ശമ്പളം: 37,400 രൂപ മുതൽ 79,000 രൂപ വരെ; കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് ആകാം 14 ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ 10 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവ്. 3 ജനറൽ ഒഴിവുകളും 7 എൻസിഎ ഒഴിവുമുണ്ട്. നേരിട്ടുള്ള നിയമനം. ഓൺലൈനായി ഡിസംബർ 27 മുതൽ അപേക്ഷിക്കാം. ആദ്യ ഘട്ടം ജനുവരി 17നകവും രണ്ടാം ഘട്ടം ജനുവരി 25നകവും പൂർത്തിയാക്കണം.

യോഗ്യത: ബിരുദം, കെജിടിഇ (ഹയർ) ടൈപ്‌ റൈറ്റിങ് ഇംഗ്ലിഷ്, കെജിടിഇ (ഹയർ) ഷോർട്ട്‌ഹാൻഡ് (ഇംഗ്ലിഷ്)/തത്തുല്യം.

പ്രായം: 2.1.1986നും 1.1.2004നും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം. അർഹർക്ക് ഇളവ്. ശമ്പളം: 37,400–79,000. ഫീസ്: 500. ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്‌ക്കേണ്ട. തിരഞ്ഞെടുപ്പ്: ഡിക്റ്റേഷൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി.

4 പഴ്സനൽ അസി.ടു ജഡ്ജ്

കേരള ഹൈക്കോടതിയിൽ 4പഴ്സനൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് തസ്തികയിൽ അവസരം. പട്ടികവിഭാഗക്കാർക്കുള്ള എൻസിഎ നിയമനം. ഡിസംബർ 27 മുതൽ ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: അംഗീകൃത ബിരുദം. ഇംഗ്ലിഷ് ടൈപ്റൈറ്റിങ്ങിൽ കെജിടിഇ ഹയറും ഇംഗ്ലിഷ് ഷോർട്‌ഹാൻഡിൽ കെജിടിഇ ഹയറും അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ്/തത്തുല്യം അഭിലഷണീയ യോഗ്യതയാണ്. പ്രായം: ഉദ്യോഗാർഥികൾ 02/ 01/ 1981നും 01/ 01/ 2004നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). അർഹർക്ക് ഇളവ്. ശമ്പളം: 39,300–83,000.

Advertisement