നബാർഡിൽ അസിസ്‌റ്റന്റ്‌; 177 ഒഴിവ്‌

ന്യൂഡൽഹി: നാഷണൽ ബാങ്ക്‌ ഫോർ അഗ്രികൾച്ചർ ആൻഡ്‌ റൂറൽ ഡവലപ്‌മെന്റിൽ (നബാർഡ്‌) ഡവലപ്‌മെന്റ്‌ അസിസ്‌റ്റന്റിന്റെ 177 ഒഴിവുണ്ട്‌.

ഒക്‌ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഓരോ വിഭാഗത്തിനുമുള്ള യോഗ്യത ചുവടെ.
ഡവലപ്‌മെന്റ്‌ അസിസ്‌റ്റന്റ്‌ (173 ഒഴിവ്‌): 50 ശതമാനം മാർക്കോടെ ബിരുദം.
ഡവലപ്‌മെന്റ്‌ അസിസ്‌റ്റന്റ്‌- ഹിന്ദി (4 ഒഴിവ്‌): ഹിന്ദിയും ഇംഗ്ലീഷും കംപൽസറി/ഇലക്‌ടീവ്‌ വിഷയമായി 50 ശതമാനം മാർക്കോടെ ബിരുദം (ഇംഗ്ലീഷ്‌/ഹിന്ദി മീഡിയത്തിൽ) അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും മെയിൻ വിഷയമായി 50 ശതമാനം മാർക്കോടെ ബിരുദം. (പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്‌തഭടന്മാർക്ക്‌ പാസ്‌മാർക്ക്‌ മതി).
ശമ്പളം: 32000 രൂപ. പ്രായം 21-35 വയസ്‌.
വെബ്‌സൈറ്റ്‌: www.nabar.dorg

Advertisement