Home News Local കടപുഴ പഴയ ബസ്റ്റാന്‍ഡിന് സമീപം പാര്‍സല്‍വാന്‍ ലോട്ടറിക്കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു

കടപുഴ പഴയ ബസ്റ്റാന്‍ഡിന് സമീപം പാര്‍സല്‍വാന്‍ ലോട്ടറിക്കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു

Advertisement

ശാസ്താംകോട്ട. കടപുഴ പഴയ ബസ്റ്റാന്‍ഡിന് സമീപം പാര്‍സല്‍വാന്‍ ലോട്ടറിക്കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവറായ യുവാവ് മരിച്ചു. ലോട്ടറിക്കച്ചവടക്കാരന് പരുക്കേറ്റു. തശൂര്‍ തട്ടുങ്കല്‍ കൂളിമുറ്റം കാഞ്ഞിരപ്പറമ്പില്‍ ജമീലയുടെ മകന്‍ അന്‍സില്‍(22)ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കടയുടെ ഭാഗമായ കമ്പി ശരീരത്തില്‍ തുളച്ചു കയറിയാണ് മരണം. പരുക്കേറ്റ ലോട്ടറി കച്ചവടക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട്ടെ പാര്‍സല്‍ സര്‍വീസിന്റെ വാഹനമാണ് അപകടപ്പെട്ടത്.

Advertisement