വരുന്നൂ പുഷ്പ രണ്ടാംഭാഗം, അല്ലുവിന്‍റെ പ്രതിഫലം കേട്ട് ഞെട്ടരുത്

ബോക്‌സ് ഓഫീസില്‍ വിജയം തകര്‍ത്തുവാരിയ ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ. ഇപ്പോള്‍ പുഷ്പയുടെ രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന വാര്‍ത്ത പരന്നതോടെ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പു്ഷ്പയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുകയാണ്.പുഷ്പ 2 വലിയ ബഡ്ജറ്റില്‍ ഒരുക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.

തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2വിന്റെ ബഡ്ജറ്റ് 350 കോടി രൂപയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കുന്നതിന് വേണ്ടി എല്ലാ ബിഗ് പ്ലാറ്റ്ഫോംസും ആഞ്ഞു ശ്രമിക്കുന്നുണ്ട്. ബോളിവുഡ് ഫിലിം സ്റ്റുഡിയോസും നിര്‍മ്മാണത്തില്‍ പങ്കാളിയായേക്കും.

ചിത്രത്തിലെ പ്രധാന നടന്‍ അല്ലു അര്‍ജുന്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏതാണ്ട് 90 കോടി രൂപയാണ്. ലാഭവിഹിതവും ആവശ്യപ്പെടുന്നുണ്ട്. ഇതോടെ 100 കോടി രൂപയ്ക്ക് മേല്‍ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന് ലഭിക്കും.

സംവിധായകന്‍ സുകുമാറിന്റെ പ്രതിഫലത്തിലും ഇത്തവണ വര്‍ധനവുണ്ടാകും. ഒന്നാം ഭാഗത്തിന്റെ സംവിധാനത്തിന് സുകുമാറിന് 18 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ രണ്ടാം ഭാഗത്തിന് പ്രതിഫലം 40 കോടി രൂപയാവും. മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പ്രതിഫല ഇനത്തില്‍ 50-70 കോടി രൂപ വരെയാകാനാണ് സാധ്യത.

രണ്ടാം ഭാഗം ”പുഷ്പ: ദി റൂളി’ന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തിയേറ്ററുകളില്‍ എത്തിയേക്കും.

Advertisement