വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്,​ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന്

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധേയായ നടിയാണ് വിൻസി അലോഷ്യസ്.

ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിൻസി. ഷെയ്സൺ ഔസേഫ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ് എന്ന ഹിന്ദി സിനിമയിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും. മലയാളിയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിൻസി അവതരിപ്പിക്കുന്നത്.

എഡിറ്റർ രഞ്ജൻ എബ്രഹാമാണ് ചിത്രത്തിന്റെ പ്രോജക്‌ട് ഹെഡ് . ഛായാഗ്രഹണം മഹേഷ് റാണെ. മുംബയ്, പുനെ തുടങ്ങിയിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സോളമൻറെ തേനീച്ചകൾ, 1744 വൈറ്റ് ഓൾട്ടോ എന്നിവയാണ് വിൻസിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

Advertisement