Home Blog Page 252

ചവറയില്‍ രണ്ട് കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചവറ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കോടിയിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചവറ വെറ്റമുക്കിന് സമീപം ഡാൻസാഫ് സംഘവും ചവറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തിക്കൊണ്ട് വരികയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ ചവറ കൊട്ടുകാട് തെക്കടത്ത് വീട്ടിൽ നൗഷാദ്(39) നെ ചവറ പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്.


കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചവറ വെറ്റമുക്കിന് സമീപം പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ആലപ്പുഴ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറി പരിശോധിച്ചത്. ലോറിയിൽ ഒളിപ്പിച്ച നിലയിൽ 163 ചാക്കുകളിലായി നിരോധിത പുകയില ഉൽപ്പന്നമായ ‘ശംഭു’ കണ്ടെത്തുകയായിരുന്നു. പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് ഏകദേശം 23472000/- രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ചോദ്യം ചെയ്യലിൽ, ആറ്റിങ്ങൽ സ്വദേശിയായ ഒരാൾക്ക് വേണ്ടി ഡൽഹിയിൽ നിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്നതെന്ന് ഇയാൾ പോലീസ് സംഘത്തോട് പറഞ്ഞു.

സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്. കരുനാഗപ്പള്ളി എ.സി.പി വിനോദ് കുമാർ ആർ ന്റെ മേൽനോട്ടത്തിലും ചവറ പോലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലും എസ്.ഐ മാരായ ഷമീർ, ജയകുമാർ, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘവും എസ്.ഐ മാരായ ഗോപകുമാർ, കണ്ണൻ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കടത്തും വിൽപ്പനയും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസ് നിലനില്‍ക്കില്ലെന്നും മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, എന്നാല്‍ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ പ്രതികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ചോറ്റാനിക്കര കോടതി പ്രതികള്‍ നേരുട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാറന്റ് പുറപ്പെടുവിച്ചത്.
ഈ മാസം ആറാം തീയതിയും പത്താംതീയതിയും കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പ്രതികളായ ആന്റോ സഹോദരന്മാര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പ്രതികള്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.
വയനാട്ടില്‍ നിന്ന് അനധികൃതമായി മുറിച്ചു കടത്തിയ മരം, വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കരിമുകളിലുള്ള ടിംബര്‍ കമ്പനിക്ക് വിറ്റു എന്നതാണ് കേസ്. വിശ്വാസവഞ്ചന കാണിച്ച് മരം വില്‍പ്പന നടത്തിയെന്നും തന്നെ കബളിപ്പിച്ചെന്നും കാട്ടി കമ്പനി ഉടമയാണ് പൊലീസില്‍ പരാതി നല്‍കിയത്. മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ല എന് പ്രതികളുടെ വാദം തള്ളിയ ഹൈക്കോടതി, പ്രാഥമിക കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒഴിവുകൾ; അപ്രന്റീസ്, മെഡിക്കൽ ഓഫീസർ നിയമനങ്ങളും

വിവിധ പൊതുമേഖലാ ബാങ്കുകളിലെ ജൂനിയർ അസോസിയേറ്റ്, ലോക്കൽ ബാങ്ക് ഓഫീസർ, മാനേജർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിലാണ് അവസരം. ബിരുദധാരികൾക്കാണ് അപേക്ഷിക്കാനാവുക.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ (ഐ.ഒ.സി.എൽ) അപ്രന്റിസ്ഷിപ്പിനും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നോർത്തേൺ റീജണിലെ മാർക്കറ്റിങ് ഡിവിഷനിലാണ് അവസരം. പ്ലസ്ടു/ ഐ.ടി.ഐ./ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സായുധ പോലീസ് സേനകളിലെ മെഡിക്കൽ ഓഫീസർ തെരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന വിജ്ഞാപനം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

അത് ആകാശച്ചുഴിയല്ല, വ്യോമയാനമേഖലയെ ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവ്. പൈലറ്റ് മാരിജുവാന ഉപയോഗിച്ചിരുന്നുവെന്നാണ് തെളിഞ്ഞത്. ആദ്യ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു.

വിമാനം ആകാശച്ചുഴിയില്‍ വീണോയെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് അന്വേഷണ ഏജന്‍സി ബിഇഎയും എയര്‍ബസ് ടീമും എഎഐബിയെ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.

എയര്‍ ഇന്ത്യ AI2379 വിമാനം ഈ മാസം നാലാം തീയതിയാണ് യാത്രയ്ക്കിടെ 300 അടി താഴ്ചയിലേക്ക് പതിച്ചത്. വിമാനം പെട്ടെന്ന് താഴ്ന്നതിനെത്തുടര്‍ന്ന് 20 ഓളം യാത്രക്കാര്‍ക്കും രണ്ട് ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. വിമാനജീവനക്കാര്‍ക്ക് നട്ടെല്ലിനും കഴുത്തിനുമാണ് പരിക്കേറ്റത്. വിമാനത്തില്‍ മൂന്ന് പിഞ്ചുകുട്ടികള്‍ അടക്കം 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

തുടക്കത്തില്‍ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് അപകട കാരണമെന്നായിരുന്നു ആദ്യം എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ആകാശച്ചുഴിക്ക് പകരം യാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് പിന്നീട് മറ്റൊരു പ്രസ്താവനയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കിയത്. വിമാനത്തിന്റെ ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് അഭിപ്രായപ്പെട്ടത്.

ഈ പച്ചക്കറി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം

ദിവസവും തക്കാളി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനം. ദിവസവും പച്ച തക്കാളി കഴിച്ചവരിൽ, നിയന്ത്രണ വിഭാഗത്തെ അപേക്ഷിച്ച് ഹെപ്പാറ്റിക് സ്റ്റീറ്റോസിസിൽ (കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) കൂടുതൽ കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തി.

Also Read: കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

കരളിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ലിവർ ഡിസീസ്.
മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ലിവർ ഡിസീസ് (MASLD) എന്നത് കരൾ സംബന്ധമായ വിവിധ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. ഇതിന്റെ പ്രധാന സവിശേഷത ‘ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്’ (hepatic steatosis) ആണ്. അതായത് കരളിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ. MASLD ഉള്ളവർക്ക് തക്കാളി കഴിക്കുന്നത് പ്രയോജനകരമാണോ എന്ന് ‘ന്യൂട്രിയന്റ്സ്’ (Nutrients) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പരിശോധിച്ചു.

MASLD ബാധിച്ച 79 മുതിർന്നവരെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്

മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലെ വിഭവമായ തക്കാളി, കരൾ സ്റ്റീറ്റോസിസിനെ (കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) എങ്ങനെ കുറയ്ക്കുമെന്ന് ​ഗവേഷകർ പരിശോധിച്ചു. MASLD ബാധിച്ച 79 മുതിർന്നവരെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്.

ഗവേഷകർ പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു

ഗവേഷകർ പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പ് തക്കാളി അടങ്ങിയിട്ടില്ലാത്ത ഒരു പ്രത്യേക ഭക്ഷണക്രമം പിന്തുടർന്നു. മറ്റേ ഗ്രൂപ്പ് ദിവസവും 200 ഗ്രാം പച്ച തക്കാളിയും 50 ഗ്രാം തക്കാളി സോസും കഴിച്ചു. ശരീരഘടന, ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് (കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ), കരളിന്റെ കാഠിന്യം, കൊളസ്ട്രോൾ അളവ് എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ സൂചകങ്ങൾ ഗവേഷകർ വിലയിരുത്തി.

തക്കാളി കഴിക്കുന്നത് കരൾ-കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു

ശരീരഭാരം, മൊത്തത്തിലുള്ള കൊഴുപ്പ്, വയറിലെ കൊഴുപ്പ് എന്നിവയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ, തക്കാളി കഴിക്കുന്നത് കരൾ-കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് തങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു.

ദിവസവും ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് കൊഴുപ്പിന്റെ അളവ് കുറയ്ക്കും

മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയറ്റോട്ടിക് ലിവർ ഡിസീസ് (MASLD) ഉള്ളവരിൽ, ദിവസവും ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും കരൾ സംബന്ധമായ കൊഴുപ്പിന്റെ അളവ് (fat markers) കുറയ്ക്കാനും സഹായിക്കുമെന്ന് സമീപകാല ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു.

തക്കാളി കഴിക്കുന്നത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് കുറയ്ക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു

ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി, കരൾ കലകളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും തക്കാളി കഴിക്കുന്നത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് (ഫാറ്റി ലിവർ) കുറയ്ക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

അന്വേഷണ രംഗത്തെ വീഴ്ചകൾക്ക് പിന്നാലെ പൊലീസില്‍ പുതിയ തീരുമാനം, ക്രൈംബ്രാഞ്ചിലേക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും ഇനി പരീക്ഷവഴി നിയമനം

തിരുവനന്തപുരം. ക്രൈംബ്രാഞ്ചിലേക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും ഇനി യോഗ്യത പരീക്ഷ വഴി പൊലീസുകാരെ തിരഞ്ഞെടുക്കും. അന്വേഷണ രംഗത്തെ വീഴ്ചകൾക്ക് പിന്നാലെയാണ് പുതിയ തീരുമാനം. ക്രിമിനൽ നിയമം, ഫൊറൻസിക്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ലക്ഷ്യം. മറ്റന്നാള് നടക്കുന്ന എഴുത്തു പരീക്ഷയില് സംസ്ഥാനത്ത് 3000 അധികം പൊലീസുകാർ പങ്കെടുക്കും.

ക്രൈംബ്രാഞ്ചിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും ഇനി നിയമനം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില് മാത്രമായിരിക്കും. നേരത്തെ പൊലീസ് സേനയിൽ നിന്ന് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ചിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം വരുത്തുന്നത്.

ബിഎൻഎസ്എസ്, ബിഎസ്എ, ബിഎൻഎസ്, പ്രത്യേക നിയമങ്ങള്, പൊലീസ് സ്റ്റാൻഡിങ് ഓർഡറുകള് തുടങ്ങിയവയിലും ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരിക്കണം. സിപിഒ, സീനിയർ സിപിഒ, എഎസ്ഐ, എസ്ഐ, റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് മറ്റന്നാള്‍ യോഗ്യതാ പരീക്ഷ.

മുത്തങ്ങയിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി

വയനാട്. മുത്തങ്ങയിൽ വീണ്ടും വൻ ലഹരിവേട്ട. 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീലും കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാനയുമാണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു സെറ്റ്‌ലാനയും മുഹമ്മദ് റസീലും. വയനാട് എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കാത്ത് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ പോലീസ് സംഘം ഉണ്ടായിരുന്നു. വിശദമായ പരിശോധനയിൽ പിടികൂടിയത് 41ഗ്രാം എം ഡി എം എ. റസീലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും കാറിൽ നിന്ന് കണ്ടെത്തി.

സുൽത്താൻ ബത്തേരി പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ലഹരി ഉപയോഗിക്കാറുണ്ടെന്നും ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടിയ അളവിൽ mdma കൊണ്ടുവന്നത് വില്പനയ്ക്കാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ചടക്കമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

നെടുമ്പാശ്ശേരി: ഹൈദരാബാദ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്. ചെങ്ങന്നൂർ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.

Also Read: ‘എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു, എൻഎസ്എസ് തൽപര ക​ക്ഷികളുടെ കയ്യിൽ’: വിമർശനവുമായി ​ഗണേഷ് കുമാർ

ദുബൈയിൽ നിന്ന് കണക്ഷൻ വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നതിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സനീഷ് ബാബുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോയി.

പെരിങ്ങാല നന്ദനം വീട്ടിൽ രവീന്ദ്രന്റെയും ശാന്തമ്മയുടെയും മകനാണ് സനീഷ് ബാബു. ഭാര്യ: രൂപ. മകൾ: ദേവനന്ദ.

ഫോണെവിടെ.., റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂര്‍ .തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.. ആഭ്യന്തര മന്ത്രിക്കെതിരെ എഫ് ബി പോസ്റ്റ്‌ ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പോലീസ് അർജുൻ ആയെങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്…

ആഭ്യന്തര മന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ റിമാന്റിൽ കഴിയുന്ന അർജുൻ ആയങ്കിയെ അഞ്ചു ദിവസത്തേക്കാണ് കണ്ണൂർ സൈബർ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ ആയെങ്കിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ദേഹ പരിശോധന സമയത്ത് പോലിസ് കസ്റ്റഡിയിൽ എടുത്തതാണെന്നും വ്യാജ തെളിവ് ഉണ്ടാക്കാനാണു ശ്രമമമെന്നും പ്രതിഭാഗം വാദിച്ചു.

മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു മൊബൈൽ ഫോൺ കൈയിൽ വെച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനാണ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് തലശ്ശേരി സി ജെ എം കോടതി മൂന്നു ദിവസത്തേക്ക് അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. എല്ലാം ചെയ്തത് താനാണെന്നായിരുന്നു അർജുൻ ആയെങ്കിയുടെ പ്രതികരണം

കീഴടങ്ങാൻ വേണ്ടി നിയമ സഹായം തേടാൻ വന്നപ്പോളാണ് തന്റെ വീട്ടിൽ നിന്നും അർജുനെ പിടികൂടിയതെന്നു അഭിഭാഷകയായ ഡെലീറ്റാ ടൈറ്റസ് പറഞ്ഞു

അർജുൻ ആയെങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. അർജുനെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടിയും പോലീസ് തുടങ്ങിയിട്ടുണ്ട്..

‘എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു, എൻഎസ്എസ് തൽപര ക​ക്ഷികളുടെ കയ്യിൽ’: വിമർശനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം.

Also Read: ന്യൂഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ആലപ്പുഴ സ്വദേശിയായ വയോധികൻ ചികിത്സയിൽ; ബന്ധുക്കളെ തിരയുന്നു

എൻഎസ്എസിന്‍റെ എല്ലാ താലൂക്ക് യൂണിയന്‍റെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ട്. തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ വിമർശനം.