കൊല്ലം പ്രാദേശിക ജാലകം

അപകടകരമായി വാഹനം ഓടിച്ചത് തടഞ്ഞ യുവാവിനെ മാരകമായി അക്രമിച്ച പ്രതികള്‍ പിടിയില്‍
ചാത്തന്നൂര്‍ .അപകടകരമായി ഓട്ടോറിക്ഷ ഓടിച്ചത് തടഞ്ഞ യുവാവിനെ മാരകായുധം
ഉപയോഗിച്ച് അക്രമിച്ച രണ്ട് പ്രതികള്‍ പോലീസ് പിടിയില്‍. പരവൂര്‍ കുറുമണ്ടല്‍ വെളിക്കേട് തൊടിയില്‍ ഷംനാദ് (20), പരവൂര്‍ കലക്കോട് ജിസസ്
ഭവനില്‍ റോണി(20) എന്നിവരാണ് പരവൂര്‍ പോലീസിന്റെ
പിടിയിലായത്. 10.07.2022 ന് രത്രിയില്‍ കലക്കോട് പാറവിള ഗ്രൗണ്ടിന് സമീപമുള്ള
റോഡിലൂടെ ഷംനാദും റോണിയും ഓട്ടോറിക്ഷ അമിതവേഗതയില്‍ അപകടകരമായി
ഓടിക്കുന്നത് സമീപവാസിയായ പാറവിള തെക്കതില്‍ സലീമിന്റെ മകന്‍ ആന്‍സില്‍ ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്താല്‍ പ്രതികള്‍ മടങ്ങി പോവുകയും വീട്ടില്‍

റോണി,ഷംനാദ്


സൂക്ഷിച്ചിരുന്ന തടിവെട്ടാന്‍ ഉപയോഗിക്കുന്ന കത്താളുമായി തിരിച്ചെത്തി
യുവാവിനെ അക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ ഇടത് കൈക്ക് ഗുരുതരമായി
പരികേറ്റ ആന്‍സില്‍ ചികില്‍സയിലാണ്. ആന്‍സിലിന്റെ പരാതിയില്‍ പരവൂര്‍
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തി
പിടികൂടുകയായിരുന്നു. പ്രതികള്‍ ഇരുവരും മുന്‍കാലങ്ങളിലും വിവിധ കേസുകളില്‍
ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട ്. റോണി ഗഞ്ചാവ് കണ്ടെത്തിയ കേസിലും ഷംനാദ്
രണ്ട ് അക്രമണ കേസിലും പ്രതിയാണ്. ചാത്തന്നൂര്‍ എ.സി.പി ഗോപകുമാര്‍.ബി
യുടെ നേതൃത്വത്തില്‍ പരവൂര്‍ സബ് ഇന്‍സ്പക്ടര്‍ നിഥിന്‍ നളന്‍ എ.എസ ്.ഐ
രമേശന്‍ എസ്.സിപിഒ മാരായ പ്രേംലാല്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ്
പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

അമൃതം – ആരോഗ്യ പരിപാലന പദ്ധതി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട. റോട്ടറി ഡിസ്ട്രിക് 3211 ഡിസ്ട്രിക് പ്രൊജക്റ്റ്‌ 2022-23 അമൃതം പദ്ധതി യുടെ ഔദ്യോഗിക ഉദ്ഘാടനം ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അൻസാർ ഷാഫി നിര്‍വഹിച്ചു. കുന്നത്തൂർ താലൂക്കിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ നേത്ര, ദന്ത, ശ്രവണ പരിശോധനയിലൂടെ ആരോഗ്യകരമായ ബാല്യം എന്നതാണ് പ്രൊജക്റ്റിന്റെ ലക്ഷ്യം.

ഡെപ്യൂട്ടി DMO Dr. സന്ധ്യ അമൃതം പ്രൊജക്റ്റിന്റെ ലോഗോ കൺവീനർമാരിൽ ഒരാളായ Dr. ജിനു മാത്യു വൈദ്യന് നൽകി പ്രകാശനം ചെയ്തു. Dr. സന്ധ്യ വിദ്യാർത്ഥികളിലുള്ള ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാഴ്ച വൈകല്യങ്ങൾ ആദ്യമായി തിരിച്ചറിയുന്നത് അദ്ധ്യാപകർ ആയതിനാൽ റോട്ടറി ക്ലബ്‌ ഈ പ്രൊജക്റ്റ്‌ തെരഞ്ഞെടുത്തിന്റെ പ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു. ദന്ത സംരക്ഷണം എല്ലാവരുടെയും ബാല്യകാലം മുതൽ ആരംഭിക്കേണ്ട സ്വഭാവമായി തീരണമെന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. യോഗത്തിൽ സന്നിഹിതനായ പ്രസിഡന്റ്‌ R. കൃഷ്ണകുമാർ അമൃതം പ്രൊജക്റ്റിനെ പ്പറ്റി വിശദീകരിച്ചു സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ്‌ D ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ CRG നായർ, ജോസ് J തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. Fr. Dr. G. എബ്രഹാം തലോത്തിൽ സ്വാഗതവും പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസെന്റ് നന്ദിയും രേഖപ്പെടുത്തി. Dr. ജിനു മാത്യു വൈദ്യൻ വിദ്യാർത്ഥികളുടെ ദന്ത പരിശോധന നടത്തി പ്രൊജക്റ്റിന് സമാരംഭം നടത്തി.

മൈനാഗപ്പള്ളിയിൽ
ഐസ്ക്രീം കമ്പനി ജീവനക്കാരനായ യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

ശാസ്താംകോട്ട : ഐസ്ക്രീം കമ്പനി ജീവനക്കാരനായ യുവാവിനെ ജോലി കഴിഞ്ഞു കളക്ഷനുമായി വരുന്ന വഴിയിൽ തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ച സംഘത്തിലെ ഒരാൾ പിടിയിൽ.മൈനാഗപ്പള്ളി മണ്ണൂർക്കാവ് സ്വദേശി ലൂസി എന്ന് വിളിക്കുന്ന ശ്രീലാൽ ആണ് പിടിയിലായത്.

കഴിഞ്ഞ മെയ് 19 ന്
മൈനാഗപ്പള്ളി ചിത്തിര വിലാസം സ്കൂളിന് സമീപം വച്ചായിരുന്നു നാലംഗ സംഘത്തിന്റെ ആക്രമണം.സംഭവത്തിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ശ്രീലാൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ എത്തിയിട്ടുണ്ടെന്ന് എസ്എച്ച്ഒ അനൂപിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയ്യാൾ പിടിയിലായത്.ശാസ്താംകോട്ട
എസ്ഐ അനീഷ്, എഎസ്ഐമാരായ രാജേഷ്, വിനയൻ,സിപിഒ ഷൺമുഖദാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ആശ്രിതർ ക്ക് തണൽ ആയി തണൽ സൗഹൃദ വേദി.

മൈനാഗപ്പള്ളി. പൈപ്പ് റോഡ് തണൽ സൗഹൃദവേദി യുടെ ആഭിമുഖ്യത്തിൽ തേവലക്കര സ്നേഹലയം സന്ദർശിച്ചു അവിടെ ഉള്ള അന്തേവാസികൾ ക്ക് ഭക്ഷണം നൽകുക യും അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുക യും ചെയ്തു. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് എന്നുള്ളത് ആണ് ജീവിതത്തിലെ ഏറ്റവും

വലിയ പുണ്യ കർമ്മം എന്ന് സ്നേഹലയം ഡയറക്റ്റർ ഫാദർ മനോജ്‌ എം കോശി വൈദ്യൻ പറഞ്ഞു തണൽ സൗഹൃദവേദി യുടെ പ്രവർത്തകർ ആയ ബിനോയ്‌ ജോർജ് സന്ധ്യ രാധാകൃഷ്ണൻ സുബി സജിത്ത് വാസുദേവൻകണ്ണൻ എസ്‌ പിള്ള. സിജു.പി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി


അനുശ്രീയെ അനുമോദിച്ചു

ശാസ്താംകോട്ട.കെഎസ്എം ഡിബി കോളജിൽ ഈ വർഷം ബികോമിന്ന്ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച അനുശ്രീയെ 1988-91ബികോം ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹെല്‍പിംങ് ഹാന്‍ഡ്സിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

മൊമൻ്റോയും ക്യാഷ് അവാർഡ് ദാന ചടങ്ങും കോളജ് ആഡിറ്റോറിയത്തിൽ
വെച്ച് കൊമേഴ്സ് വിഭാഗം മേധാവി ഡോ.എസ്.രേണുശ്രീ യുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ വിഎസ് ലജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെൽപ്പിംഗ് ഹാൻഡ്സ് പ്രസിഡൻ്റ് ശ്രീ.ആർ. ശ്രീകുമാർ മൊമൻ്റോയും സെക്രട്ടറി ജി.രാധാകൃഷ്ണൻ നായർ ക്യാഷ് അവാർഡും കുമാരി. അനുശ്രീയ്ക്ക് നൽകി അനുമോദിക്കുകയും ചെയ്തു. തുടർന്ന്,ഡോ.എസ്ആര്‍ അജീഷ്, ഹെൽപ്പിംഗ് ഹാൻഡ് സ് അഡ്വൈസറി കമ്മറ്റി ചെയർമാൻ ബി. ഗോപകുമാർ , ഭരണസമതി അംഗം ബി.മുരളികുമാർ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.

Advertisement