ഡിആർഡിഒയിൽ1061 ഒഴിവ്

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ (DRDO) നിയമനത്തിനായി സെന്റർ ഓഫ് പേഴ്സണൽ ടാലന്റ് മാനേജ്മെന്റ് (CEPTAM) അപേക്ഷ ക്ഷണിച്ചു.

വിവിധ തസ്തികകളിലായി 1061 ഒഴിവുണ്ട്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ ട്രാൻസ് ലേഷൻ ഓഫീസർ, സ്റ്റെനൊഗ്രാഫർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, സെക്യൂരിറ്റി അസിസ്റ്റന്റ്, വെഹിക്കിൾ ഓപ്പറേറ്റർ, ഫയർ എൻജിൻ ഡ്രൈവർ, ഫയർമാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയുമുണ്ടാവും. അവസാന തീയതി ഡിസംബർ ഏഴ്. വിശദവിവരങ്ങൾക്ക് www.drdo.gov.in

Advertisement