ലിറ്റില്‍ സ്റ്റീഫന്‍റെ നാക്കുപെട്ടോ, ബോക്സോഫീസില്‍ കടുവ അലറിക്കുതിക്കുന്നു

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ വിവാദങ്ങളില്‍പെട്ട് തുടക്കം ഒന്നു പാളിയെങ്കിലും ബോക്‌സ് ഓഫീസില്‍ അലറിക്കുതിക്കുകയാണിപ്പോള്‍ . ജൂലൈ ഏഴിന് റിലീസ് ചെയ്ത ശേഷം നാല് ദിവസം പിന്നിടുമ്പോള്‍ കടുവയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകഴിഞ്ഞു.

25 കോടിയോളം ആദ്യ നാല് ദിവസം കൊണ്ട് കടുവ നേടിയെടുത്തുകഴിഞ്ഞു. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ കടുവ പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിജയ ചിത്രമാവുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ അടുപ്പിച്ചുള്ള നാലാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയാണിത്. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന ഇതിന് മുമ്പ് പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റടിച്ച പൃഥ്വിരാജ് ചിത്രങ്ങള്‍. ഇതിനിടക്ക് വന്ന ഭ്രമവും കുരുതിയും കോള്‍ഡ് കേസും ഒ.ടി.ടി റിലീസായിരുന്നു.
മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.ഒരര്‍ത്ഥത്തില്‍ വിവാദങ്ങളെല്ലാം കടുവയ്ക്കു ഗുണം ചെയ്തു എന്നാണ് വിലയിരുത്തല്‍.


പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Advertisement

1 COMMENT

  1. തള്ളി മറിക്കണ്ട…. ഗൂഗിൾ റിവ്യൂ നോക്കിയാ അറിയാം…. Below Avarge

Comments are closed.