കുന്നത്തൂർ:തൂമ്പിൻപുറം ചരുവിള പുത്തൻ വീട്ടിൽ (സായി ഭവനം) ശശിധരൻ്റെയും പ്രസന്നയുടെയും മകൾ സ്വാതി പ്രിയ (24) അന്തരിച്ചു.സഹോദരൻ:സായി.
തഴവ എവിഎച്ച് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
തഴവ. എ വി എച്ച് എസ് സ്കൂൾ ജംഗ്ഷനിൽ സി ആർ മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ സുജ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദ്രജിത്ത്,നിസ തൈക്കൂട്ടത്തിൽ ഗ്രാമപഞ്ചായത്ത് അംഗം വിപിൻ, ബിന്ദു, തൊടിയൂർ ഗ്രാമപഞ്ചായത്ത്അംഗം ഹസീന,ബിജു വ്യാപാര വ്യവസായി പ്രതിനിധികളായ സമദ്, ബഷീർ കരാറുകാരനായ സലീം അവരു സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു . ജി എസ് ടി ഉൾപ്പെടെ 10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.
ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് അവധി. കണ്ണൂർ ജില്ലയിലെ മൂന്ന് താലൂക്കുകൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് നാലിന് സമ്പൂർണ അവധിയായിരിക്കും.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്സി പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇവ നിശ്ചിത സമയത്തുതന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ആഗസ്റ്റ് 4, 5, 6, 10 തീയതികളിലെ എല്ലാ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പി എസ് സി നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. ആഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ ദിവസങ്ങളിലെ എല്ലാ ഓൺലൈൻ, ഒ എം ആർ പരീക്ഷകളും പൂർണ്ണമായും മാറ്റിവെച്ചെന്ന് പി എസ് സി അറിയിത്തു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലകളിലെ കളക്ടർമാർ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലുക്കുകൾക്കും അവധിയായിരിക്കും. ഇതിനൊപ്പം തന്നെ ഇടുക്കി, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
നാളെയും അതിശക്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍
കൊല്ലം: എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ തണ്ടര്‍’ പരിശോധനയില്‍ മെത്താംഫെറ്റാമിന്‍ കൈവശം വച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര, മാമൂട് സ്വദേശി അനസ് മന്‍സിലില്‍ ആഷിക് എന്ന തല്‍ഹത്ത് (24) ആണ് പിടിയിലായത്.
കൊല്ലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് 3.45-ഓടെ കിളികൊല്ലൂര്‍ കരിക്കോടുള്ള റെസിഡന്‍സിയുടെ രണ്ടാം നിലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്ന് 3.058 ഗ്രാം മെത്താംഫെറ്റാമിന്‍ പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, ഷെഫീക്ക്, ബി. അഖില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എസ്. സൂരജ്, സാലിം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീജ കുമാരി, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ കൊല്ലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അർധരാത്രിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെ പൊതുവേദി; തിരുവനന്തപുരത്ത് വനിതകൾക്കായി പ്രത്യേക നൈറ്റ് സ്ട്രീറ്റ്
തിരുവനന്തപുരം: സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ അർധരാത്രിയിലും സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാനും ആഘോഷിക്കാനും അവസരമൊരുക്കി വനിതാ ശിശുവികസന വകുപ്പ് ‘സ്വാതന്ത്ര്യ പ്രഖ്യാപന’ പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14-ന് രാത്രി 10 മുതൽ 15-ന് പുലർച്ചെ 1 മണിവരെ തിരുവനന്തപുരം ഓവർബ്രിഡ്ജ് മുതൽ പി.എം.ജി വരെ റോഡ് സ്ത്രീകൾക്ക് മാത്രമായി തുറന്നുകൊടുക്കും.
ഈ സമയത്ത് വാഹനഗതാഗതം പൂർണമായി നിയന്ത്രിക്കും. പരിപാടി നടക്കുന്ന മേഖലയിലേക്ക് പുരുഷന്മാർക്ക് പ്രവേശനമുണ്ടാകില്ല. സ്ത്രീകൾക്ക് അർധരാത്രിയിൽ നടക്കാനും നൃത്തം ചെയ്യാനും പാടാനും കളിക്കാനും ഭക്ഷണം ആസ്വദിക്കാനും സാധനങ്ങൾ വാങ്ങാനും പൊതുഇടം സ്വതന്ത്രമായി ഉപയോഗിക്കാനുമുള്ള അവസരമാണ് പരിപാടിയിലൂടെ ഒരുക്കുന്നത്.
പരിപാടിയുടെ നിയന്ത്രണം, സുരക്ഷ, വിവിധ സ്റ്റാളുകളുടെ നടത്തിപ്പ് എന്നിവയും സ്ത്രീകൾ തന്നെയായിരിക്കും നിർവഹിക്കുക. ഔദ്യോഗിക ഉദ്ഘാടനമോ പ്രസംഗങ്ങളോ ഉണ്ടായിരിക്കില്ല. പ്രത്യേക വസ്ത്രധാരണരീതിയോ ക്ഷണക്കത്തോ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
സംഗീതജ്ഞർ, നർത്തകർ, കവികൾ, കൊമേഡിയൻമാർ, നാടകസംഘങ്ങൾ, ട്രൂപ്പുകൾ തുടങ്ങിയ കലാപ്രവർത്തകർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടികൾ അവതരിപ്പിക്കാം. സ്റ്റാളുകൾ ഒരുക്കാൻ താൽപര്യമുള്ള വനിതാ സംരംഭകരും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: 7907112181, dirwcdkerala@gmail.com.
പ്രകൃതിക്കും മനുഷ്യനും അനുയോജ്യമായ നിർമ്മാണ രീതിയാണ് ഇന്ന് രാജ്യത്തിനും വളർന്നുവരുന്ന തലമുറയ്ക്കും ആവശ്യം”: പത്മശ്രീ ഡോക്ടർ ശങ്കർ
ഓച്ചിറ :പ്രകൃതിക്കും മനുഷ്യനും അനുയോജ്യമായ നിർമ്മാണ രീതിയാണ് ഇന്ന് രാജ്യത്തിനും വളർന്നുവരുന്ന തലമുറയ്ക്കും ആവശ്യമെന്ന് പത്മശ്രീ ഡോക്ടർ ശങ്കർ പറഞ്ഞു.
ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ നേതൃത്വത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കുടംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു പത്മശ്രീ ആർക്കിടെക്ട് ഡോക്ടർ ജി ശങ്കർ. രാജ്യം നേരിടുന്ന പ്രതിസന്ധികളെ ഒന്നിച്ചു നിന്നാൽ നിർമ്മാണ മേഖലക്ക് അതിജീവിക്കാൻ സാധിക്കും.
കേരളത്തിന്റെ കൂട്ടായ്മ മാതൃകാപരമാണ് .

മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാകുമാരി, എൻ സൈൻ കബീർ, വാർഡ് മെമ്പർ അയ്യാണിക്കൽ മജീദ്, ബിനു പായിക്കുഴി,സുരേഷ് പാലക്കോട്, അൻസർ ബെസ്റ്റ് ബിൽഡേഴ്‌സ്, റെജി എസ് തഴവ, കമ്പനി പ്രതിനിധികളായ ജസ്ബീർ മുഹമ്മദ് (somany), ക്രിസ് രാജ് (Rak) തുടങ്ങിയവർ സംസാരിച്ചു.
വിബി-ജി റാം-ജി പദ്ധതി:സോഷ്യൽ ആഡിറ്റ് പോരായ്മകൾ യഥാസമയം പരിഹരിക്കണമെന്ന് ഓംബുഡ്‌സ്മാൻ
കുന്നത്തൂർ:വിബി-ജി റാം-ജി തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ആഡിറ്റിൽ കണ്ടെത്തുന്ന പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ലഭ്യതയിൽ കുറവു വരാൻ സാധ്യതയുണ്ടെന്നും അതിനാൽ പോരായ്മകൾ യഥാസമയം പരിഹരിക്കണമെന്നും വിബി-ജി റാം-ജി ഓംബുഡ്‌സ്മാൻ ജി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ
തൊഴിലുറപ്പ് പദ്ധതി
സോഷ്യൽ ആഡിറ്റ് പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ഓംബുഡ്സ്മാൻ.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രഞ്ജിത് ഉദ്ഘാടനം ചെയ്തു.രാമാനുജൻ തമ്പി അധ്യക്ഷത വഹിച്ചു.സോഷ്യൽ ആഡിറ്റ് ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.ആർ ഗായത്രി റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.റ്റി അനുപമ,ബ്ലോക്ക് വൈസ് പ്രസിഡൻറ് ബി.ശിവശങ്കരപ്പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.രജനി,സ്ഥിരം സമിതി അധ്യക്ഷരായ റ്റി.എ സുരേഷ് കുമാർ,ലിഷ,വിബി -ജി റാം ജി ഉദ്യോഗസ്ഥരായ ഗോപിക,സനൽ കാർത്തികേയൻ എന്നിവർ സംസാരിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.
സംരംഭകത്വപരിശീലന സെമിനാർ നടത്തി
ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിയൻ രജത ജൂബിലി ഹാളിൽ വച്ച് നടന്ന സെമിനാർ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ വി.ആർ.കെ.ബാബു അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
നായർ സർവീസ് സൊസൈറ്റി കരയോഗംരജിസ്ട്രാറും സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി കൂടിയായ വി.വി.ശശിധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതം ആശംസിച്ചു. കൊട്ടാരക്കര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കായിപരിശീലനസെമിനാർക്ലാസ്സ് നയിച്ചു. സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആവശ്യമായ അവബോധവും ബന്ധപ്പെട്ട ബാങ്ക് വായ്പ വിവരങ്ങളെ കുറിച്ചും ഫെഡറൽ
അസോസിയേറ്റ് വൈസ് പ്രസിഡന്റ്
റീജിയണൽ ബിസിനസ് സപ്പോർട്ട് സെന്റർ ഹെഡ് രാഹുൽ കൃഷ്ണൻ. ആർ സംസാരിച്ചു. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി ആശംസ പ്രസംഗം നടത്തി. യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻ പിള്ള കൃതജ്ഞത പറഞ്ഞു.
ചടങ്ങിൽ വനിതാ യൂണിയൻ അംഗങ്ങൾ, എം.എസ്.എസ്.എസ് മേഖല കോർഡിനേറ്റേഴ്സ് വിവിധ സ്വയം സഹായ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
മാന്‍കൊമ്പ് കടത്താന്‍ ശ്രമം! മെട്രോ സ്കാനിങ്ങിൽ കള്ളം പൊളിഞ്ഞു, ജോജു ജോർജിന്റെ സിനിമ സംഘത്തിലെ ലൈറ്റ് ബോയ് പിടിയില്‍
അതിരപ്പിള്ളി വനത്തില്‍ നിന്ന് ലഭിച്ച മാന്‍കൊമ്പ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സിനിമ ഷൂട്ടിങ് സംഘത്തിലെ ലൈറ്റ് ബോയ് പിടിയില്‍. മഹാരാഷ്ട്ര് സ്വദേശി താനാജിയാണ് മെട്രോ സ്‌റ്റേഷനിലെ പരിശോധനയില്‍ കുടുങ്ങിയത്. ജോജു ജോര്‍ജ് നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ വനത്തില്‍ നിന്ന് ലഭിച്ച മാന്‍കൊമ്പാണ് കടത്താന്‍ ശ്രമിച്ചത്.
ജോജു ജോര്‍ജ് നായകനായ സിനിമയുടെ ചിത്രീകരണം ഏതാനും ദിവസം മുന്‍പാണ് അതിരപ്പിള്ളി വനമേഖലയില്‍ നടന്നത്. ഷൂട്ടിങ് സംഘത്തിലെ ലൈറ്റ് ബോയ് ആയിരുന്നു മഹാരാഷ്ട്ര സ്വദേശി താനാജി നാരായണ്‍. ഇവിടെ നിന്ന ലഭിച്ച മാന്‍ കൊമ്പ് അതീവ രഹസ്യമായി താനാജി ബാഗിലൊളിപ്പിച്ചു. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കളമശേരിയിലെ മുറിയിലേക്കും കൊണ്ടുപോയി. ആരു അറിയാതെ അതീവ രഹസ്യമായിട്ടായിരുന്നു താനാജിയുടെ നീക്കം. പതുക്കെ കൊമ്പ് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം.
മഹാരാഷ്ട്രയിലേക്ക് ടിക്കറ്റെടുത്ത താനാജി കൊമ്പുമായി റെയില്‍വെ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് കുടുങ്ങിയത്. ആലുവ റെയില്‍വെ സ്റ്റേഷനിലേക്ക് പോകാനായി കളമശേരിയിലെ മെട്രോ സ്‌റ്റേഷനിലെത്തിയതാണ് താനാജി. ഇവിടെ ബാഗുകള്‍ സ്‌കാനറില്‍ പരിശോധിച്ചപ്പോളാണ് മരകൊമ്പ് പോലെ എന്തോ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നി പുറത്തെടുത്ത് പരിശോധിച്ചപ്പോളാണ് കൊമ്പാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ പൊലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു. മേക്കപ്പാല ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് ഇത് മാന്‍കൊമ്പാണെന്ന് ഉറപ്പിക്കുന്നതും താനാജിയെ കസ്റ്റഡിയിലെടുക്കുന്നതും.
കൊമ്പ്് വനത്തില്‍ നിന്ന് ലഭിച്ചതാണെന്ന് താനാജി മൊഴി നല്‍കി. വീട്ടില്‍ അലങ്കാരമായി വെയ്ക്കാനാണ് കൊമ്പ് കൊണ്ടുപോയതെന്നാണ് മൊഴി. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊമ്പ് വില്‍പനയ്ക്ക് കൊണ്ടുപോയതാണെന്നും സംശയിക്കുന്നു. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ മാനിന്റെ കൊമ്പ് കൊഴിഞ്ഞുവീണതാണെന്ന് ഉറപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.



































