൂഹിക ഐക്യം പാലിക്കാൻ ആഹ്വാനം

കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം വിവിധ ജില്ലകളിൽ കർഫ്യൂ ദീർഘിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സുൻസരി ജില്ലയിലെ ദേവ്ഗഞ്ച് പ്രദേശത്ത് മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെയും മതപരമായ കൊടികൾ സ്ഥാപിക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സുൻസരിയിലെ അക്രമങ്ങൾക്ക് പിന്നാലെ അയൽ ജില്ലയായ സിറാഹയിലെ ഗോൽബസാർ മാർക്കറ്റിലേക്കും സംഘർഷം പടർന്നു. ഇവിടെ ആൺകുട്ടിയും കൊല്ലപ്പെട്ടു. സുൻസരി, സിറാഹ, ധനുഷ, ബീർഗഞ്ച് തുടങ്ങി മധേഷ് എന്നിവിടങ്ങളിൽ അനിശ്ചിതകാല കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അഞ്ചിലധികം ആളുകൾ കൂട്ടംകൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതും തടഞ്ഞിട്ടുണ്ട്.

സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഉറപ്പുനൽകി.

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക്

കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങും. സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ മത്സ്യബന്ധന സീസണിനെ വരവേൽക്കുന്നത്.
കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണി, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി.
ഇന്ന് രാവിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപത്തേക്ക് മാറ്റും. രാത്രി 12 മണിക്ക് ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ പാലത്തിൽ സ്ഥാപിച്ചിരുന്ന ചങ്ങല മാറ്റി ബോട്ടുകൾ കടലിലേക്ക് യാത്രതിരിക്കും.
മത്സ്യബന്ധനത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഐസ് പ്ലാന്റുകളും മറൈൻ ഇന്ധന പമ്പുകളും പൂർണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾക്കാവശ്യമായ ഐസും ഇന്ധനവും വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. പുതിയ സീസൺ മികച്ച മത്സ്യലഭ്യതയും സാമ്പത്തിക നേട്ടവും സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല.

നീണ്ടകരയിൽ ബോട്ട് മറിഞ്ഞു, ഒരാൾ മരിച്ചു

കൊല്ലം നീണ്ടകരയിൽ ബോട്ട് മറിഞ്ഞു
പുലിമുട്ടിന് സമീപമാണ് അപകടം 

ശ്രീകൃഷ്‌ണ ഭഗവാൻ എന്ന ബോട്ടാണ് മറിഞ്ഞത്.ഒരാൾ മരിച്ചു.
രാജീവ് എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്.2 പേരെ കാണാനില്ല.

കാണാതായ രാധാകൃഷ്ണൻ മകൻ ഗൗതം എന്നിവർക്കായി തിരച്ചിൽ തുടരുന്നു
14 പേർ ബോട്ടിൻ ഉണ്ടായിരുന്നു


രാവിലെ 7 മണിയോടെയാണ് അപകടം

ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ യുഡിഎഫ് എന്ന് വ്യക്തമായി, ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ യുഡിഎഫ് എന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കളവാണെന്ന്, കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്കിയ മറുപടിയോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിഎംശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ലെന്ന്, കോണ്‍ഗ്രസ് എം പി യുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേന്ദ്രം ഫണ്ട് നിഷേധിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കണം. കേന്ദ്രഫണ്ടിനായി കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സംഘപരിവാറിന് അടിയറ വയ്ക്കണമെന്ന വാദം അംഗീകരിക്കാനാകില്ല.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല. പിഎംശ്രീ നടപ്പാക്കാനുള്ള ശ്രമത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ബി ജെ പിയുടെ ബി. ടീമാണ് കേരളത്തിലെ UDF എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.

പി. എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം കളവാണെന്ന്, കേന്ദ്ര സർക്കാർ രാജ്യസഭയിൽ നല്കിയ മറുപടിയോടെ വ്യക്തമായി. കേരളത്തിൽ പി.എം.ശ്രീയുമായി ബന്ധപ്പെട്ട് ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ലെന്ന്, കോൺഗ്രസ് എം പി യുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തിന് അനുവദിച്ചത് SSK ഫണ്ടാണ് എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. പി.എം.ശ്രീ നടപ്പാക്കാൻ UDF സർക്കാർ ഉയർത്തിയ ഒരു വാദം കൂടി ഇതോടെ പൊളിഞ്ഞിരിക്കുന്നു. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള നിയമപരമായ ബാധ്യത ഇല്ലാ എന്ന വസ്തുത കൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.

ഈ വസ്തുതകൾ മറച്ചു വച്ച് പി.എം.ശ്രീയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് നീക്കം ബി ജെ പി യെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമാണ്. ബി ജെ പി തെളിക്കുന്ന വഴിയേ സഞ്ചരിക്കുന്ന കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല. എന്നാൽ ലീഗും സംഘപരിവാർ അജണ്ടകളുടെ പ്രചാരകരായി മാറുന്നത് അപമാനകരമാണ്.

പി. എം. ശ്രീ നടപ്പാക്കുന്നത് കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് എന്നാണ് UDF കൺവീനർ പറയുന്നത്. കേന്ദ്രഫണ്ട് ഔദാര്യമല്ല,

അത് നിഷേധിച്ചാൽ നിയമ നടപടികൾ സ്വീകരിക്കണം. കേന്ദ്രഫണ്ടിനായി കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ സംഘ പരിവാറിന് അടിയറ വയ്ക്കണമെന്ന വാദം അംഗീകരിക്കാനാകില്ല.

കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ ഉള്ളടക്കത്തെ തകർക്കാനുള്ള നീക്കം അനുവദിക്കില്ല. പിഎംശ്രീ നടപ്പാക്കാനുള്ള ശ്രമത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കും

സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പി എം ശ്രീ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം.സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പി എം ശ്രീ നടപ്പാക്കാൻ സംസ്ഥാന സർക്കാർ.സിലബസിൽ കൈകടത്താൻ കേന്ദ്രത്തെ അനുവദിക്കരുത് എന്ന് യുഡിഎഫിൽ പൊതുവികാരം.265 സ്കൂളുകളിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കും.മറ്റു സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പി എം ശ്രീ സ്കൂളുകളിലും പഠിപ്പിക്കും

സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ കോടതിയെ സമീപിക്കാൻ സർക്കാർ.ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാകും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട്.അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഉപസമിതി റിപ്പോർട്ട് തയ്യാറാകും

കാലടി പാലത്തിന്റെ ശോചനീയാവസ്ഥ, സ്വകാര്യ ബസ് തൊഴിലാളികൾ പ്രഖ്യാപിച്ച അനിശ്ചിതകാല നിസ്സഹകരണ സമരം തുടരുന്നു

കാലടി പാലത്തിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ പ്രഖ്യാപിച്ച അനിശ്ചിതകാല നിസ്സഹകരണ സമരം തുടരുന്നു. പാലം ബഹിഷ്‌കരിച്ചാണ് പ്രതിഷേധം.
പ്രതിഷേധത്തിന്റെ ഭാഗമായി അങ്കമാലി ഭാഗത്ത് നിന്ന് എത്തുന്ന ബസുകൾ കാലടിയിലും പെരുമ്പാവൂർ ഭാഗത്ത് നിന്ന് എത്തുന്ന ബസുകൾ താണിപ്പുഴയിലും സർവീസ് അവസാനിപ്പിക്കുകയാണ്. പാലത്തിലൂടെയുള്ള സർവീസ് താൽക്കാലികമായി നിർത്തിവച്ചാണ് തൊഴിലാളികളുടെ പ്രതിഷേധം .

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് രാത്രികളിലായി പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. കാലടി എം.സി റോഡിൽ ഇപ്പോഴും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് ബസ് സർവീസുകളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.

ദിവസേന മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടി വരുന്നതിനാൽ സർവീസ് കൃത്യസമയത്ത് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പാലത്തിന്റെ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബസ് തൊഴിലാളികൾ അറിയിച്ചു.

ലേശം തിരക്കായിപ്പോയി, പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു

പാലക്കാട്.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു.
തിരുവേഗപ്പുറ നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനെ ആണ് പിടിയിലായത്.


പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുകയാണ് യാത്രക്കാർക്ഞ്ഞുകിടയിലൂടെ വരുന്ന സ്കൂട്ടർ കണ്ട് യാത്രക്കാർ ആകെ അമ്പരന്നു. പ്ലാറ്റ്ഫോമിന്റെ അറ്റത്തെത്തിയപ്പോൾ ചിലർ ഇത് ചോദ്യം ചെയ്തതോടെ അതേ പ്ലാറ്റ്ഫോമിലൂടെ തന്നെ സ്കൂട്ടർ എടുത്ത് മടങ്ങിപ്പോയി. ദൃശ്യങ്ങൾ പകർത്തി യാത്രക്കാർ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതോടേ യാണ് ആർ.പി.എഫ്. സംഭവമറിയുന്നത്. പിന്നാലെ പ്ലാറ്റ്ഫോമിലെ സിസിടിവികൾ പരിശോധിച്ചു. .ദൃശ്യങ്ങളിൽനിന്ന് സ്കൂട്ടറിൻ്റെ നമ്പർ ലഭ്യമായതോടെ ഉടമയെ തിരിച്ചറിഞ്ഞു. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനാണ് കക്ഷി. എന്നാൽ ആർപിഎഫ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ താൻ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സബ് രജിസ്റ്റാർ ഓഫീസിലേക്ക് വരുകയായിരുന്നുവെന്ന മറുപടി യാണ് കുഞ്ഞുമൊയ്തീൻ നൽകിയത്.
അനധികൃതമായി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചതുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. . ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്ലാറ്റ്‌ഫോമിലൂടെ വാഹനമോടിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂ ടിയാണിതെന്ന്
റെയിൽവേ സുരക്ഷാസേന അധികൃതർ അറി യിച്ചു.കുഞ്ഞുമൊയ്തീന് ജാമ്യം നൽകി വിട്ടയച്ചെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലത്ത്  യുവാവിനെ സഹോദരങ്ങൾ ചേർന്ന് കുത്തി കൊന്നു

കൊല്ലം :കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. പാൽ കുളങ്ങര സ്വദേശി ആനപ്പാപ്പാനായ രാജു എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ആയിരുന്നു സംഭവം. കടവൂർ സ്വദേശികളും സഹോദരങ്ങളുമായ സാം,മഹേഷ് എന്നിവർ ചേർന്ന് കുത്തി കൊല്ലുകയായിരുന്നു. ഇതിൽ ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്.

സർക്കാർ ഓഫീസുകളിലേക്കുള്ള അപേക്ഷ: ചുവപ്പോ പച്ചയോ മഷി ഉപയോഗിക്കരുതെന്നത് വെറും തെറ്റിദ്ധാരണ

തൃശൂർ: സർക്കാർ ഓഫീസുകളിലേക്ക് അപേക്ഷ എഴുതുമ്പോഴോ ഒപ്പിടുമ്പോഴോ ചുവപ്പോ പച്ചയോ നിറത്തിലുള്ള മഷി ഉപയോഗിക്കാൻ പാടില്ലെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ വ്യാപകമാണ്. എന്നാൽ ഇതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
സർക്കാർ ഓഫീസുകളിലേക്ക് നൽകുന്ന അപേക്ഷകളും ഒപ്പുകളും ഏത് നിറത്തിലുള്ള മഷിയിലും തയ്യാറാക്കാമെന്നും മഷിയുടെ നിറം സംബന്ധിച്ച് പ്രത്യേക നിയമമോ ചട്ടമോ നിലവിലില്ലെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അറിയിച്ചു.
മാള സ്വദേശിയായ ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപ്പീൽ അപേക്ഷയ്ക്ക് മറുപടിയായാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എം. രാധ ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ ഓഫീസുകളിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളും ഒപ്പുകളും ഏത് നിറത്തിലുള്ള മഷിയിലായിരിക്കണമെന്ന് നിർദേശിക്കുന്ന നിയമമോ ചട്ടമോ ഉണ്ടോയെന്നും, ഉണ്ടെങ്കിൽ അതിന്റെ രേഖകൾ ലഭ്യമാക്കണമെന്നുമായിരുന്നു അപേക്ഷയിലെ ആവശ്യം.
ഇതിന് നൽകിയ മറുപടിയിൽ, അത്തരത്തിൽ യാതൊരു ചട്ടവും നിലവിലില്ലെന്നും പേനയിലെ മഷിയുടെ നിറത്തിന്റെ കാര്യത്തിൽ സാധാരണക്കാരും വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുപോലെയാണെന്നും വ്യക്തമാക്കുന്നു.