Home Blog Page 253

അന്വേഷണ രംഗത്തെ വീഴ്ചകൾക്ക് പിന്നാലെ പൊലീസില്‍ പുതിയ തീരുമാനം, ക്രൈംബ്രാഞ്ചിലേക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും ഇനി പരീക്ഷവഴി നിയമനം

തിരുവനന്തപുരം. ക്രൈംബ്രാഞ്ചിലേക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കും ഇനി യോഗ്യത പരീക്ഷ വഴി പൊലീസുകാരെ തിരഞ്ഞെടുക്കും. അന്വേഷണ രംഗത്തെ വീഴ്ചകൾക്ക് പിന്നാലെയാണ് പുതിയ തീരുമാനം. ക്രിമിനൽ നിയമം, ഫൊറൻസിക്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ലക്ഷ്യം. മറ്റന്നാള് നടക്കുന്ന എഴുത്തു പരീക്ഷയില് സംസ്ഥാനത്ത് 3000 അധികം പൊലീസുകാർ പങ്കെടുക്കും.

ക്രൈംബ്രാഞ്ചിലും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും ഇനി നിയമനം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില് മാത്രമായിരിക്കും. നേരത്തെ പൊലീസ് സേനയിൽ നിന്ന് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ചിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടപടികളിൽ മാറ്റം വരുത്തുന്നത്.

ബിഎൻഎസ്എസ്, ബിഎസ്എ, ബിഎൻഎസ്, പ്രത്യേക നിയമങ്ങള്, പൊലീസ് സ്റ്റാൻഡിങ് ഓർഡറുകള് തുടങ്ങിയവയിലും ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരിക്കണം. സിപിഒ, സീനിയർ സിപിഒ, എഎസ്ഐ, എസ്ഐ, റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് മറ്റന്നാള്‍ യോഗ്യതാ പരീക്ഷ.

മുത്തങ്ങയിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി

വയനാട്. മുത്തങ്ങയിൽ വീണ്ടും വൻ ലഹരിവേട്ട. 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീലും കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാനയുമാണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു സെറ്റ്‌ലാനയും മുഹമ്മദ് റസീലും. വയനാട് എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കാത്ത് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ പോലീസ് സംഘം ഉണ്ടായിരുന്നു. വിശദമായ പരിശോധനയിൽ പിടികൂടിയത് 41ഗ്രാം എം ഡി എം എ. റസീലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും കാറിൽ നിന്ന് കണ്ടെത്തി.

സുൽത്താൻ ബത്തേരി പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ലഹരി ഉപയോഗിക്കാറുണ്ടെന്നും ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടിയ അളവിൽ mdma കൊണ്ടുവന്നത് വില്പനയ്ക്കാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ചടക്കമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

നെടുമ്പാശ്ശേരി: ഹൈദരാബാദ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്. ചെങ്ങന്നൂർ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.

Also Read: ‘എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു, എൻഎസ്എസ് തൽപര ക​ക്ഷികളുടെ കയ്യിൽ’: വിമർശനവുമായി ​ഗണേഷ് കുമാർ

ദുബൈയിൽ നിന്ന് കണക്ഷൻ വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നതിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സനീഷ് ബാബുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോയി.

പെരിങ്ങാല നന്ദനം വീട്ടിൽ രവീന്ദ്രന്റെയും ശാന്തമ്മയുടെയും മകനാണ് സനീഷ് ബാബു. ഭാര്യ: രൂപ. മകൾ: ദേവനന്ദ.

ഫോണെവിടെ.., റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂര്‍ .തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.. ആഭ്യന്തര മന്ത്രിക്കെതിരെ എഫ് ബി പോസ്റ്റ്‌ ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പോലീസ് അർജുൻ ആയെങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്…

ആഭ്യന്തര മന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ റിമാന്റിൽ കഴിയുന്ന അർജുൻ ആയങ്കിയെ അഞ്ചു ദിവസത്തേക്കാണ് കണ്ണൂർ സൈബർ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ ആയെങ്കിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ദേഹ പരിശോധന സമയത്ത് പോലിസ് കസ്റ്റഡിയിൽ എടുത്തതാണെന്നും വ്യാജ തെളിവ് ഉണ്ടാക്കാനാണു ശ്രമമമെന്നും പ്രതിഭാഗം വാദിച്ചു.

മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു മൊബൈൽ ഫോൺ കൈയിൽ വെച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനാണ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് തലശ്ശേരി സി ജെ എം കോടതി മൂന്നു ദിവസത്തേക്ക് അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. എല്ലാം ചെയ്തത് താനാണെന്നായിരുന്നു അർജുൻ ആയെങ്കിയുടെ പ്രതികരണം

കീഴടങ്ങാൻ വേണ്ടി നിയമ സഹായം തേടാൻ വന്നപ്പോളാണ് തന്റെ വീട്ടിൽ നിന്നും അർജുനെ പിടികൂടിയതെന്നു അഭിഭാഷകയായ ഡെലീറ്റാ ടൈറ്റസ് പറഞ്ഞു

അർജുൻ ആയെങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. അർജുനെതിരെ കാപ്പ ചുമത്താൻ ഉള്ള നടപടിയും പോലീസ് തുടങ്ങിയിട്ടുണ്ട്..

‘എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു, എൻഎസ്എസ് തൽപര ക​ക്ഷികളുടെ കയ്യിൽ’: വിമർശനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം.

Also Read: ന്യൂഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ആലപ്പുഴ സ്വദേശിയായ വയോധികൻ ചികിത്സയിൽ; ബന്ധുക്കളെ തിരയുന്നു

എൻഎസ്എസിന്‍റെ എല്ലാ താലൂക്ക് യൂണിയന്‍റെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ട്. തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ വിമർശനം.

ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനം; പൈലറ്റ് രണ്ടാമത്തെ ലഹരി പരിശോധനയിലും പരാജയപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് രണ്ടാമത്തെ ലഹരി പരിശോധനയിലും പരാജയപ്പെട്ടതായി റിപ്പോർട്ട്. ആഗസ്റ്റ് അഞ്ചിന് ഫുക്കറ്റിൽനിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിലാണ് പൈലറ്റുമാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 17 പേർക്ക് പരിക്കേറ്റിരുന്നു.

ഏകദേശം അഞ്ച് മിനിറ്റോളം വിമാനം ശക്തമായ ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലും പൈലറ്റ് ലഹരിപദാർഥം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവായതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന സംശയവും ഉയർന്നിട്ടുണ്ട്. വിമാനം താഴേക്ക് പതിച്ച സമയത്ത് പൈലറ്റ് സീറ്റിലുണ്ടായിരുന്നില്ലെന്നും സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷണം ആരംഭിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിനും പൈലറ്റിന്റെ ലഹരി ഉപയോഗത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ ചട്ടപ്രകാരമാണ് ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കിയത്.

വ്യോമയാന മന്ത്രാലയം, ഡി.ജി.സി.എ, എ.എ.ഐ.ബി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പരിശോധനാഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നത്. എയർ ഇന്ത്യയുടെ സ്ഥാനമൊഴിയുന്ന സി.ഇ.ഒ ക്യാംപ്‌ബെൽ വിൽസൺ വ്യോമയാന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എയർ ഇന്ത്യ അധികൃതർ കൈമാറിയിട്ടുണ്ടെന്നും തുടർനടപടികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമയാന മന്ത്രി അറിയിക്കുമെന്നും വിൽസൺ മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ആലപ്പുഴ സ്വദേശിയായ വയോധികൻ ചികിത്സയിൽ; ബന്ധുക്കളെ തിരയുന്നു

ന്യൂഡൽഹി: ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ സ്വദേശിയായ വയോധികന്റെ ബന്ധുക്കളെ തിരയുന്നു. ആലപ്പുഴ കലവൂർ മടശ്ശേരിൽ വീട്ടിൽ ഉലഹന്നാൻ ജോൺ (77) ആണ് നിലവിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം നിലവിൽ ബന്ധുക്കളാരും കൂട്ടിനില്ലാത്ത സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്.

Also Read: എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ്

ആലപ്പുഴ കലവൂർ സ്വദേശിയായ ഇദ്ദേഹത്തിന് അവറാച്ചൻ എന്ന് പേരുള്ള ഒരു സഹോദരനുണ്ടെന്നാണ് വിവരം. ചികിത്സയിൽ കഴിയുന്ന ഉലഹന്നാൻ ജോണിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തിരിച്ചറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അധികൃതരും സുഹൃത്തുക്കളും അഭ്യർത്ഥിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ സെന്തിൽ എന്ന വ്യക്തിയുമായി 9015304171 എന്ന ഫോൺ നമ്പറിൽ അടിയന്തരമായി ബന്ധപ്പെടേണ്ടതാണ്. ആലപ്പുഴ കലവൂർ ഭാഗത്തുള്ളവർ ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിച്ച് ബന്ധുക്കളെ കണ്ടെത്തുവാൻ സഹായിക്കണമെന്നാണ് ഡൽഹിയിൽ നിന്നുള്ള സുഹൃത്തുക്കളുടെ അഭ്യർത്ഥന.

കേരള ഹൈക്കോടതിയിൽ നടപ്പാക്കിയ ഓട്ടോ കോസ് ലിസ്റ്റിംഗ് സംവിധാനം ഫലം കാണുന്നു

കൊച്ചി: കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരള ഹൈക്കോടതിയില്‍ വന്‍ പുരോഗതി. വര്‍ഷങ്ങളായി കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം പരിഹരിക്കാനുള്ള തീവ്രപരിശ്രമം നടത്തുകയാണ് കോടതി. കേസുകള്‍ പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള ‘ഓട്ടോ കോസ് ലിസ്റ്റിങ്’ സംവിധാനമാണ് ഇതിന് വഴിയൊരുക്കുന്നത്.മേയ് 19ന് സംവിധാനം നിലവിൽ വന്നതിന് ശേഷം വിവിധ ബെഞ്ചുകൾക്ക് മുന്നിൽ രണ്ട് ലക്ഷത്തിലേറെ കേസുകൾ ലിസ്റ്റ് ചെയ്തു.

ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്തി മുൻഗണന നൽകുന്നതിനൊപ്പം പുതിയ കേസുകളും ക്രമമായി ലിസ്റ്റ് ചെയ്യുന്നതാണ് സംവിധാനം. ഇതിലൂടെ കേസുകളുടെ ലിസ്റ്റിംഗ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. മേയ് 19 മുതൽ ജൂലൈ 31 വരെ ഹൈക്കോടതിയുടെ കേസ് ക്ലിയറൻസ് റേഷ്യോ 122 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളേക്കാൾ 22 ശതമാനം അധികം കേസുകൾ തീർപ്പാക്കി. ജനുവരി മുതൽ ജൂൺ വരെ മധ്യസ്ഥതയിലൂടെ ഹൈക്കോടതിയിൽ 724 കേസുകളും ജില്ലാ കോടതികളിൽ 18,110 കേസുകളും തീർപ്പാക്കി.

എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ്

ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോർട്ട്‌. ഫുകെറ്റ്- ദില്ലി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്നും എഎഐബി പരിശോധിക്കും. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് സംശയം.

Also Read: പീഡനക്കേസ്; ക്രിക്കറ്റ് താരം അഭിഷേക് പോറെല്‍ അറസ്റ്റില്‍

ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടത്. പിന്നീട് നടന്ന പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോ​ഗിച്ചതായി സംശയമുയർന്നു. പിന്നാലെ, എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ടു ജീവനക്കാരുമായി ഡൽഹിയിലേക്ക് വന്ന എഐ2379 എയർബസ് എ320 വിമാനം ആകാശത്തുവച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാരും അടക്കം 17 പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിമാനത്തിന്റെ പൈലറ്റുമാരിൽ നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനയിൽ (മാനസികാവസ്ഥയെ സ്വാധീനിക്കുന്ന രാസവസ്തുക്കളുടെ പരിശോധന) കൂടുതൽ സ്ഥിരീകരണം ആവശ്യമായ രീതിയിൽ പോസിറ്റീവ് സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാമ്പിളുകൾ കൂടുതൽ വിശദമായ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചും പൈലറ്റിന്റെ പരിശോധനാ ഫലത്തെക്കുറിച്ചും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡി.ജി.സി.എയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരു പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി. പരിശോധന നടത്തിയത് നിയമപ്രകാരമുള്ള നടപടിയാണെന്നും എന്നാൽ തങ്ങൾക്ക് പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും അധികൃതർ ശേഖരിച്ചിട്ടുണ്ട്.

ഷംസുദ്ദീൻ പത്ത് തവണ ജനിച്ചാലും സ്വാതന്ത്ര്യസമര ചരിത്രം മാറ്റാൻ കഴിയില്ല

തിരുവനന്തപുരം. മുഹമ്മദലി ജിന്നയുടെ അനുയായിയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയെന്ന് വി മുരളീധരൻ. സ്വാതന്ത്ര്യസമരത്തിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ചത് സവർക്കർ ആണെന്നത് ചരിത്രം,ഷംസുദ്ദീൻ പത്ത് തവണ ജനിച്ചാലും ചരിത്രം മാറ്റാൻ കഴിയില്ല. വിദ്യാഭ്യാസമന്ത്രി ചരിത്രം പഠിക്കണം

ഷംസുദ്ദീൻ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇല്ലാതാകുന്നതല്ല സ്വാതന്ത്ര്യസമര ചരിത്രം. അധ്യാപകനെ സസ്പെൻഡ് ചെയ്താലും ചരിത്രം ഇല്ലാതാകില്ല. തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തെ സന്തോഷിപ്പിക്കാനാണ് ശ്രമമെന്നും വി മുരളീധരൻ വി മുരളീധരൻ
കാണാതായ മത്സ്യ തൊഴിലാളിക്കായുള്ള തെരച്ചിൽ നിയന്ത്രിക്കുന്ന ഫിഷറീസ് മന്ത്രിക്ക് തീരദേശത്തേക്കുള്ള വഴി പോലും അറിയില്ല

ഫിഷറീസ് മന്ത്രി ആക്കിയത് ഒന്നും അറിയാത്ത ആളെ, അവിടുത്തെ പ്രശ്നങ്ങളെ കുറിച്ച് അറിയില്ല. വകുപ്പ് വിഭജനത്തിന്റെ പേരിൽ മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത് കൊടുക്കുന്നതായിരുന്നു നയം. രാഷ്ട്രീയ താൽപര്യം അനുസരിച്ച് വകുപ്പ് വിഭജനം നടന്നപ്പോൾ ഉപേക്ഷിക്കപ്പെട്ടത് മത്സ്യത്തൊഴിലാളി മേഖല