അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലും കുതിക്കുന്നു വാലിബന്‍

കേരളത്തിലുടനീളം മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ സിനിമയുടെ ആവേശം നിറയുകയാണ്. ട്രെയിലര്‍ ഉള്‍പ്പെടെ പുറത്തിറങ്ങിയതോടെ ആവേശം ഉച്ചസ്ഥായിലായി. മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുന്നുണ്ട്. ഇതിനോടകം കോടികള്‍ ബുക്കിംഗിലൂടെ മാത്രം നേടിയിരിക്കുകയാണ് എന്നതിനാല്‍ വമ്പന്‍ ഒരു വിജയത്തിന്റെ പ്രതീക്ഷയിലാണ് ആരാധകര്‍. ജനുവരി 25നാണ് സിനിമ ലോകമെമ്പാടുമുളള തിയറ്ററുകളിലെത്തുന്നത്. മലയാളത്തെ കൂടാതെ തമിഴ് തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Advertisement