ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും

Advertisement

ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ..മണികണ്ഠന്റെ മകന് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍

നടന്‍ മണികഠ്ണന്റെ മകന് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാന്‍ സെറ്റില്‍ വെച്ചാണ് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ മണികഠ്ണന്റെ മകന് ആശംസകള്‍ നേര്‍ന്നത്. മണികണ്ഠന്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍.

ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരന്‍ തരട്ടെ’, ആശംസ അറിയിച്ച് മോഹന്‍ലാല്‍ പറഞ്ഞു.
മകന്റെ ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണിതെന്ന് മണികണ്ഠന്‍ മോഹന്‍ലാലിന്റെ ആശംസയോട് പ്രതികരിച്ചു. നിരവധി പേരാണ് ഇസൈയ്ക്ക് പിറന്നാള്‍ ആശംസയുമായി വീഡിയോയ്ക്ക് താഴെ കമന്റ്‌സുമായെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here