പുതിയ കേസുകളിലെ വർധന; നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐ.സി.എം.ആർ മുൻ ചീഫ് സയന്റിസ്റ്റ്

Advertisement

ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കോവിഡ് കേസുകൾ വർധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആർ മുൻ ചീഫ് സയന്റിസ്റ്റ് ഡോക്ടർ ആർ ഗംഗാഖേദ്കർ.

ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ഇന്ത്യയിലുണ്ട്.

എന്നാൽ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ നാലാം തരംഗത്തിന് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഇത് കോവിഡിന്റെ നാലാം തരംഗമാണെന്ന് ഞാൻ കരുതുന്നില്ല.

രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ മാസ്‌ക് ഉപയോഗം ഒഴിവാക്കിയതും ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമായെന്നും ആദ്ദേഹം ചൂണ്ടിക്കാണിച്ചു.മാസ്‌ക്കിന്റെ നിർബന്ധിതമായ ഉപയോഗത്തിൽ പലർക്കും തെറ്റിദ്ധാരണകളുണ്ടെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement