Home Blog Page 244

ഓണത്തിന് സപ്ലൈകോയുടെ വമ്പൻ കിറ്റുകൾ; 1,000 മുതൽ 2,000 വരെ

സപ്ലൈകോയുടെ ഓണം വിപണി സജീവമായി. ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റിന് പുറമെ വിവിധ വിലനിലവാരത്തിലുള്ള സമ്മാനക്കിറ്റുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
1,000 വിലയുള്ള അത്തം ഓണസമ്മാനക്കിറ്റില്‍ അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ ഉള്‍പ്പെടെ 21 ഇനങ്ങളാണ് ഉണ്ടാകുക. ഓണസദ്യയ്ക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.
25 ഇനങ്ങളുള്ള ഉത്രാടം കിറ്റിന് 1,500 ആണ് വില. 1,880 രൂപയുടെ വിപണി വിലയുള്ള ഉത്പന്നങ്ങളാണ് ഈ കിറ്റില്‍ ലഭിക്കുക. 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റിന് 2,000 നല്‍കണം. 2,540 രൂപയുടെ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയ ഒന്‍പത് പ്രീമിയം ശബരി ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി 299ന് ശബരി സിഗ്‌നേച്ചര്‍ കിറ്റും വിപണിയിലെത്തും.
ഓണക്കിറ്റുകള്‍ക്ക് പുറമെ 500, 1,000 മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡുകളും ലഭ്യമാക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമായ ഉത്പന്നങ്ങള്‍ വാങ്ങാം. സമ്മാനക്കൂപ്പണുകളും വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഓണച്ചന്ത ഇതിനകം സജീവമായ സാഹചര്യത്തില്‍ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളും സപ്ലൈകോ സ്റ്റോറുകളില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഓഫറുകളിലൂടെ ഓണം വിപണി പിടിക്കാനാണ് സപ്ലൈകോയുടെ ലക്ഷ്യം.

മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പതിനാലാം ദിവസവും തുടരുന്നു

തിരുവനന്തപുരം. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പതിനാലാം ദിവസവും തുടരുന്നു.  അഴിമുഖത്ത് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്‌മെൻ്റും, ആഴക്കടലിൽ കോസ്‌റ്റ് ഗാർഡുമാണ് പരിശോധന നടത്തുന്നത്.  കാലാവസ്ഥയടക്കം പ്രതികൂലമായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും.

പതിനാലാം ദിവസവും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മുതലപ്പൊഴി, അഞ്ചുതെങ്ങ്, വിഴിഞ്ഞം തീരങ്ങൾക്ക് പുറമെ ആഴക്കടലിലും തമിഴ്നാട് തീരത്തുമാണ് പരിശോധന. കോസ്‌റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെൻ്റ്, തീര സംരക്ഷണ സേന എന്നീ ഏജൻസികളാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. കോസ്‌റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്മെൻ്റ് ബോട്ടുകൾ അഴിമുഖത്തും , കോസ്‌റ്റ് ഗാർഡിൻ്റെ മിനി ഷിപ്പ് അനഘ്, ഇൻ്റർസെപ്റ്റർ ബോട്ടുകൾ  ആഴക്കടലിലും പരിശോധന നടത്തുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയായുന്ന മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടുത്തയാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോസ്‌റ്റ് ഗാർഡിൻ്റെ നിരീക്ഷണ വിമാനവും ഹെലിക്കോപ്ടറും വിഴിഞ്ഞം കന്യാകുമാരി ഭാഗത്ത് കഴിഞ്ഞ ദിവസവും വ്യോമ നിരീക്ഷണം നടത്തിയിരുന്നു. തിരച്ചിൽ ഫലം കാണാത്ത സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ വിവിധ വകുപ്പുകൾ ഇന്ന് യോഗം ചേരും.

പാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ മൂന്നുവയസ്സുകാരി മരിച്ച സംഭവം, ഡോക്ടർക്കെതിരെ കടുത്ത അച്ചടക്കനടപടിക്ക് ശുപാർശ

തൃശൂർ. പാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ മൂന്നുവയസ്സുകാരി മരിച്ച സംഭവം
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്കനടപടിക്ക് ശുപാർശ
അച്ചടക്കനടപടി വേണമെന്ന് റിപ്പോർട്ട്റ പുറത്ത്

എന്നാൽ ശുപാർശ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്
കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ സ്ഥിരീകരണം

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ അന്നത്തെ ഡോക്ടർ ബി.എസ്. ശ്രീരേഖക്കെതിരായാണ് ശുപാർശ

ആലമറ്റം സ്വദേശി ബിനോയിയുടെയും ലയയുടെയും മകൾ ആവണി 2021 മാർച്ച് 24-നാണ് പാമ്പുകടിയേറ്റ് മരിച്ചത്

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആന്റിവെനം കൊടുത്തില്ലെന്നും സമയം നഷ്ടപ്പെടുത്തിയെന്നും ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

2025 ജനുവരി 23-ന് റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല

ശമ്പളം 47,600 രൂപ വരെ; സൈനിക് സ്കൂളിൽ അധ്യാപക ഒഴിവുകൾ

കർണാടകയിലെ കുടക് സൈനിക് സ്കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ , ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ജനറൽ എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. പിജിടി കെമിസ്ട്രി, ടിജിടി ഇംഗ്ലീഷ്, ടിജിടി ഹിന്ദി, ടിജിടി സോഷ്യൽ സയൻസ്, ജനറൽ എംപ്ലോയി എന്നീ വിഭാഗങ്ങളിലാണ് ഓരോ ഒഴിവുകൾ വീതമുള്ളത്.

Also Read; കഞ്ഞി വെള്ളം ഇനി കളയേണ്ട ; ചർമ്മത്തെയും മുടിയെയും സൂപ്പറാക്കും

യോഗ്യരായ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് 2026 ഓഗസ്റ്റ് 21-ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.

ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും

പിജിടി കെമിസ്ട്രി: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.

ടിജിടി തസ്തികകൾ : ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സും ബി.എഡും പൂർത്തിയാക്കിയിരിക്കണം. കൂടാതെ സി.ടി.ഇ.ടി അല്ലെങ്കിൽ തത്തുല്യമായ ടി.ഇ.ടി പാസായിരിക്കണം.

ജനറൽ എംപ്ലോയി : അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായപരിധിയും ശമ്പളവും

പിജിടി: 21 മുതൽ 40 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 47,600 രൂപ.

ടിജിടി : 21 മുതൽ 35 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 44,900 രൂപ.

ജനറൽ എംപ്ലോയി: 18 മുതൽ 50 വയസ്സ് വരെ. പ്രതിമാസ പ്രാരംഭ ശമ്പളം 18,000 രൂപ.

ശമ്പളം ഏഴാം ശമ്പള കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

അപേക്ഷാ ഫീസ്

ജനറൽ / ഒ.ബി.സി (General / OBC): 500 രൂപ.

എസ്.സി / എസ്.ടി (SC / ST): 350 രൂപ.

അപേക്ഷിക്കേണ്ട വിധംപൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകൾ സഹിതം സ്പീഡ് പോസ്റ്റ് വഴിയോ രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ അയക്കേണ്ടതാണ്. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കഞ്ഞി വെള്ളം ഇനി കളയേണ്ട ; ചർമ്മത്തെയും മുടിയെയും സൂപ്പറാക്കും

ക‌ഞ്ഞി വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ജലാംശം, തിളക്കം, ദൃഢത എന്നിവ മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. പോഷകസമൃദ്ധമായ ഇതിന്റെ ഗുണങ്ങൾ, ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ സഹായിക്കുന്നു.

Also Read: ഇടതുപക്ഷത്തിന്റെ ഊർജം; വിപ്ലവ നക്ഷത്രം ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികം ഇന്ന്

ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ അത്യന്താപേക്ഷിതമായ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത അന്നജവും അരിയിൽ നിന്നുള്ള സെറാമൈഡുകളും അരി കഴുകിയ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഗണ്യമായി കുറയ്ക്കാനും, അതേസമയം ചർമ്മത്തിന്റെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്താനും അരിയിൽ നിന്നുള്ള സെറാമൈഡുകൾക്ക് കഴിയുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് (NIH) പുറത്തുവിട്ട ഒരു പഠനം വ്യക്തമാക്കുന്നു.

ചർമ്മത്തിന്റെ സംരക്ഷണ പാളി കൂടുതൽ ശക്തമാകുന്നതോടെ, മലിനീകരണം, വരൾച്ച തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നുള്ള സംരക്ഷണം വർദ്ധിക്കുകയും ചെയ്യുന്നു. ഫെറുലിക് ആസിഡ്, ഗാമ-ഒറിസനോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ സ്വാഭാവിക ഉറവിടമാണ് കഞ്ഞി വെള്ളം.

ചർമ്മത്തിൽ നേർത്ത വരകൾ വീഴുന്നതിനും ഇലാസ്തികത നഷ്ടപ്പെടുന്നതിനും കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ഫെറുലിക് ആസിഡ് സഹായിക്കുമെന്ന് NIH-ഇൻഡക്സ്ഡ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കഞ്ഞി വെള്ളം കുടിക്കുന്നതിലൂടെ, കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടഞ്ഞുകൊണ്ട് ഈ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഉള്ളിൽ നിന്ന് സംരക്ഷിക്കുന്നു.

ചർമ്മത്തിന്റെ വീക്കം (inflammation), അമിതമായ മെലാനിൻ ഉൽപ്പാദനം എന്നിവ കഞ്ഞി വെള്ളം നിയന്ത്രിക്കുന്നു. ഇവ ചർമ്മത്തിലെ പിഗ്മെന്റേഷൻ പ്രക്രിയകളെ മൃദുവായി സ്വാധീനിക്കുന്നു. അരിയിൽ നിന്നുള്ള സെറാമൈഡുകൾ (ceramides) മെലാനിൻ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള തെളിച്ചം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്.

ശബരിമല സന്നിധാനത്തേക്ക് ‘നെയ്യ്’ കൊണ്ടുപോയ ട്രാക്ടറിന്റെ രേഖകള്‍ കാണാനില്ല; അന്വേഷണം തുടങ്ങി

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് തിരുവനന്തപുരം മേഖല മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യ് പമ്പയില്‍നിന്ന് ട്രാക്ടറില്‍ കൊണ്ടുപോയതിനു രേഖകളില്ല.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ തീർഥാടനസീസണിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം മേഖല മില്‍മയില്‍നിന്ന് നെയ്യ് വാങ്ങിയത്. ആകെ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാറെങ്കിലും, പമ്പയിലെ ലെഡ്ജർ പരിശോധിച്ചപ്പോള്‍ 1.61 ലക്ഷം ലിറ്റർ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് മുൻപ് കണ്ടെത്തിയിരുന്നു. സന്നിധാനത്ത് നെയ്യ് എത്തിയതായി ലെഡ്ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ലെഡ്ജറിലെ വിവരങ്ങള്‍ മാത്രം വെച്ച്‌ നെയ്യ് അവിടെയെത്തിയെന്ന് സ്ഥിരീകരിക്കാനാകില്ലെന്നാണ് വിജിലൻസിന്റെ വിലയിരുത്തല്‍. അനുബന്ധ രേഖകള്‍ യാതൊന്നും ഹാജരാക്കാൻ പമ്പയിലെ സ്റ്റോർ ചുമതലക്കാർക്ക് കഴിഞ്ഞിട്ടില്ല.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കൃത്യമായ നടപടിക്രമങ്ങളാണ് ഇവിടെ പാലിക്കപ്പെടാതെ പോയത്. ട്രാക്ടർ നമ്പർ, ഡ്രൈവറുടെ പേര്, തീയതി, സമയം, കൊണ്ടുപോയ സാധനം, അളവ്, ദേവസ്വത്തില്‍ അടയ്ക്കേണ്ട 100 രൂപയുടെ രസീതിന്റെ പകർപ്പ് തുടങ്ങിയ നിർണ്ണായക വിവരങ്ങളെല്ലാം ഔദ്യോഗിക രേഖകളില്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നെയ്യ് കൊണ്ടുപോയ ട്രാക്ടർ യാത്രകളെ സംബന്ധിച്ച്‌ ഇത്തരം രേഖകളൊന്നും ദേവസ്വം വിജിലൻസിന് മുന്നില്‍ ഹാജരാക്കാൻ സാധിച്ചിട്ടില്ല.

മില്‍മയില്‍ നിന്ന് നെയ്യ് എത്തിയത്, പമ്പയില്‍ സ്വീകരിച്ചത്, സ്റ്റോക്കില്‍ ചേർത്തത്, സന്നിധാനത്തേക്ക് മാറ്റിയത് തുടങ്ങി ഓരോ ഘട്ടത്തിലുമുള്ള കടുത്ത പൊരുത്തക്കേടുകളാണ് എസ്.ഐ.ടി അന്വേഷണത്തില്‍ പ്രധാനമായി പരിശോധിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട ഈ വീഴ്ചയും ദുരൂഹതയും വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ഊർജം; വിപ്ലവ നക്ഷത്രം ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികം ഇന്ന്

ലോകചരിത്രത്തിലെ സമാനതകളില്ലാത്ത വിപ്ലവനക്ഷത്രം, ഫിദൽ കാസ്ട്രോയ്ക്ക് ഇന്ന് നൂറാം ജന്മവാർഷികം. ലോകത്താകമാനമുള്ള ഇടതുപക്ഷത്തെ പ്രചോദിപ്പിക്കുകയും അന്ത്യം വരെ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തു.

Also Read: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് സ്ഥാനമൊഴിയുന്നു; ട്രംപിന്റെ ഉപദേശകയായി തുടരും

1959ൽ മറ്റൊരു വിപ്ലവ നേതാവ് ഏണസ്റ്റോ ചെ​ഗുവേര, സഹോദരൻ റൗൾ കാസ്ട്രോ ക്യൂബൻ വിപ്ലവത്തിന് നേതൃത്വം നൽകുകയും ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ അമേരിക്കൻ അനുകൂല ഏകാധിപത്യ സർക്കാറിനെ അട്ടിമറിച്ച് രാജ്യത്തിന്റെ ഭരണാധികാരിയായുകയും ചെയ്തു. 1926 ഓഗസ്റ്റ് 13-ന് ജനിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ ലോക രാഷ്ട്രീയത്തെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെയും ഏറ്റവും കൂടുതൽ സ്വാധീനിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായി മാറി.

ഭരണത്തിലേറിയ ശേഷം ക്യൂബയെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിച്ച ഫിദൽ, 1959 മുതൽ 1976 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും 1976 മുതൽ 2008 വരെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. അധികാരത്തിലെത്തിയ ശേഷം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ക്യൂബയിൽ മാറ്റമുണ്ടായി. സൗജന്യ വിദ്യാഭ്യാസവും മികച്ച ആരോഗ്യസംവിധാനവും ജനങ്ങൾക്ക് ഉറപ്പാക്കി. ഭൂപരിഷ്കരണത്തിലൂടെ കൃഷിഭൂമി സാധാരണക്കാർക്ക് വീതിച്ചു നൽകി.

അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളെയും വധശ്രമമടക്കമുള്ള നിരവധി വെല്ലുവിളികളെയും അതിജീവിച്ച കാസ്ട്രോ, 1962-ൽ സോവിയറ്റ് യൂണിയനുമായി ചേർന്ന് ക്യൂബയിൽ മിസൈലുകൾ സ്ഥാപിച്ചു. ശീതയുദ്ധകാലത്തെ ഈ നടപടി ലോകത്തെ ആണവ യുദ്ധത്തിന്റെ അരികിലെത്തിച്ച പ്രധാന സംഭവമായിരുന്നു. ഈ കാലയളവിലൊക്കെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ നൂറുകണക്കിന് വധശ്രമങ്ങളെ അതിജീവിച്ചു. ആരോഗ്യകാരണങ്ങളാൽ 2008-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് അധികാരം കൈമാറുകയും ചെയ്തു. 2016 നവംബർ 25-ന് ലോകത്തോട് വിടപറഞ്ഞു.

അതേസമയം, ഫിദലിന്റെ നൂറാം ജന്മവർഷത്തിൽ കൊടിയ ദുരിതത്തിലാണ് ക്യൂബ. അമേരിക്കൻ ഉപരോധത്തിൽ കുടുങ്ങി ഭക്ഷണവും മരുന്നും വെളിച്ചവും ഇല്ലാതെ ഒരു കോടിയിലേറെ ക്യൂബക്കാർ വലയുകയാണ്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് സ്ഥാനമൊഴിയുന്നു; ട്രംപിന്റെ ഉപദേശകയായി തുടരും

വാഷിങ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് സ്ഥാനമൊഴിയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ കാരലൈൻ ലെവിറ്റ് പദവിയൊഴിയുമെന്നും കുട്ടികൾക്കും കുടുംബത്തിനും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് അവർ സ്ഥാനമൊഴിയുന്നതെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചു. അതേസമയം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിയുമെങ്കിലും ലെവിറ്റ് തന്റെ ഉപദേശകയായി തുടരുമെന്നും ട്രംപ് അറിയിച്ചു.

Also Read: കർണാടക ബന്ദ് തുടങ്ങി; ബസ്, മെട്രോ സർവീസുകൾ പതിവുപോലെ; വൻ സുരക്ഷ; അവസാനനിമിഷം ബന്ദിൽനിന്ന് പിന്മാറി വിവിധ സംഘടനകൾ

സ്ഥാനമൊഴിയുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി കാരലൈൻ ലെവിറ്റും സാമൂഹികമാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. വൈറ്റ് ഹൗസ് പോഡിയത്തിൽ പ്രസിഡന്റിന് വേണ്ടി സംസാരിക്കാനുള്ള അവസരം നൽകിയതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ടെന്ന് അവർ സാമൂഹികമാധ്യമത്തിൽ കുറിച്ചു. സ്വതന്ത്ര മാധ്യമങ്ങളെ ഉത്തരവാദിത്ത ബോധമുള്ളവരാക്കാനും പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള സത്യങ്ങൾ ജനങ്ങൾ അറിയുന്നുവെന്ന് ഉറപ്പാക്കാനും ഇക്കാലയളവിൽ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് 28-കാരിയായ കാരലൈൻ ലെവിറ്റ്. യുഎസ് പ്രസിഡന്റിന്റെ മുഖ്യവക്താവാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളെന്ന നേട്ടവും ലെവിറ്റിനായിരുന്നു. പത്രസമ്മേളനങ്ങൾ അനായസം കൈകാര്യംചെയ്ത് ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ലെവിറ്റ് ശ്രദ്ധേയയായി. കഴിഞ്ഞ മേയിൽ തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതായി കാരലൈൻ ലെവിറ്റ് അറിയിച്ചിരുന്നു. വിവിയാന എന്നാണ് കുഞ്ഞിന് പേരിട്ടതെന്നും പ്രസ് സെക്രട്ടറി പറഞ്ഞിരുന്നു.

കർണാടക ബന്ദ് തുടങ്ങി; ബസ്, മെട്രോ സർവീസുകൾ പതിവുപോലെ; വൻ സുരക്ഷ; അവസാനനിമിഷം ബന്ദിൽനിന്ന് പിന്മാറി വിവിധ സംഘടനകൾ

ബെം​ഗളൂരു: കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനംചെയ്ത കർണാടക ബന്ദ് തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്.

Also Read: ജോസഫിനും മുനീറിനും കാപ്പനും മുൻഗണന; ക്യാബിനറ്റ് റാങ്ക് പദവികളിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ

അതേസമയം, ബന്ദിന് ആഹ്വാനമുണ്ടെങ്കിലും ബെം​ഗളൂരുവിലും മൈസൂരുവിലും കർണാടക ആർടിസി ബസുകൾ സാധാരണനിലയിൽ സർവീസ് നടത്തുന്നതായാണ് റിപ്പോർട്ട്. കർണാടക ആർടിസി മൈസൂരു ഡിവിഷൻ വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ സർവീസുകളും നടത്തുമെന്ന് അറിയിച്ചു. മൈസൂരുവിനും ബെം​ഗളൂരുവിനും ഇടയിലും ബസുകൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്. വ്യാഴാഴ്ച സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. പ്രാദേശികമായി എവിടെയെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ സ്കൂളുകൾ അടച്ചിടുന്നത് സംബന്ധിച്ച് ജില്ലാ കമ്മീഷണർമാർ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ബെം​ഗളൂരുവിലെ ഐടി സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളും വ്യാഴാഴ്ച പതിവുപോലെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികൾ,കോളേജുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. ബെം​ഗളൂരുവിലെ ഷോപ്പിങ് മാളുകളും മിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കും. ബിഎംടിസി, ക‍ർണാടക ആർടിസി, ബെം​ഗളൂരു നമ്മ മെട്രോ സർവീസുകളും പതിവുപോലെയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ബസ് സർവീസുകളും ഇതുവരെ പതിവുപോലെ ഓടുന്നുണ്ട്. തമിഴ്നാട് അതിർത്തിയിൽ പൊലീസ് സുരക്ഷയും ശക്തമാണ്.

അതേസമയം, കർണാടകയിലെ ​ഗ്രാമപ്രദേശങ്ങളിൽ ബന്ദ് അനുകൂലികൾ വാഹനങ്ങൾ തടയുന്നതായാണ് റിപ്പോർട്ട്. കൊപ്പാളിൽ ബന്ദ് അനുകൂലികൾ ലോറികളടക്കം തടഞ്ഞിട്ടു. പ്രകടനം നടത്തിയെത്തിയ ബന്ദ് അനുകൂലികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. ബന്ദിന് ആഹ്വാനമുണ്ടെങ്കിലും സമരാനുകൂലികൾ സമാധാനം പാലിക്കണമെന്ന് ബെം​ഗളൂരു സിറ്റി പൊലീസും ആവശ്യപ്പെട്ടു.

കന്നഡ അനുകൂല നേതാവ് വാട്ടാൾ നാ​ഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനംചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദിൽനിന്ന് പിന്മാറിയിരുന്നു. കർണാടക രക്ഷണ വേദികെ ഉൾപ്പെടെയുള്ളവരാണ് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചത്. ഇതോടെ ബന്ദ് ശക്തമാകില്ലെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ, ആരുടെയും പിന്തുണയില്ലെങ്കിലും ബന്ദിൽ ഉറച്ചുനിൽക്കുന്നതായും താൻ ഒറ്റയ്ക്ക് ബന്ദിന് നേതൃത്വം നൽകുമെന്നും കന്നഡ സംഘടനകളുടെ ഫെഡറേഷന്റെ അധ്യക്ഷനായ വാട്ടാൾ നാ​ഗരാജ് പ്രതികരിച്ചു.

ഓ​ഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനംചെയ്തത്. അതേസമയം, അണക്കെട്ടുകളിൽ നീരൊഴുക്ക് കൂടിയതിനാലും വിഷയത്തിൽ സുപ്രീംകോടതിയിലടക്കം ഇടപെടൽ നടത്തുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതിനാലും വിവിധ സംഘടനകൾ ബന്ദിൽനിന്ന് പിന്മാറിയിരുന്നു.

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. വാടകക്കാരായ ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഈ ക്രൂരത നടന്നത്. അബ്ദുൽ വാഹിദും സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് ഉടമകൾ പൂർണ്ണമായും തകർത്തത്.


വാടകക്കാരും ഉടമകളും തമ്മിൽ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഉടമസ്ഥർ ഈ ക്രൂരത കാട്ടിയതെന്ന് ദമ്പതികൾ പറഞ്ഞു. അൻവർ, ദിൽവർ എന്നിവരുടെ നേതൃത്വത്തിലാണ് വീട് തകർത്തതെന്നും ദമ്പതികൾ ആരോപിക്കുന്നു. വീട് തകർത്തതോടെ ഇവരുടെ വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും അടക്കം അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു.